നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
ലണ്ടനിലുള്ള മക്കളുടെ അടുത്ത് സന്ദര്‍ശനത്തിനെത്തിയ പിതാവിന് അപ്രതീക്ഷിത വേര്‍പാട്. വടക്കേ ചാലക്കുടി കൈതാരത്ത് വീട്ടില്‍ കെ.വി. ആന്റണി (76) ആണ് വിട പറഞ്ഞത്. യുകെയിലെ ഡെവണ്‍ ടോര്‍ബെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
ശരീരവേദനയെയും അസ്വസ്ഥതകളെയും തുടര്‍ന്ന് ജൂലൈ 25-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കഠിനമായ ബാക്ടീരിയല്‍ അണുബാധയും ന്യൂമോണിയയും സെപ്‌സിസും (Sepsis) കണ്ടെത്തി. വിദഗ്ധ ചികിത്സയും മരുന്നുകളും നല്‍കിയെങ്കിലും പെട്ടെന്ന് ആരോഗ്യനില വഷളാവുകയും അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയുമായിരുന്നു. മരണസമയത്ത് കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു.
ഞാറളേലി പറക്ക എല്‍സി ആന്റണിയാണ് ഭാര്യ. യുകെ മലയാളികളായ സിന്റോ, ബ്രിന്റോ, റിന്റോ എ്ന്നിവരാണ് മക്കള്‍. മരുമക്കള്‍ : റെറ്റി, ട്രീസ, പ്രീതി. പേരക്കുട്ടികള്‍ : സ്റ്റീവ്, സൈമണ്‍, ഈവ, ലൂക്ക്, സാലിയ, ഇഷ, പാട്രിക്, നൈറ.മൃതദേഹം
More »
നാട്ടിലെത്തിയ യുകെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
അവധിയ്ക്ക് നാട്ടിലെത്തിയ യുകെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൊടുപുഴ സ്വദേശിയായ മഹേഷ് മത്തായി (50) ആണ് വിടപറഞ്ഞത്.
അടുത്തിടെയാണ് ഒരു മാസത്തെ അവധിക്ക് അമ്മയെ കാണാന്‍ നാട്ടില്‍ എത്തിയ മഹേഷ് തിരികെ യുകെയിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് മരണത്തിനു കീഴടങ്ങിയതായി യുകെയില്‍ വിവരം എത്തുന്നത്. ഉറക്കത്തില്‍ ഹൃദയാഘാതത്തിനു കീഴടങ്ങിയെന്നാണ് വിവരം.
തൊടുപുഴ ആശാരികുടിയില്‍ കുടുംബ അംഗമായ മഹേഷിന്റെ സംസ്‌കാരം പ്രിയപെട്ടവരുടെ സാന്നിധ്യത്തില്‍ പൂര്‍ത്തിയാക്കും എന്നാണ് അറിയാനാകുന്നത്.
More »
കാന്‍സറിനെതിരെ പോരാടി മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു
യുകെയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി ഇരുളം സ്വദേശി മനോജ് കാവുങ്കല്‍ (39) ആണ് വിടപറഞ്ഞത്. ഒരു വര്‍ഷം മുമ്പ് കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന മനോജ്, രോഗത്തിനെതിരെ ആത്മവിശ്വാസത്തോടെ പോരാടി ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ആറുമാസം മുമ്പ് നടത്തിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ വിജയകരമായതിനെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്ന മനോജ്. എന്നാല്‍, രണ്ടാഴ്ച മുമ്പ് ഉണ്ടായ ഗുരുതരമായ ഇന്‍ഫെക്ഷന്‍ ആരോഗ്യനില വീണ്ടും വഷളാക്കി. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് 7.30ഓടെയായിരുന്നു അന്ത്യം.
അഞ്ച് വര്‍ഷം മുമ്പാണ് മനോജും ഭാര്യ ലിപികയും
More »
അവധി ആഘോഷിക്കാന്‍ പോയ യുകെ മലയാളി ബാങ്കോക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ യുകെ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലെ ആമപ്രാമ്പല്‍ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദന്‍(49)ആണ് മരിച്ചത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കുമുള്ളതായാണ് പ്രാഥമിക വിവരം. മുറിയില്‍ നിന്നും ലഭിച്ച പാസ്‌പോര്‍ട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തില്‍ തായ് അധികൃതര്‍ എടത്വ പൊലീസിനെ മരണ വിവരം അറിയിക്കുകയായിരുന്നു.
യുകെയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന പ്രജിത് അവധി ആഘോഷത്തിനായാണ് തായ്‌ലന്റില്‍ പോയത്. ഇത്തരത്തില്‍ വിദേശയാത്രകള്‍ പതിവായിരുന്നെങ്കിലും ഇത്തവണ പ്രജിത് ഒറ്റക്കായിരുന്നു യാത്ര ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഞ്ചുദിവസം മുന്‍പ് അമ്മയുമായി ഫോണില്‍ സംസാരിക്കുകയും ഉടന്‍ നാട്ടിലെത്തുമെന്ന് പ്രജിത് അറിയിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസം മുന്‍പ് പ്രജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നു
More »
ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു
ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ഥി മരിച്ചു. പത്തനംതിട്ട റാന്നി കരികുളം സ്വദേശി അനന്തു മോഹന്‍ (29 ആണ് മരിച്ചത്. സാക്സണിലെ ഫ്രൈബര്‍ഗ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. പരേതനായ മോഹന്‍ കുമാറിന്റെയും ബിന്ദു മോഹന്റെയും മകനാണ്. സഹോദരി : നവമി. തേവാങ്കര (കുന്നക്കാട്ട്) കുടുംബാംഗമാണ്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹി വഴി ജൂലൈ 23 വ്യാഴാഴ്ച പുലര്‍ച്ചെ 1 :20-ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. തുടര്‍ന്ന്, ആറന്മുളയിലുള്ള തറവാട്ടു വീട്ടുവളപ്പില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സംസ്‌കാരം നടക്കും.
More »
മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
ബ്രിട്ടീഷ് ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി യുകെയില്‍ അന്തരിച്ചു. കോട്ടയം കളരിക്കല്‍ കുടുംബാംഗമായ ഡോ പ്രേമി മാത്യു(74)വാണ് മരിച്ചത്.
എവരത്തു കിഴക്കേതില്‍ മംഗലപ്പള്ളിയില്‍ പരേതനായ ഡോ പ്രകാശ് മാത്യുവാണ് ഭര്‍ത്താവ്.
മക്കള്‍ ഡോ പ്രിയ ജോര്‍ജ്, ഡോ അന്ന മാത്യു.
മരുമക്കള്‍ ; പ്രൊഫ. ഡോ ജേക്കബ് ജോര്‍ജ്, ഡാമിയന്‍ ചീമ
സംസ്‌കാരം പിന്നീട്.
More »
ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
ബ്രിസ്റ്റോളിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി (47)നിര്യാതയായി. കോട്ടയത്ത് വച്ചാണ് മരണം. കുറച്ച് നാളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. മൂന്നു മക്കളാണ്. സംസ്‌കാരം പിന്നീട് തീരുമാനിക്കും.
യുകെയില്‍ വലിയ സൗഹൃദ ബന്ധം സൂക്ഷിച്ചിരുന്ന റിനിയുടെ വേര്‍പാടില്‍ വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍. പയസും മക്കളും മരണവിവരമറിഞ്ഞ് യുകെയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ബ്രിസ്റ്റോളിലുള്ള ഗ്ലോസ്റ്റര്‍ഷെയറിലാണ് പയസും കുടുംബവും താമസിക്കുന്നത്.
കോട്ടയം അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് അന്തരിച്ച മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സഹോദര പുത്രനാണ് പയസ് കുന്നശേരി. കോട്ടയം കൊല്ലാട് കറുകയില്‍ കുടുംബാംഗമാണ് പരേതയായ റിനി. റിനിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ജര്‍മനിയിലാണ്
More »
കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
അമ്മയ്‌ക്കൊപ്പം ഉറങ്ങികിടക്കവേ വിടപറഞ്ഞ കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം.
ലിറ്റിന്‍ഹാംപ്ടണിലെ സെന്റ് കാത്തറിന്‍ ചര്‍ച്ചിലായിരുന്നു ചടങ്ങുകള്‍. സെന്റ് മേരീസ് ഓഫ് ദി ഏഞ്ചല്‍സ് മിഷന്‍ ഡയറക്ടര്‍ ഫാ ജിമ്മി ജോര്‍ജ്ജിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ബന്ധുക്കളും പ്രിയപ്പെട്ടവരും റോസാപൂക്കള്‍ അര്‍പ്പിച്ച് കുഞ്ഞു ജസീക്കയ്ക്ക് വിട നല്‍കി
ലിറ്റില്‍ഹാംപ്ടണ്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ നിന്ന് നിരവധി പേരാണ് കുടുംബത്തെ ആശ്വസിപ്പിക്കാനായും കുഞ്ഞു ജസീക്കയെ അവസാനമായി കാണാനും എത്തിയത്. ശുശ്രൂശകള്‍ പൂര്‍ത്തിയാക്കി പത്തുമണിയോടെ സെന്റ് കാതറിന്‍ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
കുഞ്ഞു ജെസീക്കയ്ക്ക് അമ്മ അവസാനമായി ഉടപ്പുകള്‍ സമ്മാനിച്ചപ്പോള്‍ അമ്മയ്‌ക്കൊപ്പം കൂടെ നിന്നവരും വിങ്ങിപ്പൊട്ടി.
More »
ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ജൈഡന്‍ ജോ സാനി (17) ആണ് മരിച്ചത്. ക്വീന്‍സ്‌ലന്‍ഡിലെ ലാസീ ക്രീക്കില്‍ ജൂലൈ 12ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം.
ജൈഡന്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജൈഡനെ എയര്‍ ആംബുലന്‍സില്‍ റോയല്‍ ബ്രിസ്ബെയ്ന്‍ ആന്‍ഡ് വിമന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന 55കാരന് പരുക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് ക്വീന്‍സ്‌ലന്‍ഡ് പൊലീസ് പൊലീസ് അന്വേഷണം ആരംഭിച്ചു.
More »