ചരമം

യുകെയില്‍ കോട്ടയം സ്വദേശി കുഴഞ്ഞു വീണു മരിച്ചു
ഹെറിഫോര്‍ഡ് : യുകെ മലയാളി കുഴഞ്ഞു വീണു മരിച്ചു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് വേലംകുന്നേല്‍ വീട്ടില്‍ സനല്‍ ആന്റണി (41) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് 6ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീടിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് സഹായം തേടി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ഹെറിഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വര്‍ഷം മുന്‍പാണ് സനല്‍ യുകെയില്‍ എത്തുന്നത്. ഭാര്യ ജോസ്മിക്ക് ഹെറിഫോര്‍ഡിലെ ഫീല്‍ഡ് ഫാം കെയര്‍ ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് സനല്‍ കുടുംബമായി യുകെയില്‍ എത്തിയത്. സോന (12), സേറ (8) എന്നിവരാണ് മക്കള്‍. സനലിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് കണ്ണീരോടെ കഴിയുന്ന കുടുംബത്തെ അശ്വസിപ്പിക്കുന്നതിനായി പ്രാദേശിക മലയാളി സമൂഹം ഒപ്പമുണ്ട്. സനലിന്റെ മരണത്തില്‍

More »

രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ അയര്‍ലന്റ് മലയാളി പെരിയാറില്‍ മരിച്ച നിലയില്‍
അയര്‍ലന്റിലെ ആശുപത്രിയില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന അങ്കമാലി തച്ചില്‍ ലിസോ ദേവസി(48)യെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിയാറിലെ ഉളിയന്നൂര്‍ കടവിലാണ് ലിസോ ദേവസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പാണ് ലിസോ ദേവസി അവധിയ്ക്ക് നാട്ടില്‍ എത്തിയത്. എന്നാല്‍ ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കാണാതാവുകയായിരുന്നു. തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അന്വേഷണം നടക്കവേയാണ് മൃതദേഹം കണ്ടെത്തുന്നത്. ദേവസിയുടെയും മേരിയുടെയും മകനാണ്. സംസ്‌കാരം ഞായറാഴ്ച മൂന്നിന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നടക്കും. ഭാര്യ : ചുള്ളി തിരുതനത്തില്‍ ലിന്‍സി (നഴ്‌സ്, അയര്‍ലന്‍ഡ്). മക്കള്‍ : നിഖിത, പാട്രിക്.

More »

മലയാളി എഞ്ചിനീയര്‍ എഡിന്‍ബറോയില്‍ അന്തരിച്ചു
സ്കോട്ട് ലന്‍ഡിലെ എഡിന്‍ബറോയില്‍ മലയാളി അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ ഷബിന്‍ അരയാന്‍തോപ്പില്‍ (45) ആണ് നിര്യാതനായത്. ടോണ്‍സിലൈറ്റിസ് മൂലമുണ്ടായ കടുത്ത അണുബാധയെ തുടര്‍ന്ന് എഡിന്‍ബറോ റോയല്‍ ഇന്‍ഫെര്‍മറി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ ഷബിന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കുടുംബത്തോടൊപ്പം യുകെയില്‍ താമസിക്കുകയായിരുന്നു. സേഫ്റ്റി എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ കോച്ചായും പ്രവര്‍ത്തിച്ചിരുന്ന ഷബിന്‍ എഡിന്‍ബറോയിലെ അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി അദ്ദേഹം മൂന്ന് മാസം മുന്‍പ് നാട്ടിലെത്തിയിരുന്നു . അതിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ പിടികൂടിയത്. ഭാര്യ : രേഖ (ടിസിഎസ്

More »

റീന സാബുവിന് വിടയേകാന്‍ യുകെ മലയാളികള്‍; പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച
ഒരുമാസം മുമ്പ് അന്തരിച്ച ഈസ്റ്റ് ബോണിലെ മലയാളി നഴ്സ് റീനാ സാബുവിന്റെ പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച നടക്കും. ഈസ്റ്റ് ബോണിലെ ക്രൈസ്റ്റ് ദ കിംഗ് ചര്‍ച്ചില്‍ രാവിലെ 9.45നാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിക്കുക. പത്തു മണിയോടെ മലയാളം കുര്‍ബാനയും 11.15ന് പൊതുദര്‍ശനവും 12.45ന് ക്ലോസിംഗ് പ്രയറും ഒരു മണിയ്ക്ക് പള്ളിയില്‍ നിന്നും സെമിത്തേരിയിലേക്ക് കൊണ്ടുപോവുകയും ചെയ്യും. 1.30ഓടെയാണ് ഈസ്റ്റ്‌ബോണിലെ ലാംഗ്വിനി സെമിത്തേരിയില്‍ സംസ്‌കാരം നടക്കുക. ചര്‍ച്ചില്‍ വളരെ കുറച്ച് വാഹനപാര്‍ക്കിംഗ് സൗകര്യങ്ങള്‍ മാത്രം ഉള്ളതിനാല്‍ റോഡരികിലും അടുത്തുള്ള കാര്‍ പാര്‍ക്കിംഗ് ഏരിയകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ഇരവിമംഗലം പൂതകരിയില്‍ സാബുവിന്റെ ഭാര്യ റീന സാബു(54)വിടവാങ്ങിയത്. സോബിന്‍ സാബു, സിംനാ സാബു, ലെന സാബു എന്നിവര്‍ മക്കളാണ്. മരുമകള്‍ : അനബെല്‍. കരിങ്കുന്നം കുഴിപ്പാറക്കല്‍

More »

