അരുവിത്തുറ സ്വദേശിയായ ഡോക്ടര്‍ പെരുമ്പാവൂരില്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍
വനിതാ ഡോക്ടറെ താമസസ്ഥലമായ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രി സര്‍ജിക്കല്‍ ഐസിയുവിലെ അനസ്തെറ്റിസ്റ്റ് കോട്ടയം അരുവിത്തുറ ചിറക്കര വീട്ടില്‍ വിജയകുമാറിന്റെ മകള്‍ ഡോ.മീനാക്ഷി വിജയകുമാര്‍ (35) ആണ് മരിച്ചത്. 2 വര്‍ഷമായി ഇവര്‍ ഒറ്റയ്ക്ക് താമസിക്കുന്ന മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല.
ഫ്ലാറ്റിലെ താമസക്കാര്‍ ശ്രമിച്ചിട്ടും വാതില്‍ തുറന്നില്ല. വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.
More »
അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ചു മരിച്ചു
ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡിലെ മലയാളി നഴ്സ് ശ്യാം കൃഷ്ണന്‍ (37) അന്തരിച്ചു. സെന്റ് പാട്രിക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഏതാനം നാളുകളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തുറവൂര്‍ കാടാട്ട് കുടുംബാംഗമാണ് ശ്യാം കൃഷ്ണന്‍. 2015 മുതല്‍ വാട്ടര്‍ഫോര്‍ഡില്‍ താമസിച്ചു വന്നിരുന്ന ശ്യാം കൃഷ്ണന്‍ അയര്‍ലന്‍ഡിലെ നഴ്‌സുമാരുടെ ട്രേഡ് യൂണിയനായ ഐഎന്‍എംഒയുടെ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്.
ഭാര്യ വൈഷ്ണയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. സംസ്‌കാരം പിന്നീട്.
More »
റോഥര്‍ഹാമില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചനിലയില്‍
സൗത്ത് യോര്‍ക്ഷെയറിനു സമീപം റോഥര്‍ഹാമില്‍ മലയാളി യുവാവ്. താമസസ്ഥലത്ത് മരിച്ചനിലയില്‍. കെയര്‍ ഹോം ജീവനക്കാരനായ തിരുവനന്തപുരം ചിറയിന്‍കീഴ് ഞാറയില്‍കോണം സ്വദേശി വൈഷ്ണവ് വേണുഗോപാലാണ്(26) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് കെയര്‍ ഹോം ജീവനക്കാര്‍ അന്വേഷിച്ച് എത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.
ഭാര്യ അവധിയെ തുടര്‍ന്ന് നാട്ടില്‍ പോയിരുന്നു. 2021 ല്‍ ഭാര്യ അഷ്ടമി സതീഷ് വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയതിനെ തുടര്‍ന്നാണ് വൈഷ്ണവും യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് കെയര്‍ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് വീസ ലഭിക്കുന്നത്.
മൃതദേഹം ഡോണ്‍കാസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് ലഭ്യമാകുന്ന
More »
ലീഡ്‌സില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
യുകെ മലയാളി സമൂഹത്തിനു വേദനയായി അപകട മരണ വാര്‍ത്ത. ലീഡ്‌സില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം സംഭവിച്ചതാണ് ഞെട്ടിക്കുന്ന വാര്‍ത്ത. ലീഡ്സില്‍ വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ സംഭവിച്ച റോഡ് അപകടത്തില്‍ ബൈക്ക് യാത്രികനായ തിരുവനന്തപുരം സ്വദേശിയായ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍ എന്ന യുവാവാണ് മരണപ്പെട്ടത്.
വൈകിട്ട് ആറുമണി കഴിഞ്ഞതോടെയാണ് നഗര പ്രദേശമായ എ 647 കനാല്‍ സ്ട്രീറ്റില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ അപകടം സംഭവിക്കുന്നത്. ജെഫേഴ്‌സന്‍ ഓടിച്ചിരുന്ന ബൈക്ക് ഏതു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം എന്നതില്‍ വ്യക്തത വന്നിട്ടില്ല. മണിക്കൂറുകളായി നഗര പ്രദേശം ഏറെക്കുറെ പൂര്‍ണമായി ഗതാഗത കുരുക്കിലാണെന്നു ലീഡ്സിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദുബായില്‍ താമസിക്കുന്ന കുടുംബത്തില്‍ നിന്നാണ് ജെഫേഴ്സണ്‍ കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി ഏതാനും
More »
കോട്ടയത്ത് യുവ ഡോക്ടറെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി
കോട്ടയം വെള്ളൂരില്‍ യുവ ഡോക്ടറെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ജൂബിലാണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയിലാണ് ജൂബിലിനെ തൂങ്ങി നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
More »
ഇരവിപുരം സ്വദേശിനി കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍
കൊല്ലം : ഇരവിപുരം സ്വദേശിനിയെ കാനഡയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകള്‍ അനീറ്റ ബെനാന്‍സ് (25) ആണു മരിച്ചത്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ.
കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും, അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുള്ളു. നിലവില്‍ കൂടെ താമസിക്കുന്നവരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.
തിങ്കളാഴ്ചയും അമ്മ രജനിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പനി ആയതിനാല്‍ രണ്ട് ദിവസമായി അവധിയിലായിരുന്ന് പറഞ്ഞിരുന്നു. ഏക സഹോദരന്‍ നിഖില്‍. കാനഡ
More »
ലണ്ടനിലെ ആന്റണി മാത്യുവിന് 22ന് മലയാളി സമൂഹം വിടയേകും
യുകെയിലെ ആദ്യകാല കുടിയേറ്റ മലയാളിയും സീറോ മലബാര്‍ സഭയുടെ സജീവപ്രവര്‍ത്തകനുമായിരുന്ന ആന്റണി മാത്യു(61)വിന് ജൂലൈ 22ന് വിടയേകും. രാവിലെ പത്തു മണിയ്ക്ക് റെയിന്‍ഹാമിലെ ഔര്‍ ലേഡി ഓഫ് ലാ സാലെറ്റ് ചര്‍ച്ചില്‍ പൊതുദര്‍ശനവും 10.30ന് വിശുദ്ധ കുര്‍ബ്ബാനയും ഫ്യൂണറല്‍ സര്‍വ്വീസുകളും തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് ഈസ്റ്റ്ബ്രൂക്കെന്‍ഡ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. പരേതരായ വെട്ടുതോട്ടുങ്കല്‍ ഈരേത്ര, ചെറിയാന്‍ മാത്യുവിന്റെയും, ഏലിയാമ്മ മാത്യുവിന്റെയും മകനാണ് ആന്റണി മാത്യു.
സീറോ മലബാര്‍ സഭയിലും വിവിധ സംഘടനകളിലും മത, സാമൂഹിക, കലാ, കായിക രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ആന്റണി മാത്യു, നാട്ടില്‍ എടത്വാ, സെന്റ് ജോര്‍ജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു. നിലവില്‍ അദ്ദേഹം സീറോ മലബാര്‍ സഭയുടെ ബൈബിള്‍ അപ്പോസ്തലേറ്റ് കോഡിനേറ്ററും പാസ്റ്റര്‍ കൗണ്‍സില്‍ മെമ്പറും ലണ്ടനിലെ സെന്റ് മോണിക്ക മിഷന്‍ കുടുംബാംഗവും
More »
റോണവ് പോളിന് അന്ത്യയാത്രാമൊഴിയേകാന്‍ യുകെ മലയാളികള്‍; പൊതുദര്‍ശനവും സംസ്കാരവും 18ന്
നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളായ ഡോണ്‍ കെ പൗലോസിന്റെയും ടീനയുടെയും മകന്‍ റോണവ് പോളിന് ജൂലൈ 18-ാം തീയതി വെള്ളിയാഴ്ച യുകെ മലയാളികള്‍ അന്ത്യ യാത്രാമൊഴിയേകും. അന്നേ ദിവസം രാവിലെ 8 :30 മുതല്‍ 10. 30 വരെ സെന്റ് പാട്രിക്സ് ആര്‍സി ചര്‍ച്ചില്‍ ആണ് പൊതുദര്‍ശനം നടക്കുന്നത്. തുടര്‍ന്ന് 11 മണിക്ക് കിംഗ്‌സ്‌തോര്‍പ്പ് സെമിത്തേരിയില്‍ മൃത സംസ്കാരം നടക്കും.
പൊതുദര്‍ശനവും മൃതസംസ്കാരവും നടക്കുന്ന പള്ളിയുടെയും സെമിത്തേരിയുടെയും വിശദമായ മേല്‍വിലാസം താഴെ കൊടുത്തിരിക്കുന്നു.
സെന്റ് പാട്രിക്സ് ആര്‍സി ചര്‍ച്ച്, ഡസ്റ്റണ്‍ 28 പെവെറില്‍ റോഡ്, നോര്‍ത്താംപ്ടണ്‍ NN5 6JW
കിംഗ്‌സ്‌തോര്‍പ്പ് സെമിത്തേരി,
ഹാര്‍ബറോ റോഡ് നോര്‍ത്ത് ബൗട്ടണ്‍, നോര്‍ത്താംപ്ടണ്‍, നോര്‍ത്താംപ്ടണ്‍ഷയര്‍, NN2 8LU
റിഫ്രഷ്‌മെന്റ് : 400 ഒബെലിസ്ക് റൈസ്, നോര്‍ത്താംപ്ടണ്‍, NN2 8UE
ബര്‍മ്മിങ്ഹാം വിമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ്
More »
ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് കാനഡയില്‍ മലയാളി പൈലറ്റിന് ദാരുണാന്ത്യം
ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് കാനഡയില്‍ മലയാളി പൈലറ്റിന് ദാരുണാന്ത്യം. കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. പരിശീലനപ്പറക്കലിനിടെയാണ് അപകടം. ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്സും മരിച്ചു.
കാനഡ മാനിറ്റോബ സ്റ്റൈന്‍ ബാങ്ക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപം കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം രാത്രിയാണ് അപകടം. ഒരേ സമയം റണ്‍വേയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിക്കേയാണ് അപകടം നടന്നത്. സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. ഫ്ളയിങ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. സഹോദരി സംയുക്ത പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനം പരസ്പരം മുഖാമുഖം വരികയായിരുന്നു. ആശയവിനിമയ
More »