ക്രിസ്മസ് ആഘോഷത്തിനിടെ വേദനയായി യുകെ മലയാളിയുടെ വിയോഗം
ക്രിസ്മസ് ആഘോഷ വേളയില്‍ യുകെ മലയാളികളെ തേടി അപ്രതീക്ഷിതമായി മരണ വാര്‍ത്ത എത്തി. നോട്ടിംഗ്ഹാം മലയാളിയായ ദീപക് ബാബു (39) ആണ് വിട വാങ്ങിയിരിക്കുന്നത്. നാട്ടില്‍ കൊല്ലം സ്വദേശിയാണ്. ക്രിസ്മസ് ദിനത്തില്‍ രാത്രിയാണ് മരണം സംഭവിച്ചത്.
രാത്രി വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയും ഹൃദയ സ്തംഭനം മൂലം മരണത്തിനു കീഴടങ്ങുകയും ആയിരുന്നു. ഇവിടെ ആമസോണില്‍ ജോലി ചെയ്യുകയായിരുന്നു ദീപക്. നീതുവാണ് ഭാര്യ. മകന്‍ ദക്ഷിത് എട്ടു വയസുകാരനാണ്. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്.
സേവനം യുകെ അംഗമാണ് ദീപക്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്നുപോയ കുടുംബത്തിന് ആശ്വാസമായി സംഘടന ഒപ്പമുണ്ട്.
More »
സതാംപ്ടണ്‍ മലയാളി ലിജിയുടെ മാതാവ് നിര്യാതയായി
സതാംപ്ടണ്‍ മലയാളി ലിജിയുടെ മാതാവ് അങ്കമാലി തവളപ്പാറ പയ്യപ്പിള്ളി റോസി വര്‍ഗീസ്(74) നിര്യാതയായി. സംസ്‌ക്കാരം നടത്തി.
മക്കള്‍ : ലിജി(സതാംപ്ടണ്‍ ), പരേതയായ ലൈജി, ലിന്‍സി, ലിജോ
മരുമക്കള്‍ : സാലി(സതാംപ്ടണ്‍ ), ബിജോയി, സാലിജാ.
More »
അബിന്‍ മാത്തായിയ്ക്ക് യാത്രാ മൊഴിയേകാന്‍ മലയാളി സമൂഹം; സംസ്‌കാരം വ്യാഴാഴ്ച ബ്ലാക്‌ബേണില്‍
ലങ്കാഷെയറിന് സമീപം ബ്ലാക്‌ബേണില്‍ നഴ്‌സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച മലയാളി യുവാവ് അബിന്‍ മത്തായിയുടെ (41) സംസ്‌കാരം വ്യാഴാഴ്ച നടക്കും. വ്യാഴാഴ്ച രാവിലെ 9.30ന് ബ്ലാക്ക്‌ബേണിലുള്ള സെന്റ് തോമസ് ദി അപ്പസ്‌തോല്‍ കത്തോലിക്കാ പള്ളിയില്‍ പൊതുദര്‍ശനം, തുടര്‍ന്ന് 11 ന് സംസ്‌കാര ശുശ്രൂഷയും ആരംഭിക്കും.
സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് ബ്ലാക്‌ബേണിലെ പ്ലീസിങ്ടണ്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
കോട്ടയം കടത്തുരുത്തി സ്വദേശിയാണ് അബിന്‍ മത്തായി. നഴ്‌സിങ് ഹോമില്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്ന അബിന്‍ ലോഫ്റ്റില്‍ കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. നഴ്‌സിങ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് അബിനും ഭാര്യ ഡയാനയും
More »
ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീ മരിച്ചനിലയില്‍; ബ്ലൗസ് കീറിയ നിലയില്‍, മുഖത്ത് നഖത്തിന്റെ പാടുകള്‍
തിരുവനന്തപുരം പോത്തന്‍കോട് തനിച്ച് താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. അറുപത്തിയഞ്ചുകാരിയായ തങ്കമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലും മുഖത്ത് നഖം കൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തങ്കമ്മയുടെ ബ്ലൗസ് കീറിയ നിലയിലായിരുന്നു. കമ്മല്‍ നഷ്ടപ്പെട്ടിരുന്നു. കൂടാതെ അവര്‍ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും തങ്കമണിയുടെ ചെരുപ്പും കിടന്നിരുന്നു. തങ്കമണിയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പൂജയ്ക്കായി പൂവ് പറിക്കാന്‍ പോകുന്ന പതിവ് തങ്കമ്മയ്ക്കുണ്ടായിരുന്നു. അതേസമയം മൃതശരീരം ഇന്‍ക്വസ്റ്റ്
More »
ഹംഗറിയില്‍ ഇടുക്കി സ്വദേശി കിടപ്പു മുറിയില്‍ മരിച്ച നിലയില്‍
മലയാളി യുവാവിനെ ഹംഗറിയില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അമരാവതിപ്പാറ തൊട്ടിയില്‍ വീട്ടില്‍ സനല്‍ കുമാര്‍ (47) ആണ് ഹംഗറിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹംഗറി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹംഗറിയിലുള്ള സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവര്‍ നടത്തിയ അന്വേഷണത്തില്‍ സനലിനെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ശനിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് നാട്ടിലെ സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഭാര്യ റാണി. മക്കള്‍ : ആര്യ, അശ്വിന്‍.
More »
അയര്‍ലന്‍ഡില്‍ കോഴിക്കാട് സ്വദേശി മരിച്ചു
അങ്കമാലി : അയര്‍ലന്‍ഡ് മലയാളി ദ്രോഹഡയില്‍ അന്തരിച്ചു. ദ്രോഹഡയിലെ ബെറ്റിസ് ടൗണില്‍ താമസിച്ചിരുന്ന കോഴിക്കാടന്‍ സ്വദേശിവര്‍ക്കി ദേവസി (70) ആണ് മരിച്ചത്. ദ്രോഹഡ ഔര്‍ ലേഡി ഹോസ്പിറ്റലില്‍ സ്‌ട്രോക്കിനെ തുടര്‍ന്നുള്ള ചികിത്സയില്‍ കഴിയവേ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മരണം.
പൊതുദര്‍ശനം ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 3 വരെ ദ്രോഹഡയ്ക്ക് സമീപമുള്ള റ്റുള്ളിയാലന്‍ പാരിഷ് സെന്ററില്‍ (A92 RY73) നടക്കും. സംസ്‌കാരം പിന്നീട് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫെറോന പള്ളിയില്‍. കാഞ്ഞൂര്‍ പെരുമായന്‍ കുടുംബാംഗം മേരിയാണ് ഭാര്യ. റീന (നഴ്‌സ്, ഓസ്‌ട്രേലിയ), ആല്‍ബിനസ് എന്നിവരാണ് മക്കള്‍. ലിബിന്‍ വര്‍ഗീസ് മരുമകനാണ്.
More »
ന്യൂസിലാന്റില്‍ റാന്നി സ്വദേശിനി കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞു
ന്യൂസിലാന്റ് പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞു. റാന്നി സ്വദേശി റോണി മോഹന്റെ ഭാര്യ ഫെബി മേരി ഫിലിപ്പ് (39) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെയോടെ ഫെബിയുടെ മരണ വാര്‍ത്ത എത്തിയത്. നാട്ടില്‍ എറണാകുളം സ്വദേശിനിയാണ് ഫെബി.
വിവാഹ ശേഷമാണ് ന്യൂസിലാന്റിലേക്ക് എത്തിയത്. റോണി - ഫെബി ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തിലെ മലയാളി സമൂഹത്തിലടക്കം വളരെയധികം സജീവമായിരുന്നു ഫെബി മേരി ഫിലിപ്പും ഭര്‍ത്താവ് റോണി മോഹനും.
ഫെബിയുടെ മരണവാര്‍ത്ത അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തിലെ വീട്ടിലെത്തിയിട്ടുണ്ട്. മൃതദേഹം ന്യൂസിലാന്റില്‍ തന്നെയാണ് സംസ്‌കരിക്കുവാന്‍
More »
പോള്‍ ചാക്കുവിന് ഇന്ന് ഓള്‍ഡാമില്‍ അന്ത്യവിശ്രമം; വിട നല്‍കാന്‍ മലയാളി സമൂഹം
കെന്റിലെ മെയ്ഡ്‌സ്റ്റോണില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ പോള്‍ ചാക്കുവിന്റെ സംസ്‌കാരം ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡാമില്‍ നടക്കും. രാവിലെ 10 :30 മുതല്‍ സെന്റ് ഹെര്‍ബെട്ട്‌സ് ദേവാലയത്തില്‍ ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷയില്‍ മാഞ്ചസ്റ്റര്‍ ഹോളി ഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് ചിറ്റിലപ്പള്ളി, മാഞ്ചസ്റ്റര്‍ സെന്റ് തോമസ് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം എന്നിവര്‍ കാര്‍മ്മികരാകും.
പത്തുമണിയോടെ ദേവാലയ കവാടത്തില്‍ എത്തിക്കുന്ന മൃതദേഹം വൈദികര്‍ പ്രാര്‍ത്ഥനയോടെ സ്വീകരിച്ചു ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ വിടവാങ്ങല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ദിവ്യബലിയെയും പൊതുദര്‍ശനത്തിനും ശേഷം നടക്കുന്ന പ്രാര്‍ത്ഥനകളെ തുടര്‍ന്ന് പള്ളിയുടെ സമീപമുള്ള സെമിത്തേരിയില്‍ ആണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക.
രണ്ടുവര്‍ഷമായി മെയ്ഡ്‌സ്റ്റോണില്‍ താമസിച്ചുവരികയായിരുന്നു പോളും കുടുംബവും. മറ്റു ആരോഗ്യ
More »
മെയ്ഡ്‌സ്‌റ്റോണിലെ പോള്‍ ചാക്കുവിന്റെ പൊതുദര്‍ശനം ഇന്ന്; സംസ്‌കാരം ശനിയാഴ്ച
കഴിഞ്ഞ ദിവസം മെയ്ഡ്‌സ്റ്റോണില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ പോള്‍ ചാക്കു അറക്കയുടെ പൊതുദര്‍ശനം ഇന്ന് കെന്റിലെ മെയ്ഡ് സ്റ്റോണില്‍ നടക്കും. ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം 3.30 വരെ എയില്‍സ്ഫോര്‍ഡ് പ്രിയോറിയിലെ സെന്റ് ജോസഫ് ചാപ്പലില്‍ ആണ്. തിരുക്കര്‍മങ്ങളും പൊതുദര്‍ശനവും നടക്കുക. തിരുക്കര്‍മ്മങ്ങളില്‍ ഫാ. ഷിനോജ് കളരിക്കല്‍ മുഖ്യ കാര്‍മ്മികനാകും. തുടര്‍ന്ന് മൃതദേഹം മാഞ്ചസ്റ്റര്‍ ഓള്‍ഡാമില്‍ എത്തിക്കും. സംസ്‌ക്കാര ശുശ്രൂഷകള്‍ ശനിയാഴ്ച നടക്കും.
ശനിയാഴ്ച രാവിലെ 10 :30ന് ആരംഭിക്കുന്ന സംസ്‌ക്കാര ശുശ്രൂഷയില്‍ മാഞ്ചസ്റ്റര്‍ ഹോളി ഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ വിന്‍സെന്റ് ചിറ്റിലപ്പള്ളി മുഖ്യകാര്‍മ്മികനാകും. മാഞ്ചസ്റ്ററിലുള്ള ഓള്‍ഡ്ഹാമിലെ സെയിന്റ് ഹെര്‍ബെട്ട്‌സ് ദേവാലയത്തില്‍ ആണ് വിടവാങ്ങല്‍ തിരുക്കര്‍മങ്ങള്‍ നടക്കുക. പോള്‍ താമസിച്ചിരുന്ന മെയ്ഡ്‌സ്റ്റോണിലുള്ള ഐല്‍സ്‌ഫോര്‍ഡ് പ്രയോരിയില്‍ വ്യാഴാഴ്ച
More »