യുകെയില്‍ മക്കളെ സന്ദര്‍ശിക്കാനെത്തിയ മലയാളി അന്തരിച്ചു
യുകെയില്‍ മക്കളെ സന്ദര്‍ശിക്കുവാനെത്തിയ പിതാവിനു അകാല വിയോഗം. നോര്‍വിച്ചില്‍ താമസിക്കുന്ന അനിത ജെറീഷ്, അമല സഞ്‌ജു, അനൂപ് സേവ്യര്‍ എന്നിവരുടെ പിതാവായ സേവ്യര്‍ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചന്‍കുട്ടി, 73) ആണ് മരിച്ചത്. കോട്ടയം തുരുത്തി സ്വദേശിയായ പരേതന്‍ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മര്‍ത്ത മറിയം ഫൊറോനാ പള്ളിയിലെ ഇടവകാംഗമാണ്. അന്ത്യോപചാര കര്‍മ്മങ്ങളും സംസ്കാരവും പിന്നീട് നോര്‍വിച്ചില്‍ നടത്തുന്നതാണ് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. മകന്‍ അനൂപിന്റെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിലും മാമ്മോദീസയിലും പങ്കുചേരുവാനുള്ള അതിയായ ആഗ്രഹത്തോടെയാണ് സേവ്യര്‍ നോര്‍വിച്ചില്‍ എത്തിയത്. യുകെയില്‍ എത്തി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സേവ്യറിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയെങ്കിലും ആരോഗ്യം പൂര്‍ണ്ണമായി

More »

മലയാളി നഴ്സ് സൂറിച്ചില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് സൂറിച്ചില്‍ മരണമടഞ്ഞു. ബിന്ദു മാളിയേക്കല്‍ (46) ആണ് മരിച്ചത്. ഒക്ടോബര്‍ ഒന്നിന് ജോലിക്കു പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. സംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കും. സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് ഉര്‍ബനില്‍ പെഡസ്ട്രിയന്‍ ക്രോസ്സില്‍ അമിത വേഗതയിലെത്തിയ വാഹനം ബിന്ദുവിനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് ബേണിലെ മറ്റൊരു ആശുപത്രിയിലേക്ക് തീവ്രപരിചരണത്തിനായി മാറ്റുകയും ചെയ്തു. ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മരണം സംഭവിച്ചത്. ബിഎസ്​സി നഴ്സിങ് പഠനശേഷം 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രിയയില്‍ എത്തിയ ബിന്ദു നഴ്സിങ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ വെളയനാട് പരേതരായ കാഞ്ഞിരപ്പറമ്പില്‍

More »

ഹൃദയാഘാതം: അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരണമടഞ്ഞു
അയര്‍ലന്‍ഡില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കാവനില്‍ ബെയിലിബ്രോയില്‍ താമസിക്കുന്ന വടക്കേ കരുമാങ്കല്‍, പാച്ചിറയില്‍ ജോണ്‍സണ്‍ ജോയി(34)യാണ് മരണമടഞ്ഞത്. അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു ജോണ്‍സണ്‍ ജോയി. രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോള്‍ ജോണ്‍സണ്‍ ജോയിയുടെ ഭാര്യയും കുട്ടികളും കൂടി പ്രസവാവധിയില്‍ നാട്ടില്‍ പോയിരുന്നു. ഉച്ചയായിട്ടും എഴുന്നേക്കാതിരുന്നതിനാല്‍ വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന ആള്‍ വാതില്‍ മുട്ടി വിളിച്ച് നോക്കിയപ്പോഴാണ് മരണം സംഭവിച്ച കാര്യം അറിയുന്നത്. ജോണ്‍സന്റെ ജോയിയുടെ വേര്‍പാടില്‍ കൂട്ടുകാരും പ്രവാസി സമൂഹവും വലിയ ഞെട്ടലിലാണ്. ഭാര്യ : പാച്ചിറ ഇടവക കൊച്ചുപറമ്പില്‍ ആല്‍ബി ലൂക്കോസ്. രണ്ട് മക്കള്‍. സംസ്‌കാര വിവരങ്ങള്‍ പിന്നീട്

More »

അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് കാന്‍സര്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. അയര്‍ലന്‍ഡിലെ ലോംഗ്ഫോര്‍ഡില്‍ കുടുംബമായി താമസിക്കുന്ന ഇടുക്കി തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോള്‍ (52) ആണ് വിടപറഞ്ഞത്. ഇന്ന് രാവിലെ 8 മണിയോടെ മുള്ളിംഗാര്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. എറണാകുളം അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമാണ് ഷാന്റി. രണ്ട് വര്‍ഷത്തോളമായി കാന്‍സര്‍ ബാധിതായി ചികിത്സയില്‍ ആയിരുന്നു. ലോംഗ്ഫോര്‍ഡിലെ മിഡ്‌ലാന്‍സ്‌ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ലോംഗ്ഫോര്‍ഡില്‍ എത്തും മുന്‍പ് താല ന്യൂ കാസിലില്‍ താമസിച്ചിരുന്ന ഷാന്റി പോള്‍ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി ലോംഗ്ഫോര്‍ഡിലാണ് ഷാന്റിയും കുടുംബവും താമസിക്കുന്നത്. കോളജ് വിദ്യാര്‍ഥികളായ എമില്‍,

More »

സൗത്താംപ്ടണിലെത്തിയ അമ്മയ്ക്ക് ഹൃദയാഘാതം മൂലം അന്ത്യം
സൗത്താംപ്ടണ്‍ : മകനേയും കുടുംബത്തേയും കാണാന്‍ സൗത്താംപ്ടണിലെത്തിയ അമ്മയ്ക്ക് അപ്രതീക്ഷിത മരണം. ചന്ദ്രി കാഞ്ഞിരോറ എന്ന 62കാരിയാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. സൗത്താംപ്ടണിലെ സുമിത്തിന്റെ അമ്മയാണ്. മരുമകള്‍ ജോയ്‌സ്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions