ചരമം

അലീനയുടെ സംസ്‌കാരം വ്യാഴാഴ്ച; ആദരാഞ്ജലികളുമായി മലയാളി സമൂഹം
ഹൃദ്രോഗത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ നോര്‍ത്ത് വെയില്‍സിലെ മലയാളി പെണ്‍കുട്ടി അലീന(15)യ്ക്ക് ആദരാഞ്ജലികളുമായി യുകെ മലയാളി സമൂഹം. വ്യാഴാഴ്ചയാണ് അലീനയുടെ സംസ്‌കാരം നടക്കുക. ഉച്ചയ്ക്ക് 12.30ഓടെയാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ഔര്‍ ലേഡി ആന്റ് സെന്റ് ജെയിംസ് ചര്‍ച്ച് ബാങ്കോറില്‍ മൃതദേഹം എത്തിക്കുക. ശേഷം ഒരു മണിയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന്

More »

അയര്‍കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു
കോട്ടയം : അയര്‍കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. മയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തൂര്‍പറമ്പില്‍ സുനില്‍ കുമാര്‍(52) ഭാര്യ മജ്ഞുള (48) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏട്ടു മണിയോടയാണ് സംഭവം. കളിക്കാന്‍ പോയ ശേഷം വീട്ടിലെത്തിയ മകന്‍ ദേവനന്ദാണ് സംഭവം ആദ്യം കണ്ടത്. കതക് തുറക്കാതിരുന്നതിനെ തുടര്‍ന്നു പിന്നിലെത്തി

More »

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അറ്റ്‌ലസ് രാമചന്ദ്രന്‍ വിടവാങ്ങി
ദുബായ് : പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും

More »

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു
തിരുവനന്തപുരം : സി.പി.എമ്മിന്റെ ജനകീയമുഖമായിരുന്ന മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍(68) അന്തരിച്ചു. അര്‍ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 8.10 ഓടെയായിരുന്നു അന്ത്യം. വിദഗ്ദ്ധചികിത്സയ്ക്കായി രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത്

More »

പെണ്ണമ്മ അഗസ്റ്റിന്‍ നിര്യാതയായി
യുക്മ ന്യൂസ് ടീമംഗവും സൗത്ത് വെയില്‍സില്‍ നിന്നുള്ള യുക്മയുടെ പ്രമുഖ നേതാവുമായ ബെന്നി അഗസ്റ്റിന്റെ മാതാവ് ചിറ്റാരിക്കല്‍ പരേതനായ അഗസ്റ്റിന്റെ ഭാര്യ പെണ്ണമ്മ അഗസ്റ്റിന്‍ (80) നാട്ടില്‍ നിര്യാതയായി. അസുഖബാധിതയായതിനെ തുടര്‍ന്ന് കുറച്ച് നാളായി ബെന്നി അമ്മയെ ശുശ്രൂഷിക്കുന്നതിന് വേണ്ടി നാട്ടില്‍ തങ്ങുകയായിരുന്നു. പരേത പെങ്ങമാടിക്കുന്നേല്‍ കുടുംബാംമാണ്. മക്കള്‍- ബെന്നി

More »

പ്രവാസിയായ ഭാര്യ നാട്ടിലെത്തി, യുവാവ് മകളുമായി പുഴയില്‍ ചാടി, മൃതദേഹം കണ്ടെടുത്തു
കൊച്ചി : ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് ആറുവയസുകാരിയായ മകളുമായി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി വീട്ടില്‍ ലൈജുവിന്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്. മകള്‍ ആര്യനന്ദയെ കണ്ടെത്തുന്നതിനായി പൊലീസും അഗ്നിശമനസേനയും തെരച്ചില്‍ നടത്തുകയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം. ലൈജുവിന് കടുത്ത സാമ്പത്തിക

More »

കിടപ്പുരോഗിയായ സഹോദരനെ മൃഗഡോക്ടര്‍ കുത്തിക്കൊന്നു
വര്‍ക്കലയില്‍ കിടപ്പുരോഗിയെ മദ്യലഹരിയില്‍ എത്തിയ മൃഗഡോക്ടറായ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (41) ആണ് മരിച്ചത്. വീട്ടിലെ ഔട്ട്ഹൗസില്‍ തമിഴ്‌നാട് സ്വദേശിയായ സഹായിക്കൊപ്പം താമസിച്ചിരുന്ന സന്ദീപിനെ സഹോദരന്‍ സന്തോഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്നു രാവിലെയാണ് കൊലപാതകം നടന്നത്. മദ്യലഹരിയില്‍ എത്തിയ സന്തോഷ്, സന്ദീപിന്റെ ഭക്ഷണവും വെള്ളവും നല്‍കാന്‍ ഘടിപ്പിച്ചിരുന്ന ട്യുബുകള്‍ വലിച്ചുപറിച്ചു. തുടര്‍ന്ന് നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ സന്ദീപ് തത്ക്ഷണം മരിച്ചു. അക്രമം തടയാന്‍ സഹായിശ്രമിച്ചെങ്കിലും നടന്നില്ല. സഹായി തന്നെയാണ് കൊലപാതക വിവരം പോലീസിനെ വിളിച്ചറിയിച്ചത്. പാങ്ങോട് സൈനിക ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സന്ദീപ് നാല് വര്‍ഷമായി കിടപ്പിലാണ്. വീടിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസിലാണ് കഴിഞ്ഞിരുന്നത്. ഇടുക്കിയില്‍

More »

പട്ടി കടിച്ച് മൂന്ന് ഡോസ് വാക്‌സിനെടുത്ത യുവതി കുഴഞ്ഞുവീണ് മരിച്ചു
നെടുമങ്ങാട് : പട്ടി കടിച്ച് പേവിഷബാധയ്ക്കെതിരേ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24) ആണ് മരിച്ചത്. ഒന്നര മാസം മുന്‍പാണ് അഭിജയെ പട്ടി കടിച്ചത്. മൂന്ന് വാക്സിനും എടുത്തിരുന്നു. ഏറ്റവും അവസാനം ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നാണ് യുവതി വാക്‌സിന്‍ സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നുവെന്ന് യുവതി അമ്മയെ അറിയിച്ചിരുന്നു. ഗുരുതരമല്ലാത്തതിനാല്‍ ഇക്കാര്യം ഗൗരവമായി എടുത്തില്ല. പുറത്തുപോയ അമ്മ തിരികെവന്നപ്പോള്‍ അഭിജ ബോധംകെട്ട സ്ഥിതിയിലായിരുന്നു. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതയാണ്. അനൂജ

More »

വിമാനയാത്രയ്ക്കിടെ അബോധാവസ്ഥയിലായ കോട്ടയം സ്വദേശിനി മരണമടഞ്ഞു
കോട്ടയം : ദുബായില്‍ നിന്നു നാട്ടിലേക്കുള്ള വിമാനയാത്രയ്‌ക്കിടെ അബോധാവസ്ഥയിലായ മണിമല സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. മണിമല വേഴാമ്പത്തോട്ടം (കൊച്ചുമുറിയില്‍) മിനി എല്‍സ ആന്റണി (52) യാണ്‌ ഇന്നലെ വെളുപ്പിന്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലായിരുന്നു മിനിയുടെയും ഭര്‍ത്താവിന്റെയും യാത്ര. ദുബായില്‍ ജോലി ചെയ്യുന്ന മിനി മണിമലയിലെ വീട്ടിലേക്കു വരുമ്പോഴായിരുന്നു മരണം. യാത്രയ്ക്കിടെ മിനി അബോധാവസ്ഥയിലാകുകയായിരുന്നു. വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങി ഉടനെ തന്നെ ഇവരെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം അങ്കമാലി ആശുപത്രിയിലെ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്‌. ഭര്‍ത്താവ്‌ : റോയി. പിതാവ്‌ ആന്റണി. മാതാവ്‌ :

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions