ചരമം

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
കോട്ടയം : പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പേരൂര്‍ പള്ളിക്കുന്നേല്‍ കടവിലാണ് സംഭവം. ഉച്ചക്ക് ഒരു മണിയോടെ അപകടമുണ്ടായത്. ചെറുവാണ്ടൂര്‍ സ്വദേശികളായ അമല്‍(16), നവീന്‍(15) എന്നിവരാണ് മരിച്ചത്. പത്ത്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇവരെന്നറിയുന്നു.നാല് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാനെത്തിയത്.ഇതില്‍ രണ്ട് പേരാണ് ഒഴുക്കില്‍ പെട്ട് കാല്‍വഴുതി മുങ്ങി താഴ്ന്നത്. ഇവരെ രക്ഷിക്കാന്‍ നേതൃത്വത്തില്‍ സമീപവാസികള്‍ ശ്രമം നടത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

More »

നെടുമ്പാശേരിയാത്രയ്ക്കിടെ കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പടെ 4പേര്‍ മരിച്ചു
ആലപ്പുഴ : ദേശീയ പാതയില്‍ അമ്പലപ്പുഴയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നെടുമ്പാശേരിയാത്രക്കു പോയ ഒരു കുട്ടിയുള്‍പ്പടെ നാലുപേര്‍ മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജു (34), ബന്ധു അഭിരാഗ്, ആനാട് സ്വദേശി സുധീഷ് ലാല്‍, സുധീഷ് ലാലിന്റെ 12 വയസുള്ള മകന്‍ അമ്പാടി എന്നിവരാണ് മരിച്ചത്. സുധീഷ് ലാലിന്റെ ഭാര്യ ഷൈനിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴയ്ക്ക് സമീപം പായല്‍ക്കുളങ്ങരയിലായിരുന്നു അപകടം. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഷൈനിയെ വിദേശത്തേക്ക് യാത്ര അയയ്ക്കാനായി നെടുമങ്ങാട് ആനാട് നിന്നും പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്ന് ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍

More »

കോണ്‍ഗ്രസ് ഓഫീസില്‍ വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍
പാലക്കാട് : കോണ്‍ഗ്രസ് ഓഫീസില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുതലമടയിലെ സ്രാമ്പിച്ചളള സ്വദേശി മുരളി(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുരളിയെ ഓഫീസിന്റെ മുകള്‍ നിലയിലുളള കൊടിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം കുറച്ച് കാലമായി കാമ്പ്രത്ത് ചള്ളയിലുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ താമസിച്ചുവരികയായിരുന്നു.

More »

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; മകള്‍ ഗുരുതരാവസ്ഥയില്‍
ഇടുക്കി : വീടിന് തീപിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍(50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപടരാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ശരീരത്തിന് പൊള്ളലേറ്റ ശ്രീധന്യയാണ് വീടിന് പുറത്തിറങ്ങി ആളുകളെ വിളിച്ചുകൂട്ടിയത്. തുടര്‍ന്ന് പൊലീസിനേയും അഗ്നിരക്ഷാസേനയും വിവമരമറിയിക്കുകയായിരുന്നു. ശ്രീധന്യക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലാണ്. പൊലീസും അഗ്നിരക്ഷാസേനയുമെത്തിയതിന് ശേഷമാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്. അപ്പോഴേക്കും രവീന്ദ്രനും ഉഷയും മരണപ്പെട്ടിരുന്നു. വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്. സംഭവത്തില്‍ പൊലീസ്

More »

ബോട്ട് യാത്രക്കിടെ അപകടം; യുഎസില്‍ രണ്ടു മലയാളികള്‍ മുങ്ങി മരിച്ചു
വാഷിം​ഗ്ടണ്‍ : ബോട്ട് യാത്രക്കിടെ രണ്ടു മലയാളികള്‍ യുഎസില്‍ മുങ്ങി മരിച്ചു. എറണാകുളം രാമമം​ഗലം കടവ് ജം​ഗ്ഷനു സമീപം താനുവേലില്‍ ബിജു എബ്രഹാം(48) സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മുങ്ങി മരിച്ചത്. ഇരുവരും എറണാകുളം സ്വദേശികളാണ്. യാത്രക്കിടെ ബോട്ട് കേടായതിനെ തുടര്‍ന്ന് വെളളത്തിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. മരിച്ച ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ യുഎസിലെ ഡാലസില്‍ റേഹബാര്‍ഡിയാത്രക്കിടെ ബോട്ട് കേടായതിനെ തുടര്‍ന്ന് വെളളത്തിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തടാകത്തില്‍ യാത്ര ചെയ്യവെയാണ് അപകടം. യാത്രക്കിടെ ബോട്ട് തകരാറിലായതിനെ തുടര്‍ന്ന് നന്നാക്കാനായി വെളളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നു. ബിജുവിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ ആന്റണിയും അപകടത്തില്‍പെടുകയായിരുന്നു. ബിജു ഡാലസില്‍ വിനോദ സഞ്ചാര, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. ബിജു

More »

അവധിയ്ക്ക് നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ നാദാപുരത്ത് പുഴയില്‍ മുങ്ങിമരിച്ചു
കോഴിക്കോട് : നാദാപുരം വിലങ്ങാട് പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ ഹൃദ്വിന്‍ (22), അഷ്മിന്‍ (14)എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബെംഗളൂരുവില്‍നിന്ന് കുടുംബ സമേതം കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഹൃദ്വിനും മാതൃസഹോദരിയുടെ മകള്‍ ആഷ്മിനുമാണ് മരിച്ചത്. വിലങ്ങാട് നിന്ന് നേരത്തെ ബെംഗളൂരുവിലേക്ക് താമസം മാറിയ കൂവ്വത്തോട്ട് പാപ്പച്ചന്റെയും മെര്‍ലിന്റെയും മകന്‍ ഹൃദ്വിന്‍, ആലപ്പാട് സാബുവിന്റെയും മഞ്ജുവിന്റെയും മകള്‍ ആഷ്മിന്‍ (14) എന്നിവരാണ് മരിച്ചത്. ഹൃദ്വിന്റെ സഹോദരി രക്ഷപ്പെട്ടു. വിലങ്ങാട് പെട്രോള്‍ പമ്പിനും കള്ള് ഷാപ്പിനും ഇടയിലുള്ള പുഴയില്‍ തടയണയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു മൂന്ന് പേരും. നാട്ടുകാര്‍ ഓടി കൂടിയാണ് കരയ്‌ക്കെത്തിച്ചത്. എന്നാല്‍ രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. ഫോട്ടോ

More »

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പാലക്കാട് : കിഴക്കഞ്ചേരിയിൽ നാടിനെ നടുക്കി ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊട്ടക്കുളം സ്വദേശി വർഗീസിന്റെ ഭാര്യ എൽസി(58)യാണ് മരിച്ചത്. കൊലപാതകം നടത്തിയതിന് ശേഷം വർഗീസ് തന്നെയാണ് സംഭവം പോലീസിനെ അറിയിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച വർഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. ഭാര്യ മരിച്ചു എന്ന് ഉറപ്പിച്ച ശേഷം പോലീസിനെ വിളിച്ച്‌ താനും മരിക്കാന്‍ പോവുകായാണെന്ന് അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ കൈഞരമ്പ് മുറിച്ച ശേഷം അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്ന വർഗീസിനെയാണ് കണ്ടത്. ആദ്യം ഇയാളെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്കും മാറ്റുകയായിരുന്നു. വർഗീസ് അപകടനില തരണം ചെയ്തതായും കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും പോലീസ്

More »

കൊച്ചിയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചനിലയില്‍
കൊച്ചി : വെണ്ണലയില്‍ അമ്മയെയും മകളെയും മകളുടെ ഭര്‍ത്താവിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീകലാ റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ(65), മകള്‍ രജിത(35), രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് (40) എന്നിവരാണ് മരിച്ചത്. രജിതയെ വിഷം കഴിച്ചും മറ്റു രണ്ടു പേരെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. പ്രശാന്തിന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ രാവിലെ ഫോണില്‍ വിവരം അറിയിച്ചപ്പോഴാണ് കൂട്ടആത്മഹത്യയുടെ വിവരം പുറത്തറിഞ്ഞത്. പൊടിമില്‍ നടത്തിയിരുന്ന പ്രശാന്തിന് ഒന്നര കോടിയിലേറെ കടബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. ഇവരുടെ ആത്മഹത്യക്കുറിപ്പു കണ്ടുകിട്ടി.

More »

മുതിര്‍ന്ന ക്രോയ്‌ഡോണ്‍ മലയാളി കേശവന്‍ കോമാളാംഗന്‍ അന്തരിച്ചു
മുതിര്‍ന്ന ക്രോയ്‌ഡോണ്‍ മലയാളി കേശവന്‍ കോമാളാംഗന്‍(77) അന്തരിച്ചു. കെസിഡബ്ല്യുഎ സ്ഥാപകരില്‍ ഒരാള്‍ കൂടിയായ കേശവന്‍ ഈമാസം ഏഴിനാണ് അന്തരിച്ചത്. യുകെയില്‍ കുടുംബസമേതം ആയിരുന്നു താമസം. ഭാര്യ പ്രഭാവതി. മകള്‍ ഷെറിന്‍, മകന്‍ സുനില്‍. ഇസബെല്ല ആണ് മരുമകള്‍. ജോഷ്വാ, അമേലിയ എന്നിവര്‍ പേരക്കുട്ടികളാണ്. മലേഷ്യയില്‍ ജനിച്ച കേശവന്‍ 1969ലാണ് യുകെയില്‍ എത്തിയത്. 1975ല്‍ സ്ഥാപിതമായ കേരളാ യൂത്ത് ക്ലബ്ബ് ക്രോയ്‌ഡോണിന്റെ സ്ഥാപാകാംഗമായിരുന്നു. ഇതാണ് പിന്നീട് കേരളാ കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ അസോസിയേഷനായി മാറിയത്. സംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷെറിന്‍ : 07725752401, സുനില്‍ : 07515808886

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions