ചരമം

മലയാളി നഴ്സ് സൂറിച്ചില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് സൂറിച്ചില്‍ മരണമടഞ്ഞു. ബിന്ദു മാളിയേക്കല്‍ (46) ആണ് മരിച്ചത്. ഒക്ടോബര്‍ ഒന്നിന് ജോലിക്കു പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. സംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കും. സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് ഉര്‍ബനില്‍ പെഡസ്ട്രിയന്‍ ക്രോസ്സില്‍ അമിത വേഗതയിലെത്തിയ വാഹനം ബിന്ദുവിനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് ബേണിലെ മറ്റൊരു ആശുപത്രിയിലേക്ക് തീവ്രപരിചരണത്തിനായി മാറ്റുകയും ചെയ്തു. ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മരണം സംഭവിച്ചത്. ബിഎസ്​സി നഴ്സിങ് പഠനശേഷം 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രിയയില്‍ എത്തിയ ബിന്ദു നഴ്സിങ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ വെളയനാട് പരേതരായ കാഞ്ഞിരപ്പറമ്പില്‍

More »

ഹൃദയാഘാതം: അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരണമടഞ്ഞു
അയര്‍ലന്‍ഡില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കാവനില്‍ ബെയിലിബ്രോയില്‍ താമസിക്കുന്ന വടക്കേ കരുമാങ്കല്‍, പാച്ചിറയില്‍ ജോണ്‍സണ്‍ ജോയി(34)യാണ് മരണമടഞ്ഞത്. അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു ജോണ്‍സണ്‍ ജോയി. രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോള്‍ ജോണ്‍സണ്‍ ജോയിയുടെ ഭാര്യയും കുട്ടികളും കൂടി പ്രസവാവധിയില്‍ നാട്ടില്‍ പോയിരുന്നു. ഉച്ചയായിട്ടും എഴുന്നേക്കാതിരുന്നതിനാല്‍ വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന ആള്‍ വാതില്‍ മുട്ടി വിളിച്ച് നോക്കിയപ്പോഴാണ് മരണം സംഭവിച്ച കാര്യം അറിയുന്നത്. ജോണ്‍സന്റെ ജോയിയുടെ വേര്‍പാടില്‍ കൂട്ടുകാരും പ്രവാസി സമൂഹവും വലിയ ഞെട്ടലിലാണ്. ഭാര്യ : പാച്ചിറ ഇടവക കൊച്ചുപറമ്പില്‍ ആല്‍ബി ലൂക്കോസ്. രണ്ട് മക്കള്‍. സംസ്‌കാര വിവരങ്ങള്‍ പിന്നീട്

More »

അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് കാന്‍സര്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. അയര്‍ലന്‍ഡിലെ ലോംഗ്ഫോര്‍ഡില്‍ കുടുംബമായി താമസിക്കുന്ന ഇടുക്കി തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോള്‍ (52) ആണ് വിടപറഞ്ഞത്. ഇന്ന് രാവിലെ 8 മണിയോടെ മുള്ളിംഗാര്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. എറണാകുളം അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമാണ് ഷാന്റി. രണ്ട് വര്‍ഷത്തോളമായി കാന്‍സര്‍ ബാധിതായി ചികിത്സയില്‍ ആയിരുന്നു. ലോംഗ്ഫോര്‍ഡിലെ മിഡ്‌ലാന്‍സ്‌ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ലോംഗ്ഫോര്‍ഡില്‍ എത്തും മുന്‍പ് താല ന്യൂ കാസിലില്‍ താമസിച്ചിരുന്ന ഷാന്റി പോള്‍ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി ലോംഗ്ഫോര്‍ഡിലാണ് ഷാന്റിയും കുടുംബവും താമസിക്കുന്നത്. കോളജ് വിദ്യാര്‍ഥികളായ എമില്‍,

More »

സൗത്താംപ്ടണിലെത്തിയ അമ്മയ്ക്ക് ഹൃദയാഘാതം മൂലം അന്ത്യം
സൗത്താംപ്ടണ്‍ : മകനേയും കുടുംബത്തേയും കാണാന്‍ സൗത്താംപ്ടണിലെത്തിയ അമ്മയ്ക്ക് അപ്രതീക്ഷിത മരണം. ചന്ദ്രി കാഞ്ഞിരോറ എന്ന 62കാരിയാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. സൗത്താംപ്ടണിലെ സുമിത്തിന്റെ അമ്മയാണ്. മരുമകള്‍ ജോയ്‌സ്.

More »

യുവ മലയാളി നഴ്സ് യുകെയില്‍ അന്തരിച്ചു
കാന്‍സര്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സ് യുകെയില്‍ അന്തരിച്ചു. വയനാട് സ്വദേശി വിചിത്ര ജോബിഷ് (36) ആണ് സൗത്താംപ്ടണില്‍ മരിച്ചത്. സൗത്താംപ്ടണ്‍ ജനറല്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വിന്‍ചെസ്റ്റര്‍ റോയല്‍ ഹാംപ്ഷയര്‍ കൗണ്ടി എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ചികിത്സയുടെ ഭാഗമായി സ്റ്റെം സെല്‍ ചികിത്സ നടത്തിവരികയായിരുന്നു. ചികിത്സയുടെ ഓരോ ഘട്ടത്തിലും തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിലായിരുന്ന വിചിത്രയും കുടുംബവും. 2021 ഫെബ്രുവരിയിലാണ് വിചിത്ര റോയല്‍ ഹാംപ്ഷയര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. യുകെയിലെത്തുന്നതിന് മുന്‍പ് ബഹ്റൈനില്‍ നഴ്സായി ജോലി ചെയ്തിരുന്നു. വയനാട് പനമരം ചൂരക്കുഴി വീട്ടില്‍ ജോബിഷ് ജോര്‍ജ് ആണ് ഭര്‍ത്താവ്. മക്കള്‍ : ലിയാന്‍ (8), ഹെസ്സ (5). സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍

More »

മകളെയും കുടുംബത്തെയും കാണാനെത്തിയ പിതാവ് മാഞ്ചസ്റ്ററില്‍ അന്തരിച്ചു
മകള്‍ക്കും കുടുബത്തിനുമൊപ്പം താമസിക്കാനെത്തിയ പിതാവിന് യുകെയില്‍ അപ്രതീക്ഷിത മരണം. മാഞ്ചസ്റ്ററില്‍ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ വി.ഇ. വര്‍ഗീസ് (റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്- 77) ആണ് ഓഗസ്റ്റ് 27ന് അന്തരിച്ചത്. വി.ഇ. വര്‍ഗീസ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ട്രൈബ്യൂണല്‍ കമ്മിറ്റിയിലും പുനലൂരിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ഓഫിസിലും അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ : മേഴ്‌സി വര്‍ഗീസ്. മക്കള്‍ : സുമി, അനി, റെബേക്ക.

More »

മക്കള്‍ക്കൊപ്പം താമസിക്കാനെത്തിയ പിതാവ് സ്‌കോട്ട് ലന്‍ഡില്‍ അന്തരിച്ചു
മക്കളെയും പേരക്കുട്ടികളെയും കാണാനായി നാട്ടില്‍ നിന്നെത്തിയ പിതാവിന് സ്‌കോട്ട് ലന്‍ഡില്‍ മരണം. സെന്‍ട്രല്‍ സ്‌കോട്ട് ലന്റ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആയ ജൂബിയുടെ പിതാവ് എബ്രഹാം മുള്ളുപറമ്പി(71)ലാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. നാട്ടില്‍ നിന്നും സ്‌കോട്ട് ലന്‍ഡില്‍ എത്തി ദിവസങ്ങള്‍ക്ക് ഉള്ളില്‍ എബ്രഹാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ജൂലൈ 30 നാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 17 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമായിരുന്നു എബ്രഹാമിന്റെ അന്ത്യം. ആലിസ് എബ്രഹാമാണ് ഭാര്യ. മക്കള്‍ -ജൂബി എബ്രഹാം, ജ്യോതി എബ്രഹാം, മരുമക്കള്‍ : ബിബിന്‍ ടോണിയോ, ടിനു തോമസ്, കൊച്ചുമക്കള്‍ : എയ്ഡന്‍ ആന്റണി ബിബിന്‍, ഇവാനാ ഇസബെല്‍ ബിബിന്‍, എഡ്വിന്‍ എബ്രഹാം ബിബിന്‍.

More »

അരുവിത്തുറ സ്വദേശിയായ ഡോക്ടര്‍ പെരുമ്പാവൂരില്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍
വനിതാ ഡോക്ടറെ താമസസ്ഥലമായ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രി സര്‍ജിക്കല്‍ ഐസിയുവിലെ അനസ്തെറ്റിസ്റ്റ് കോട്ടയം അരുവിത്തുറ ചിറക്കര വീട്ടില്‍ വിജയകുമാറിന്റെ മകള്‍ ഡോ.മീനാക്ഷി വിജയകുമാര്‍ (35) ആണ് മരിച്ചത്. 2 വര്‍ഷമായി ഇവര്‍ ഒറ്റയ്ക്ക് താമസിക്കുന്ന മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഫ്ലാറ്റിലെ താമസക്കാര്‍ ശ്രമിച്ചിട്ടും വാതില്‍ തുറന്നില്ല. വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.

More »

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ചു മരിച്ചു
ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡിലെ മലയാളി നഴ്സ് ശ്യാം കൃഷ്ണന്‍ (37) അന്തരിച്ചു. സെന്റ് പാട്രിക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഏതാനം നാളുകളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തുറവൂര്‍ കാടാട്ട് കുടുംബാംഗമാണ് ശ്യാം കൃഷ്ണന്‍. 2015 മുതല്‍ വാട്ടര്‍ഫോര്‍ഡില്‍ താമസിച്ചു വന്നിരുന്ന ശ്യാം കൃഷ്ണന്‍ അയര്‍ലന്‍ഡിലെ നഴ്‌സുമാരുടെ ട്രേഡ് യൂണിയനായ ഐഎന്‍എംഒയുടെ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. ഭാര്യ വൈഷ്ണയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. സംസ്‌കാരം പിന്നീട്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions