ചരമം

ജെയ്‌സണ്‍ ജോര്‍ജിന്റെ പിതാവ് ജോര്‍ജ് സേവ്യര്‍ നിര്യാതനായി
ഒഐസിസിയുകെ മുന്‍ പ്രസിഡന്റും ലണ്ടന്‍ കലാഭവന്റെ അമരക്കാരനുമായ ജെയ്‌സണ്‍ കലാഭവന്റെ പിതാവ് തിരുവനന്തപുരം പരീക്ഷാഭവന്‍ റിട്ട. സീനിയര്‍ സൂപ്രണ്ടും വൈക്കം ടി വി പുരം കൊറ്റാറമ്പത്ത് എക്സ് ജോര്‍ജ് (89) (ജോര്‍ജ് സേവ്യര്‍) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ തുമ്പത്ത് കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കള്‍ കുഞ്ഞമ്മ (റിട്ട. പ്രൊഫ., എസ് എന്‍ കോളേജ്, ചേര്‍ത്തല), മേരിമ്മ (റിട്ട. എച്ച് എം ഗവ. ജെ ബി എസ്, ആലപ്പുഴ), മോളി (അബുദാബി), സാജന്‍ (വിമുക്ത ഭടന്‍), ജോയി (അസി. മാനേജര്‍, കെ.എസ്.എഫ്.ഇ തലയോലപ്പറമ്പ്), ജയ്സണ്‍ ജോ ര്‍ജ് (യുകെ). മരുമക്കള്‍ എന്‍.സി.. ജേക്കബ് (റിട്ട. പ്രൊഫ. എസ്.ഡി.കോളേജ്, കാഞ്ഞിരപ്പള്ളി, ജോസ് ജേക്കബ് (റിട്ട. സീനിയര്‍ സൂപ്രണ്ട്, എ ഇ ഒ ആലപ്പുഴ), സാജു പുതുശ്ശേരി (അബുദാബി), അല്‍ഫോന്‍സ (സ്റ്റാഫ് നഴ്സ്, ഡല്‍ഹി), ടിന്‍സി (അധ്യാപിക, സെന്റ്. ലിറ്റില്‍ തെരേസ സ്കൂള്‍, വൈക്കം), ഷീന ജയ്സണ്‍

More »

കൊച്ചിയില്‍ വനിതാ ഡോക്ടര്‍ ഫ്ലാറ്റിന്റെ പതിനാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍
കൊച്ചിയിര്‍ വനിതാ ഡോക്ടര്‍ ഫ്ലാറ്റില്‍നിന്ന് വീണ് മരിച്ച നിലയില്‍. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട കോയിപ്പുറം പുല്ലാട് കുളത്തുമ്മാട്ടക്കല്‍ ബെതേസ്‌ദോ വീട്ടില്‍ ജോ ര്‍ജ് എബ്രഹാമിന്റെ മകള്‍ രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്. ഫ്ലാറ്റിന്റെ പതിനാലാം നിലയില്‍ നിന്നാണ് രേഷ്മ വീണത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റസിഡന്റ് ഡോക്ടറാണ് രേഷ്മ. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

More »

വയനാട്ടില്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മകന്‍ തൂങ്ങിമരിച്ചു
കല്‍പ്പറ്റ : അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ചു. വയനാട് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ് എന്നിവരാണ് മരിച്ചത്. ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലും മകന്‍ മഹേഷിന്റെ മൃതദേഹം വീട്ടിലെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലുമായിരുന്നു. മഹേഷിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴുത്ത് ഞെരിച്ചാണ് ശാന്തയെ കൊലപ്പെടുത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

More »

ഒരാഴ്ച മുമ്പ് നാട്ടില്‍ നിന്നും മകളുടെ അടുത്തെത്തിയ കോട്ടയം സ്വദേശി ലെസ്റ്ററില്‍ അന്തരിച്ചു
നാട്ടില്‍ നിന്നും മകളുടെ അടുത്തെത്തിയ പിതാവ് ലെസ്റ്ററില്‍ അന്തരിച്ചു. ടാനിയ സാമിന്റെ പിതാവ് എന്‍ ടി തോമസ് ആണ്ലെസ്റ്ററില്‍ ആശുപത്രിയില്‍ ശനിയാഴ്ചമരിച്ചത്. നാട്ടില്‍ നിന്നും എത്തി ഒരാഴ്ച പോലും തികയും മുന്‍പാണ് കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ടാനിയയുടെ പിതാവ് പൊടുന്നനെ ഉണ്ടായ ദേഹാസ്വാസ്യത്തെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. അസ്വസ്ഥത തോന്നിയ ഉടന്‍ ആംബുലന്‍സ് എത്തി അദ്ദേഹത്തെ ലെസ്റ്റര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരണം സംഭവിക്കുക ആയിരുന്നു. കോട്ടയം നീണ്ടൂര്‍ നെടുംതുരുത്തി മാളിയേക്കല്‍ കുടുംബാംഗമാണ് തോമസ്. കൈപ്പുഴ മാന്തുരുത്തിയില്‍ കുടുംബാംഗമായ ആന്‍സിയാണ് ഭാര്യ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സാമിന്റെ പത്‌നിയാണ് ടാനിയ. നാട്ടില്‍ നിന്നെത്തിയ പിതാവിന്റെ മരണത്തില്‍ കവന്‍ട്രി കേരള കമ്മ്യുണിറ്റി ദുഃഖം

More »

വീട്ടമ്മയും സുഹൃത്തായ യുവാവും ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍
തൃശൂര്‍ : ഹോട്ടലില്‍ മുറിയെടുത്ത വീട്ടമ്മയും സുഹൃത്തായ യുവാവും മരിച്ചനിലയില്‍. തൃശൂര്‍ ഒളരിക്കര സ്വദേശി റിജോ (26)യേയും, കാര്യാട്ടുക്കര സ്വദേശി സംഗീത( 26) യേയുമാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. യുവതിയുടെ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനടുത്ത് ഉണ്ടെന്ന് മനസിലായി. തുടര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന നടത്തുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സംഗീതയേയും റിജോയേയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് വിവരം. സുനില്‍ ഒരു കാറ്ററിംഗ് സ്ഥാപനം നടത്തുന്നുണ്ട്. ഇവിടത്തെ ജീവനക്കാരനായിരുന്നു റിജോ. സംഗീത-സുനില്‍ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക്

More »

തിങ്കളാഴ്ച വിവാഹിതയായ യുവതി കടലുണ്ടി പുഴയില്‍ മരിച്ച നിലയില്‍
മലപ്പുറം : വള്ളിക്കുന്നില്‍ ശനിയാഴ്ച വൈകിട്ട് കാണാതായ നവവധുവിന്റെ മൃതദേഹം കടലുണ്ടി പുഴയില്‍ കണ്ടെത്തി. വള്ളിക്കുന്ന് നോര്‍ത്ത് പൊരാഞ്ചേരി തറോല്‍ രാമന്റെ മകള്‍ ആര്യയുടെ (26) മൃതദേഹമാണ് വള്ളിക്കുന്ന് കോട്ടക്കടവ് കാല്‍വരി ഹില്‍സിന്റെ സമീപം കടലുണ്ടി പുഴയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശി ശ്വാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം ശനിയാഴ്ചയാണ് വള്ളിക്കുന്നിലെ വീട്ടിലെത്തിയത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെന്നു പറഞ്ഞാണ് ആര്യ ഇരുചക്രവാഹനത്തില്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാത്രിയായിട്ടും മടങ്ങിയെത്താതിരുന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആര്യയുടെ വാഹനവും ചെരുപ്പും ശനിയാഴ്ച പുഴയ്ക്കു സമീപം കണ്ടെത്തിയിരുന്നു. പുഴയില്‍ നടത്തിയ

More »

ഭര്‍തൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതിക്ക് ട്രെയിനില്‍ നിന്ന് വീണ് ദാരുണാന്ത്യം
പത്തനംതിട്ട : തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഭര്‍തൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതി ടെയിനില്‍ നിന്ന് വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂര്‍ ചിറ സ്വദേശിനി അനു ഓമനക്കുട്ടന്‍ (32) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ശബരി എക്സ്പ്രസിന് അടിയില്‍പെട്ടാണ് മരണം. ശബരി എക്സ്പ്രസില്‍ ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഭര്‍തൃമാതാവിന്‌റെ ലഗേജ് കമ്പാര്‍ട്ടുമെന്റിന് ഉള്ളില്‍ എത്തിച്ച് പുറത്തേക്കിറങ്ങവേ ട്രെയിന്‍ നീങ്ങി തുടങ്ങി. തിടുക്കത്തില്‍ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു. ഇരു കാലുകളും അറ്റ നിലയിലായിരുന്ന അനുവിനെ ഉടന്‍തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

More »

വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസ്‌റുദ്ദീന്‍ അന്തരിച്ചു
കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി. നസ്‌റുദ്ദീന്‍(79) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മിഠായിത്തെരുവിലെ ബ്യൂട്ടി സ്‌റ്റോഴ്‌സ് ഉടമയായിരുന്നു. 30 വര്‍ഷത്തിലേറെയായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഖബറടക്കം വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമ അത്ത് പള്ളി ഖബറിസ്ഥാനില്‍ .

More »

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി രൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെയാണ് ആശുപത്രിയിലെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ജിയറാം ജിലോട്ട് കഴിഞ്ഞിരുന്ന സെല്ലില്‍ മറ്റ് രണ്ടു പേര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ ഇന്നലെ വൈകിട്ട് അടിപിടി ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. കട്ടിലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് രണ്ടു പേരെയും രണ്ടു സെല്ലിലേക്ക് അധികൃതര്‍ മാറ്റിയിരുന്നു. രാവിലെ അഞ്ചരയോടെ സെല്ലില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനെ തേടി തലശ്ശേരിയില്‍ എത്തിയ ജിയറാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 28നാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions