അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷന് ബര്മിങ്ഹാമില്; മാര്.പ്രിന്സ് പാണേങ്ങാടന് മുഖ്യ കാര്മികന്
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിള് കണ്വെന്ഷന് 14ന് നാളെ ബര്മിങ്ഹാം ബെഥേല് സെന്റെറില് നടക്കും. ഷംഷാബാദ് സീറോ മലബാര് രൂപത ബിഷപ്പ് മാര് പ്രിന്സ് പാണേങ്ങാടന് മുഖ്യ കാര്മ്മികത്വം വഹിക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയില് കണ്വെന്ഷന് നയിക്കും.
5 വയസ്സുമുതലുള്ള കുട്ടികള്ക്ക് ക്ളാസ്സ് അടിസ്ഥാനത്തില് പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല് ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷന്റെ ഭാഗമാകും. ശുശ്രൂഷകള് രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
വിവിധ പ്രദേശങ്ങളില്നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്വെന്ഷനിലേക്ക് എത്തിച്ചേരും .കണ്വെന്ഷനില് കുട്ടികള്ക്കും ടീനേജുകാര്ക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോര് കിങ്ഡം , ടീന്സ് ഫോര്
More »
ഡോ. യൂഹാനോന് മാര് തെയഡോഷ്യസ് മെത്രാപോലീത്ത ജൂണ് 14ന് കേംബ്രിഡ്ജില് വി. കുര്ബാന അര്പ്പിക്കുന്നു
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കേംബ്രിഡ്ജ് മിഷന് ഇത് ചരിത്രം നിമിഷം. കേംബ്രിഡ്ജ് കേന്ദ്രമാക്കി പുതിയതായി രൂപീകൃതമായ സെന്റ് ജോണ് ഹെന്റി ന്യൂമാന് മിഷനില് സഭയുടെ യുകെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര് ഡോ. യൂഹാനോന് മാര് തെയഡോഷ്യസ് മെത്രാപോലീത്ത ജൂണ് 14ന് വിശുദ്ധ കുര്ബാന അര്പ്പിക്കുന്നു.
ജൂണ് 14, ശനിയാഴ്ച രാവിലെ 10 :30 നെ കേംബ്രിഡ്ജിലെ സൌസ്റ്റണ് ഔര് ലേഡി ഓഫ് ലൂര്ദ് റോമന് കത്തോലിക്കാ ദേവാലയ കവാടത്തില് മിഷന് അംഗങ്ങളുടെ ആഭിമുഖ്യത്തില് പിതാവിനെ സ്വീകരിക്കും. തുടര്ന്ന് മെത്രാപ്പോലീത്തയുടെ മുഖ്യകാര്മികത്വത്തില് ആഘോഷമായ വിശുദ്ധ കുര്ബാന ശേഷം പൊതുസമ്മേളനം, സ്നേഹവിരുന്ന് തുടങ്ങിയവ നടത്തപ്പെടുന്നു. പ്രീസ്റ്റ് ഇന് ചാര്ജ് ഫാ.കുര്യാക്കോസ് തിരുവാലില് പരിപാടികള്ക്ക് നേതൃത്വം നല്കും.
കൂടുതല് വിവരങ്ങള്ക്ക്
Pradeep Mathew : +44 7425 672720
Soji Pappachan : +44 7988 749646
Arun Varghese : +44 7867251967
More »
എയില്സ്ഫോര്ഡ് മരിയന് തീര്ഥാടനം ഭക്തി സാന്ദ്രമായി
എയില്സ്ഫോര്ഡ് : വിശുദ്ധ സൈമണ് സ്റ്റോക്കിന് ഉത്തരീയം നല്കികൊണ്ട് പരിശുദ്ധ 'കന്യകാമറിയം നല്കിയ പ്രത്യക്ഷീകരണത്തിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയില്സ്ഫോര്ഡ് മരിയന് തീര്ഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയുടെ ആഭിമുഖ്യത്തില് നടത്തിയ എയില്സ്ഫോര്ഡ് തീര്ഥാടനം ഭകതിസാന്ദ്രമായി. രൂപതയുടെ വിവിധ പ്രദേശങ്ങളില് നിന്നും എത്തിച്ചേര്ന്ന ആയിരക്കണക്കിന് വിശ്വാസികള് അണിചേര്ന്ന തീര്ഥാടനത്തിന് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് നേതൃത്വം നല്കി.
രാവിലെ കൊടിയേറ്റിനെ തുടര്ന്ന് ജപമാല പ്രാര്ഥനയോടെ യാണ് തീര്ഥാടന പരിപാടികള് ആരംഭിച്ചത്. തുടര്ന്ന് രൂപത എസ് എം വൈ എം ന്റെ ഔദ്യോഗിക മ്യൂസിക് ബാന്ഡ് ആയ സമയം ബാന്ഡ് അവതരിപ്പിച്ച ഭക്തി നിര് ഭരമായ സൗണ്ട് ഓഫ് ഹെവന് വര്ഷിപ്പ് നടന്നു. തുടര്ന്ന് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കലിന്റെ
More »
പന്തക്കുസ്തയുടെ അഗ്നി അഭിഷേകമായി അവേക്കനിംഗ് കണ്വെന്ഷന് ജൂണ് 7ന് ബര്മിങ്ഹാമില്
ജൂബിലി വര്ഷത്തിലെ പന്തക്കുസ്ത അനുഭവം ആയിരങ്ങളിലേക്ക് പകരാന് അവേക്കനിംഗ് കണ്വെന്ഷന് ജൂണ് ഏഴിന് ബര്മിങ്ഹാമില് നടക്കും. നിത്യജീവന്റെ സുവിശേഷം എല്ലാവരിലും എത്തിക്കുന്ന ലോക സുവിശേഷവത്ക്കരണ ദൗത്യത്തിന്റെ ഭാഗമായാണ് യുകെയില് ഫാ. സേവ്യര്ഖാന് വട്ടായിലിന്റെയും ഫാ. ഷൈജു നടുവത്താണിയിലിന്റെയും ആത്മീയ നേതൃത്വത്തില് അവേക്കനിംഗ് ഇംഗ്ലീഷ് കണ്വെന്ഷന് തുടക്കം കുറിച്ചത്. ഇന്ന് ഈ ശുശ്രൂഷ വിവിധ ഭാഷക്കാരായ നൂറുകണക്കിന് കുടുംബങ്ങള്ക്ക് വലിയ അനുഗ്രഹമായി കൊണ്ടിരിക്കുന്നു. കുട്ടികളും യുവതി യുവാക്കളും മാതാപിതാക്കളും ഒത്തുചേരുന്ന ഫാമിലി കോണ്ഫറന്സാണ് ഓരോ അവേക്കനിംഗ് കണ്വെന്ഷനുകളും.
ജൂണ് മാസ കണ്വെന്ഷനു മാര് പ്രിന്സ് പാണങ്ങോടന്റെ വചനശുശ്രൂഷ ആയിരങ്ങളില് ആത്മാവിന്റെ തീപകരും. ഐഫ്സിഎം യുകെയുടെ നേതൃത്വത്തില് വലിയ ഒരുക്കങ്ങള് അവേക്കനിംഗ് കണ്വെന്ഷന് വേണ്ടി നടന്നുകൊണ്ടിരിക്കുന്നു. മലയാളി
More »
എട്ടാമത് എയ്ല്സ്ഫോര്ഡ് തീര്ത്ഥാടനം മെയ് 31 ശനിയാഴ്ച; വിപുലമായ ഒരുക്കങ്ങള്; മാര് ജോസഫ് സ്രാമ്പിക്കല് നേതൃത്വം നല്കും
എയ്ല്സ്ഫോര്ഡ് : പരിശുദ്ധ അമ്മ വിശുദ്ധ സൈമണ് സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നല്കിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്ല്സ്ഫോഡില് മെയ് 31 ശനിയാഴ്ച നടത്തുന്ന എട്ടാമത് തീര്ത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്. കര്മ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയുടെ ആഭിമുഖ്യത്തില് നടത്തപ്പെടുന്ന ഈ തീര്ത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് തീര്ത്ഥാടനത്തിന് നേതൃത്വം നല്കും. രൂപതയുടെ ലണ്ടന്, കാന്റര്ബറി റീജിയനുകളും, എയ്ല്സ്ഫോര്ഡ് ഔര് ലേഡി ഓഫ് മൌണ്ട് കാര്മല് മിഷനുമാണ് തീര്ത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.
മെയ് 31 ശനിയാഴ്ച രാവിലെ 11 മണിക്ക് കൊടിയേറ്റ്, നേര്ച്ചകാഴ്ചകളുടെ സ്വീകരണം, തുടര്ന്ന് 11.15 ന് എയ്ല്സ്ഫോര്ഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ വിമന്സ്
More »
ഒന്പതാമത് സീറോ മലബാര് വാല്സിംഗ്ഹാം തീര്ത്ഥാടനം ജൂലൈ 19ന്
യൂറോപ്പിലെ സീറോ മലബാര് വിശ്വാസികളുടെ ഏറ്റവും വലിയ സംഗമ വേദിയായ വാല്സിംഗ്ഹാം തീര്ത്ഥാടനം ഈ വര്ഷം ജൂലൈ പത്തൊന്പതാം തീയതി ഭക്തിനിര്ഭരമായും ആഘോഷപൂര്വമായും നടത്തപ്പെടും. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപത ബിഷപ്പായ മാര് ജോസഫ് സ്രാമ്പിക്കല് നേതൃത്വം നല്കുന്ന ഈ തീര്ത്ഥാടനത്തിലേക്കും യൂറോപ്പിലെ വിവിധ ഭാഗങ്ങളില് നിന്നും ആയിരക്കണക്കിന് മരിയ ഭക്തര് അനുഗ്രഹങ്ങള് പ്രാപിക്കുവാന് ഒഴുകിയെത്തും.
ഗ്രേറ്റ് ബ്രിട്ടന് രൂപതയെയും രൂപതയുടെ പ്രഥമ മെത്രാനായി ബിഷപ്പ് മാര് സ്രാമ്പിക്കലിനെയും നിയമിച്ച ഫ്രാന്സിസ് മാര്പാപ്പ ദൈവസന്നിധിയിലേക്കു ചേര്ക്കപ്പെടുകയും പിന്തുടര്ച്ചക്കാരനായി ലിയോ പതിനാലാമന് മാര്പ്പാപ്പ സ്ഥാനമേല്ക്കുകയും ചെയ്തതിന്റെതടക്കം വളരെ സംഭവ ബഹുലമായ ചരിത്ര നിമിഷങ്ങളിലൂടെ കത്തോലിക്കാ സഭ കടന്നു പോകുന്ന നാളുകളില് തന്നെയാണ് ഇക്കുറി വാല്സിംഗ്ഹാം തീര്ത്ഥാടനം നടക്കുന്നത്
More »
വേര്ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല് ഫെലോഷിപ്പ് സുവിശേഷ മഹായോഗം വെംബ്ലിയില്
വേര്ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല് ഫെലോഷിപ്പിന്റെ സുവിശേഷ മഹായോഗം വെംബ്ലിയില് നാളെ (വെള്ളിയാഴ്ച) നടക്കും. വൈകിട്ട് 6 :30 മുതല് ഒന്പതു മണി വരെയാണ് പരിപാടി നടക്കുക. ഈ കാലഘട്ടത്തില് കേരളത്തിലും മറ്റ് അനേക ലോക രാജ്യങ്ങളിലും ശക്തമായി ഉപയോഗിക്കുന്ന പാസ്റ്റര് ബി. മോനച്ചന് ദൈവ വചനം പ്രസംഗിക്കുകയും പ്രാര്ത്തിക്കുകയും ചെയ്യും. പ്രസ്തുത യോഗത്തിലേക്കു എല്ലാവരെയും ക്ഷണിക്കുന്നു.
പാസ്റ്റര് ജോണ്സണ് ജോര്ജ്ജ് 07852304150 & പാസ്റ്റര് സാം ജോര്ജ്ജ് 07435372899 ശുശ്രൂഷകള്ക്ക് നേതൃത്വം നല്കും. ലണ്ടന് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില് പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവര്ക്ക് ആത്മീക കൂട്ടായ്മകള് പങ്കെടുക്കുവാന് പ്രസ്തുത യോഗങ്ങള് ഒരു അനുഗ്രഹീത അവസരമാണ്. വെംബ്ലി സെന്ട്രല് സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളില് അനായാസമായി എത്തിച്ചേരുവാന് കഴിയുന്നതാണ്. ഫ്രീ കാര്
More »
സീറോമലബാര് വാത്സിങ്ങ്ഹാം തീര്ത്ഥാടനം ജൂലൈ 19 ന്
വാത്സിങ്ങാം : ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായതും, റോം, ജെറുശലേം, സന്ത്യാഗോ (സെന്റ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീര്ത്ഥാടന കേന്ദ്രങ്ങള്ക്കൊപ്പം തന്നെ മഹനീയ സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന് പുണ്യകേന്ദ്രവുമായ വാത്സിങ്ങ്ഹാമില് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് സഭയുടെ തീര്ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്ത്ഥാടനം ഭക്തിനിര്ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി വരുന്നതായി തീര്ത്ഥാടക സംഘാടകര് അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതാ ബിഷപ്പായ മാര് ജോസഫ് സ്രാമ്പിക്കല് നയിക്കുന്ന തീര്ത്ഥാടനത്തിന്, നോര്വിച്ച്, ഗ്രേറ്റ് യാര്മൗത് ഇടവകകളുടെ വികാരിയായ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തില് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും ഒരുക്കങ്ങളും ചെയ്യുന്നത്.
More »
സെയിന്റ് മേരീസ് ആന്ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന് മിഷനില് ഏപ്രില് 30ന് മരിയന് ദിനാചരണം
സെയിന്റ് മേരീസ് ആന്ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന് മിഷനില് മരിയന് ദിനാചരണം ഇന്ന്. വൈകുന്നേരം 6 :45 നു ജപമാല പ്രാര്ത്ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയുന്നു.
നമ്മുടെ എല്ലാ പ്രാര്ത്ഥനാ നിയോഗങ്ങളെയും, പുതിയ മാര്പാപ്പയുടെ തിരഞ്ഞെടുപ്പിനായും,നമ്മുടെ എല്ലാ കുട്ടികളെയും, പരീക്ഷക്കായി ഒരുങ്ങുന്നവരെയും, ജോലിയും ഭവനവും ഇല്ലാതെ വിഷമിക്കുന്നവരെയും,
മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെട്ട യുവജനങ്ങളെയും, കുഞ്ഞുങ്ങള് ഇല്ലാത്ത ദമ്പതികളെയും പരിശുദ്ധ അമ്മയുടെ കരങ്ങളില് സമര്പ്പിച്ച് വിശുദ്ധ ബലിയില് പ്രാര്ത്ഥിക്കാം.
For more information please visit our website : www.smbkmlondon.co.uk
For more details please contact.
Mission Director,
Fr. Shinto Varghese Vaalimalayil CRM.
Kaikkaranmaar
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More »