കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംഘടിപ്പിച്ച വിനായക ചതുര്ഥി മഹോത്സവത്തിനു ഭക്തിനിര്ഭരമായ പരിസമാപ്തി
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ഒരുമിച്ച് സംഘടിപ്പിച്ച വിനായക ചതുര്ഥി മഹോത്സവത്തിനു ഭക്തിനിര്ഭരമായ പരിസമാപ്തിയായി. തന്ത്രി മുഖ്യന് സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യന് ജയസൂര്യന് ഭട്ടത്തിരിപ്പാട് ചടങ്ങുകള്ക്ക് മുഖ്യ കര്മികത്വം വഹിച്ചു.
ക്ഷേത്രം മേല്ശാന്തി അഭിജിത് തിരുമേനിയും, പൂജാരി ആയ താഴൂര് മന ഹരിനാരായണന് തിരുമേനിയും ചടങ്ങുകള്ക്ക് സഹ കര്മികത്വം വഹിച്ചു. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ഒട്ടനവധി ഭക്തര് വിനായക ചതുര്ഥി ആഘോഷങ്ങളില് പങ്കെടുത്തു.
More »
കെന്റ് അയ്യപ്പ ക്ഷേത്രം വിനായക ചതുര്ഥി മഹോത്സവം 27ന്
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം വിനായക ചതുര്ഥി മഹോത്സവം 27ന് നടക്കും. കെന്റില് ആദ്യമായി നടക്കുന്ന അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തില് പങ്കുചേരുവാന് ഏവരെയും ഭാരവാഹികള് ക്ഷണിച്ചു.
108 നാളീകേരവും അഷ്ടദ്രവ്യങ്ങളും അഗ്നിയില് അര്പ്പിച്ച് മഹാഗണപതിയെ പ്രീതിപ്പെടുത്തി ഭക്തജനങ്ങള്ക്ക് ശാന്തിയും സമൃദ്ധിയും അനുഗ്രഹവും പ്രാപിക്കുവാന് വിശിഷ്ടമായി നടത്തുന്ന ഈ യജ്ഞം ആത്മീയ അനുഭവമായി തീര്ക്കുക.
2007 ഏപ്രില് 22ന് ഒരുലക്ഷത്തി എട്ട് നാളീകേരങ്ങള്കൊണ്ട് നടത്തിയ വിശ്വ മഹാഗണപതി ഹവനത്തിന്റെ മുഖ്യകാര്മികത്വം വഹിച്ച സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യന് ജയസൂര്യന് ഭട്ടതിരിപ്പാട്, ഇപ്പോള് ഇംഗ്ലണ്ടിലെ കെന്റില് 108 നാളീകേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു.
ഭക്തജനങ്ങളെയെല്ലാം സര്വവിധ ദോഷ-ദുരിത-പീഡകളെയും നിവര്ത്തിക്കുന്ന ഈ ഹോമത്തില് പങ്കുചേരുവാന് സാദരം സ്വാഗതം ചെയ്യുന്നു.
സൂര്യകാലടി
More »
കെന്റ് ഹിന്ദു സമാജത്തിന്റ കര്ക്കിടക മാസ ശ്രീ അയ്യപ്പ പൂജ
കെന്റ് അയ്യപ്പ ടെംപിള് കെന്റ് ഹിന്ദു സമാജത്തിന്റ കര്ക്കിടക മാസ ശ്രീ അയ്യപ്പ പൂജ, ഇന്ന് (ശനിയാഴ്ച) നടക്കും. വൈകുന്നേരം 6 :30 മുതല് ഗണപതി പൂജ, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, വിളക്ക് പൂജയില് പങ്കെടുക്കുന്ന ഭക്തര് രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതല് വിവരങ്ങള്ക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390
More »
കര്ക്കിടകവാവ് ബലി തര്പ്പണം ജൂലൈ 24ന്
കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്,ക്ഷേത്ര മേല്ശാന്തി അഭിജിത്തിന്റെ മുഖ്യ കാര്മികത്വത്തില് കര്ക്കിടകവാവ് ബലി തര്പ്പണം ജൂലൈ 24ന് നടക്കും. രാവിലെ 11 :30 മുതല് റിവര് മെഡ്വേ, കെന്റ് (ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്വേ നദിയുടെ വിശിഷ്ടതയും പവിത്രതയും നിറഞ്ഞ തീരത്തിലാണ് ബലി തര്പ്പണ ചടങ്ങ് നടത്തപ്പെടുന്നത്).
ബലി തര്പ്പണത്തിന് ശേഷം ഭക്തജനങ്ങള്ക്ക് തിലഹവനം, പിതൃപൂജ തുടങ്ങിയ വഴിപാടുകള് നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടാവുന്നതാണ്.
പൂജാരി വടക്കേവെളിയില്ലംവിഷ്ണുരവി തിരുമേനിയുടെ വകാര്മികത്വത്തില് തിലഹവനം. പൂജാരി താഴൂര് മന ഹരിനാരായണന് തിരുമേനിയുടെ മേല്നോട്ടത്തില് അതേ ദിവസം പ്രത്യേക ക്ഷേത്രപൂജകള് നിര്വഹിക്കപ്പെടും. ബലി തര്പ്പണത്തിന് ശേഷം ഭക്തജനങ്ങള്ക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തില് ക്ഷേത്രദര്ശനം നടത്താനും
More »
'യുകെയുടെ മലയാറ്റൂര്' തിരുന്നാളിന് ഭക്തിനിര്ഭരമായ തുടക്കം; പ്രധാന തിരുന്നാള് ശനിയാഴ്ച
'യുകെയുടെ മലയാറ്റൂര്' എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റര് ദുക്റാന തിരുന്നാളിന് ഭക്തിനിര്ഭരമായ തുടക്കം. പ്രാര്ത്ഥനാ മന്ത്രങ്ങളാല് മുഖരിതമായി പരിശുദ്ധമായ അന്തരീക്ഷത്തില് ഇടവക വികാരി ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റിയതോടെ ഒരാഴ്ചക്കാലം നീണ്ടുനില്ക്കുന്ന തിരുന്നാള് ആഘോഷങ്ങള്ക്ക് തുടക്കമായി. തിരുന്നാളിനോട് അനുബന്ധിച്ചു വിഥിന്ഷോ ഫോറം സെന്ററില് നടന്ന ഇടവകദിനം 'ഗ്രെഷ്യസ് 2025' മികച്ച ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവിലും ശ്രദ്ധേയമായി. ഇടവകയിലെ വിവിധ കുടുംബ കൂട്ടായ്മകള് വിവിധങ്ങളായ പരിപാടികളുമായി വേദിയില് നിറഞ്ഞതോടെ ഏവര്ക്കും എക്കാലവും ഓര്ത്തിരിക്കാന് സാധിക്കുന്ന നല്ലൊരു സായാഹ്നത്തിനാണ് മാഞ്ചസ്റ്റര് സാക്ഷ്യം വഹിച്ചത്. ഇതിനൊപ്പം വില്യം ഐസക്കും ഡെല്സി നൈനാനും ചേര്ന്ന് അവതരിപ്പിച്ച മ്യൂസിക്കല് ഷോ ഏവര്ക്കും വിസ്മയ വിരുന്നായി മാറുകയായിരുന്നു.
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ തിരുന്നാള്
More »
മാഞ്ചസ്റ്ററില് മാര് തോമാശ്ലീഹായുടേയും വി. അല്ഫോന്സാമ്മയുടെയും സംയുക്ത തിരുനാള് ആഘോഷം 29 മുതല് ജൂലൈ 6 വരെ
മാഞ്ചസ്റ്റര് : സെന്റ്. തോമസ് ദി അപ്പോസ്തല് മിഷന് മാഞ്ചസ്റ്ററില് ഇടവക ദിനാഘോഷത്തോടെ ഗ്രേഷ്യസ് - 2025 (GRATIAS - 2025) നാളെ മാഞ്ചസ്റ്റര് തിരുനാളാഘോഷങ്ങളുടെ ഇരുപതാം വര്ഷികാഘോഷങ്ങള്ക്ക് വിശ്വാസ തീഷ്ണവും പ്രൗഢഗംഭീരവുമായ തുടക്കം കുറിക്കും. നാളെ വിഥിന്ഷോ ഫോറം സെന്ററില് ഉച്ചകഴിഞ്ഞ് 2മണിക്ക് കുടുംബകൂട്ടായ്മകളുടെയും, മിഷനിലെ വിവിധ സംഘടനകളുടേയും നേതൃത്വത്തില് വിവിധ കലാപരിപാടികള് അരങ്ങേറും. പൊതു സമ്മേളനത്തില് വച്ച് മിഷനെ നയിച്ചവര്ക്കും, മിഷന്റെ പുരോഗതിക്കായി നിലകൊണ്ടവരേയും ആദരിക്കും. വൈകിട്ട് ഐഡിയ സ്റ്റാര് സിംഗര് ഫെയിം വില്ല്യം ഐസക് ചലച്ചിത്ര പിന്നണി ഗായിക ഡെല്സി നൈനാന് എന്നിവര് നേതൃത്വം കൊടുക്കുന്ന മ്യൂസിക്കല് കണ്സേര്ട്ട് ഉണ്ടായിരിക്കുന്നതാണ്.
യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററില് വീണ്ടും തിരുന്നാള് ആഘോഷങ്ങളുടെ ലഹരിയിലേക്ക്. ഈ വര്ഷം തിരുന്നാളിന്റെ ഇരുപതാം വാര്ഷികം കൂടി എത്തിയതോടെ
More »
എട്ടാമത് യൂറോപ്യന് ക്നാനായ സംഗമത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി
ഈ മാസം 28 ന് ശനിയാഴ്ച ലെസ്റ്ററിലെ മഹര് സെന്ററില് നടക്കുവനിരിക്കുന്ന യൂറോപ്പില് ആകമാനം ഉള്ള സുറിയാനി ക്നാനായ ക്രിസ്ത്യാനികളുടെ മഹാ കൂട്ടായ്മയ്ക്കുള്ള പ്രധാന ഒരുക്കങ്ങള് പൂര്ത്തിയായി.
മുന് വര്ഷങ്ങളില് നിന്നും വേറിട്ട്, യൂറോപ്പിലുള്ള എല്ലാ ക്നാനായ ഇടവകകളുടെയും ഇടവക ജനങ്ങളുടെയും, വൈദികരുടെയും, യൂറോപ്യന് ക്നാനായ കമ്മിറ്റി അംഗങ്ങളുടെയും പരിപൂര്ണ്ണ പങ്കാളിത്തത്തിലാണ് ഈ വര്ഷത്തെ ക്നാനായ യൂറോപ്യന് സംഗമം സഫലമാകാന് പോകുന്നത്.
കുടിയേറ്റ പാരമ്പര്യം എന്നും നെഞ്ചേറ്റുന്ന യൂറോപ്പ്യന് ക്നാനായ ജനതയുടെ ഒരുമയുടെയും, തനിമയില് ഇഴ ചേര്ന്ന സ്നേഹബന്ധങ്ങളുടെയും ഊഷ്മളത ഊട്ടിയുറപ്പിക്കു വാനുമായി നടത്തപ്പെടുന്ന ഈ മഹാ സംഗമത്തിന് അനുഗ്രഹ ആശംസകള് ഏകുവാനും, മുന്നിരയില് നിന്ന് നേതൃത്വം വഹിക്കുവാനുമായി ക്നാനായ അതിഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത ആര്ച്ച് ബിഷപ്പ് കുറിയാക്കോസ് മോര് സേവേറിയോസ്
More »
ഡോ.യൂഹാനോന് മാര് തെയഡോഷ്യസ് മെത്രാപ്പൊലീത്തയ്ക്ക് കേംബ്രിഡ്ജില് സ്വീകരണം നല്കി
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര് ഡോ. യൂഹാനോന് മാര് തെയഡോഷ്യസ് മെത്രാപ്പൊലീത്തയ്ക്ക് സെന്റ് ജോണ് ഹെന്റി ന്യൂമാന് മലങ്കര സുറിയാനി കത്തോലിക്കാ മിഷന്റെ നേതൃത്വത്തില് കേംബ്രിഡ്ജില് സ്വീകരണം നല്കി.
കേംബ്രിഡ്ജിലെ സൌസ്റ്റണ് ഔര് ലേഡി ഓഫ് ലൂര്ദ് റോമന് കത്തോലിക്കാ ദേവാലയത്തില് എത്തിച്ചേര്ന്ന മെത്രാപ്പോലീത്തായെ ഇടവകാംഗം ജോമോന് ജോയ് പൊന്നാടയിച്ച് സ്വീകരിച്ചു. തുടര്ന്ന് പ്രീസ്റ്റ് ഇന് ചാര്ജ് ഫാ.കുര്യാക്കോസ് തിരുവാലില് കത്തിച്ച മെഴുകുതിരി നല്കി മെത്രാപ്പോലീത്തായെ ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്ന്ന് മെത്രാപ്പൊലീത്ത വിശുദ്ധ കുര്ബാന അര്പ്പിച്ചു. ഫാ.കുര്യാക്കോസ് തിരുവാലില്, ഫാ. ജോണ്സണ് പേഴുംകൂട്ടത്തില് എന്നിവര് സഹകാര്മികരായി.
തുടര്ന്ന് നടന്ന സമ്മേളനത്തില് ട്രസ്റ്റി പ്രദീപ് മാത്യു , ലൂട്ടണ് സെന്റ് ജോര്ജ് മലങ്കര
More »
ലണ്ടന് സെന്റ് തോമസ് പള്ളിയില് തോമാശ്ലീഹായുടെ ഓര്മ്മ പെരുന്നാള്
യാക്കോബായ സുറിയാനി സഭയുടെ ഇംഗ്ലണ്ടിലെ പ്രഥമ ഇടവകയായ ലണ്ടന് സെന്റ് തോമസ് പള്ളിയുടെ കാവല് പിതാവ് മോര് തോമാശ്ലീഹായുടെ ഓര്മ്മ പെരുന്നാള് ജൂലൈ 5, 6 തീയതികളില് ഭക്ത്യാദരപൂര്വ്വം കൊണ്ടാടും.
ജൂണ് 29-ന് കുര്ബാനാനന്തരം നടത്തപ്പെടുന്ന കൊടിയേറ്റോടുകൂടി ഈ വര്ഷത്തെ പെരുന്നാള് ആഘോഷങ്ങള്ക്ക് തുടക്കം കുറിക്കുന്നു. തുടര്ന്ന് ജൂലൈ മാസം അഞ്ചാം തീയതി സന്ധ്യാ പ്രാര്ത്ഥനയും മോര് ക്രിസോസ്റ്റമോസ് മാര്ക്കോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹ പ്രഭാഷണം, വിവിധ ഭക്ത സംഘടനകളുടെ കലാപരിപാടികള്, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.
ജൂലൈ ആറാം തീയതി ഞായറാഴ്ച 9 മണിക്ക് പ്രഭാത പ്രാര്ത്ഥന, 10 മണിക്ക് ക്രിസോസ്റ്റമോസ് മാര്ക്കോസ് തിരുമേനിയുടെ മുഖ്യ കാര്മ്മികത്വത്തില് വി. മൂന്നിന്മേല് കുര്ബാന, തുടര്ന്ന് പ്രദക്ഷിണം, ആശിര്വാദം എന്നിവക്കു ശേഷം 1 മണിക്ക് ലേലവും 1. 30 നു നേര്ച്ച സദ്യയും 2.30 ക്കു കൊടിയിറക്കവും
More »