സ്കന്ത്രോപ്പിലെ സന്തോഷ് ജേക്കബിന് 17ന് വിടയേകല്‍
ഇരുപതു വര്‍ഷമായി സ്കന്ത്രോപ്പില്‍ താമസിക്കുകയായിരുന്ന സന്തോഷ് ജേക്കബിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍. ഈമാസം ഒന്‍പതിന് വെളളിയാഴ്ചയാണ് സന്തോഷ് ജേക്കബിന്റെ മരണം സംഭവിച്ചത്. സംസ്കാരം 17ന് ശനിയാഴ്ചയാണ് നടക്കുക. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാലു മണി വരെ സ്കന്ത്രോപ്പിലെ ഓള്‍ഡ് ബ്രംപി യുണൈറ്റഡ് ചര്‍ച്ചിലാണ് ചടങ്ങുകള്‍. ഇതിന്റെ ലൈവ് സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. സംസ്കാരം 20ന് ചൊവ്വാഴ്ച നാട്ടില്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ദേവാലയത്തിന്റെ വിലാസം
Old Brumby United Church, Scunthorpe, DN16 2AQ
പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിയായ സന്തോഷ് ജേക്കബ് 2004ലാണ് യുകെയിലെത്തിയത്. ആദ്യം നോട്ടിംഗ്ഹാമിലായിരുന്ന സന്തോഷ് പിന്നീടാണ് സ്കന്ത്രോപ്പിലെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയത്. എങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന സന്തോഷ് ഡിസംബര്‍ പത്തിനാണ് നാട്ടില്‍ നിന്നും
More »
കാന്‍സര്‍ ചികിത്സയിലിരിക്കെ കാര്‍ഡിഫില്‍ മലയാളി മരിച്ചു
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോട്ടയം സ്വദേശി കാന്‍സര്‍ ചികിത്സയിലിരിക്കെ വിടവാങ്ങി. കോട്ടയം സ്വദേശിയായ വിക്ടറി എജി ചര്‍ച്ച്, കാര്‍ഡിഫ് സഭയിലെ സജീവ അംഗമായിരുന്ന ബ്രദര്‍ ജോണ്‍ തോമസ് (45 - അനില്‍) ആണ് വിടപറഞ്ഞത്. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
കുറച്ചു മാസങ്ങളായി കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. കോട്ടയം മണര്‍കാട് തൊണ്ടുകണ്ടത്തില് കുടുംബാംഗമാണ് ബ്രദര്‍ ജോണ്‍ തോമസ്. കുടുംബ സമേതമാണ് ന്യൂപോര്‍ട്ടില്‍ കഴിഞ്ഞിരുന്നത്. ഭാര്യ രേണു ജോണ്‍ , മക്കള്‍ റൂബന്‍, അദിയ .
15 വര്‍ഷത്തോളം കുവൈറ്റിലായിരുന്ന ജോണ്‍ തോമസ് രണ്ടര വര്‍ഷം മുമ്പാണ് വെയില്‍സിലെ ന്യൂപോര്ട്ടിലേക്ക് എത്തിയത്. ശവസംസ്കാര ശുശ്രൂഷയും, മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് സഭാശുശ്രൂഷകന്‍ ബിനോയ് എബ്രഹാം അറിയിച്ചു.
More »
ഹൃദയാഘാതം മൂലം വിട പറഞ്ഞ ജോസഫ് ജയിംസിന്റെ സംസ്കാരം ശനിയാഴ്ച ലൂക്കനില്‍
ജീവിതം കരുപ്പിടിപ്പിക്കുവാനായി രണ്ടു വര്‍ഷം മുന്‍പ് അയര്‍ലന്‍ഡില്‍ എത്തി അപ്രതീക്ഷിതമായി വിധി കീഴടക്കിയ കോട്ടയം, ആര്‍പ്പൂക്കര വെസ്റ്റ് വട്ടപ്പറമ്പില്‍ അഭിലാഷിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ ലാറി മസ്സി ഫ്യൂണറല്‍ ഹോം, ബാലിഫെര്‍മോട്ടില്‍ ആണ് പൊതുദര്‍ശനം ഒരുക്കിയത്. സംസ്കാര ശുശ്രൂഷ ഡിവൈന്‍ മേഴ്സി ചര്‍ച്ച്, ബാല്‍ഗാഡി, ലൂക്കന്നിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഹൃദയസ്തംഭനം മൂലമാണ് ജോസഫ് ജെയിംസ് (അഭിലാഷ്-49) കഴിഞ്ഞദിവസം മരണമടഞ്ഞത്.18 വയസും അതില്‍ താഴെയുമുള്ള 5 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് അഭിലാഷ് - ആശ ദമ്പതികള്‍ക്കുള്ളത്. നഴ്സ് ആയ ആശ രണ്ട് വര്‍ഷം മുന്‍പ് അയര്‍ലന്‍ഡില്‍ എത്തിയെങ്കിലും 9 മാസം മുന്‍പാണ് മറ്റ് കുടുംബാംഗങ്ങള്‍ അയര്‍ലന്‍ഡില്‍ എത്തിയത്.
പൊതു ദര്‍ശനം :
ലാറി മസ്സി ഫ്യൂണറല്‍ ഹോം, ബാലിഫെര്‍മോട്ട്.
02/01/2026 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2
More »
റെഡ്ഡിംഗിലെ മലയാളി സംരംഭകന് മരിച്ച നിലയില്‍
റെഡ്ഡിംഗില്‍ മലയാളി സംരംഭകനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറുമുള്ളൂര്‍ സ്വദേശി വിന്‍സെന്റ് ഫിലിപ്പ് (58) ആണ് മരണമടഞ്ഞത്. അടുത്തിടെ വിവാഹിതനായ വിന്‍സെന്റ് ഫിലിപ്പ് ഡല്‍ഹിയില്‍ നിന്നും ഇറ്റലിയില്‍ എത്തി അവിടെ നിന്നാണ് യുകെയിലേക്ക് വരുന്നത്. തന്റെ ഭാര്യ ഏഴു വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിതയായി മരിച്ചതോടെയാണ് വിന്‍സെന്റ് യുകെയില്‍ നിന്നും വിവാഹം കഴിച്ചതും ഒടുവില്‍ യുകെ മലയാളി ആയി മാറിയതും.
രണ്ടു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ വിന്‍സെന്റ് ഡല്‍ഹിയിലും സംരംഭകനായി ജോലി ചെയ്ത അനുഭവം മുന്‍ നിര്‍ത്തി ടൂറിസം രംഗവുമായി ബന്ധപ്പെട്ട ഒരു സംരംഭം ആരംഭിക്കുന്നതിന്റെ ഭാഗമായി റെഡ്ഡിംഗില്‍ ഓഫിസ് എടുത്തു പ്രവര്‍ത്തനം പുരോഗമിക്കുന്നതിനു ഇടയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മൃതദേഹം വിട്ട് നല്കാന് ഏതാനും ദിവസത്തെ കാലതാമസം
More »
കാനഡയില്‍ തൊടുപുഴ സ്വദേശിയായ യുവാവ് മരിച്ചനിലയില്‍
കാനഡയിലെ പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡില്‍ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാവിനെ മോങ്ടണില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ഹൃദയാഘാതമാണെന്നാണു സൂചന. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍ പീറ്ററിന്റെയും ബിന്ദുവിന്റെയും മകനായ വര്‍ക്കി(23)യാണ് മരിച്ചത്. സുഹൃത്തുകള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷത്തിനായി മോങ്ടണില്‍ പോയതായിരുന്നു. മാതാവ് ബിന്ദു ഒളമറ്റം നെറ്റടിയില്‍ കുടുംബാംഗമാണ്.
More »
ഓസ്ട്രേലിയയില്‍ മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍
ഓസ്ട്രേലിയയില്‍ മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിറവം ഓണക്കൂര്‍ മോളയില്‍ ചാണ്ടിയുടെയും മറിയാമ്മയുടെയും മകന് സുനില്‍മോന്‍ (52) ആണു മരിച്ചത്. ഓസ്ട്രേലിയയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധന്‍ വൈകിട്ട് മെല്‍ബണില്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലാണു കാറില്‍ മരിച്ച നിലയില്‍ സുനില്മോന്റെ മൃതദേഹം കാണുന്നത്.
2 ദിവസമായി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മുറി ഒഴിഞ്ഞു പുറത്തിറങ്ങി കാറില്‍ കയറി ഏറെ സമയം കഴിഞ്ഞും പുറപ്പെടാതിരുന്നതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്.
10 വര്‍ഷം മുന്‍പു ഓസ്ട്രേലിയയില്‍ എത്തിയ സുനില്‍ ഷോപ്പിങ് മാളില്‍ ജോലിക്കാരനായിരുന്നു. സഹോദരങ്ങളായ അനിലും ജിനിയും ഓസ്ട്രേലിയയിലാണ്.
More »
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരിച്ച നിലയില്‍: വിയോഗം ജന്മദിനത്തലേന്ന്
ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡെണ്‍ഗാന്നണില്‍ മലയാളി യുവാവിന്റെ അപ്രതീക്ഷിത വിയോഗം. കോട്ടയം ചങ്ങനാശേരി സ്വദേശിയായ അഗസ്റ്റിന് ചാക്കോ(29)യെആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെയര്‍ഹോം ജീവനക്കാരനായിരുന്നു അഗസ്റ്റിന് ചാക്കോ.
19ന് ഉച്ചയ്ക്കു ശേഷം ഇദ്ദേഹത്തിന്റെ നാട്ടിലുള്ള സുഹൃത്ത് സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വീട് അകത്തു നിന്നു പൂട്ടിയ നിലയില്‍ കാണുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബെല്‍ഫാസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന്(ശനിയാഴ്ച) ജന്മദിനം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ തയാറെടുക്കുന്നതിനിടെയാണ് മരണ വിവരം അറിയുന്നത്. കേക്ക് നിര്‍മാണം പാതിവഴിയില്‍ ആയപ്പോഴാണ് മരണ വാര്‍ത്ത അറിയുന്നത് എന്നു സുഹൃത്തുക്കള്‍ പറഞ്ഞു. മരണം സംബന്ധിച്ച പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
More »
സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മലയാളി മരണമടഞ്ഞു; വേദനയോടെ യുകെ മലയാളികള്‍
യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മലയാളിയുടെ മരണം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ താമസിക്കുന്ന യുകെ മലയാളി ജിജിമോന് മരണമടഞ്ഞ വാര്‍ത്തയാണ് പുറത്തുവന്നത്.
അടുപ്പമുള്ളവര്‍ ജിജിമോന് ചേട്ടന് എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹം പ്രാദേശിക മലയാളി സമൂഹത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട സുഹൃത്തായിരുന്നു.
പൊതുദര്‍ശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കുടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് പിന്നീട് അറിയിക്കുന്നതായിരിക്കും.
More »
ലെസ്റ്റര്‍ മലയാളി മരണമടഞ്ഞു
ലെസ്റ്റര്‍ മലയാളി സമൂഹത്തിന് വേദന നല്കി ഒരു വിയോഗ വാര്‍ത്ത കൂടി. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി അംഗം ആയ മനോജ് മാത്യു(52) ആണ് അകാലത്തില്‍ വിട പറഞ്ഞത്. കരുനാഗപ്പള്ളി തഴവ ,സ്വദേശിയാണ്.
ലെസ്റ്റര്‍ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഇടവകാഗംങ്ങള്‍ ആണ് മനോജ് മാത്യവും കുടുബവും. ബിന്‍സി മാത്യുവാണ് ഭാര്യ.
ലെസ്റ്ററിലെ മലയാളി അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന മനോജ് മാത്യുവിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ലെസ്റ്ററിലെ മലയാളി സമൂഹം. പൊതുദര്‍ശനത്തിന്റെയും സംസ്കാരത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
More »