സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 23 ന്
ലണ്ടന്‍ : ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ ആണ്ടുതോറും നടത്തിവരാറുള്ള എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം മെയ് 23 ശനിയാഴ്ച എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ വച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ രൂപതയിലെ ഇടവകകളും മിഷനുകളും ഒന്ന് ചേര്‍ന്ന് ഒറ്റ

More »

വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷ മാര്‍ച്ച് 4ന്
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മാര്‍ച്ച് മാസം 4ാം തീയതി മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കത്തിനായി തിരുസ്സഭ നല്‍കിയിരിക്കുന്ന മാര്‍ച്ച് മാസത്തിലെ മാസാദ്യ ബുധനാഴ്ച്ച യൗസേപ്പിതാവിന്റെ വണക്കത്തിനനുള്ള ദിനമായും

More »

ഔവര്‍ ലേഡി ആന്‍ഡ് സെയിന്റ് ജോര്‍ജ് പള്ളിയില്‍ ഗ്രാന്റ് മിഷന്റെ ഭാഗമായുള്ള ആത്മാഭിഷേക ധ്യാനം നാളെ
വാല്‍തംസ്‌റ്റോയിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെയിന്റ് ജോര്‍ജ് പള്ളിയില്‍ ഗ്രാന്റ് മിഷന്റെ ഭാഗമായുള്ള ആത്മാഭിഷേക ധ്യാനം നാളെ (27/02/2020 ) വൈകുന്നേരം 6.30 മുതല്‍ 9 വരെ നടത്തപ്പെടുന്നതാണ്. വലിയ നോയമ്പിലെ ഈ ഒരുക്ക ധ്യാനശുശ്രുഷക്ക് നേതൃത്വം നല്‍കുന്നത് ഫാ ജോസ് അന്തിയാംകുളം എംസിബിസ് ആയിരിക്കും . പള്ളിയുടെ വിലാസം : Our Lady and St.George Church,132 Shernhall tSreet, Walthamstow, E17 9HU ധ്യാനശുശ്രുഷയിലേക്ക് സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

More »

വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും, വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ അനുസ്മരണദിനവും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും, വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ അനുസ്മരണദിനമായും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം വൈകിട്ട് 6.30ന് വിശുദ്ധ കുര്‍ബ്ബാന (English ) തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും. പള്ളിയുടെ വിലാസം : Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU

More »

മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് മലങ്കര കാത്തലിക് മിഷനില്‍ ഭക്ത സംഘടനകളുടെ വാര്‍ഷികം ഞായറാഴ്ച
മാഞ്ചസ്റ്റര്‍ : സെന്റ്. മേരീസ് മലങ്കര കാത്തലിക് മിഷനില്‍ ഭക്ത സംഘടനകളായ M.C.L.L, M. C. Y. M, മാതൃസമാജം എന്നിവയുടെ വാര്‍ഷികവും, പൊതുസമ്മേളനവും ഫെബ്രുവരി 23 ഞായറാഴ്ച റോമിലി ഔര്‍ ലേഡി & സെന്റ്. ക്രിസ്റ്റഫര്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം നടക്കുന്ന വി. കുര്‍ബാനക്കും ക്ലാസ്സിനും മലങ്കര കത്തോലിക്കാ സഭയിലെ നവീകരണ പ്രസ്ഥാനമായ സുവിശേഷ സംഘത്തിന്റെ ഡയറക്ടര്‍ ഫാ. ആന്റണി കാക്കനാട്ട് നേതൃത്വം വഹിക്കുന്നു. തുടര്‍ന്ന് നടക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ ഷ്രൂസ്ബറി രൂപതയുടെ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ ഗാനന്‍ ഉദ്ഘാടനം ചെയ്യും. വി. കുര്‍ബാനയിലേക്കും വിവിധ ഭക്ത സംഘടകളുടെ വാര്‍ഷികത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലയിന്‍ ഫാ.രഞ്ജിത്ത് മഠത്തിപ്പറമ്പില്‍ അറിയിച്ചു. ദേവാലയത്തിന്റെ വിലാസം : OUR LADY & ST.CHRISTOPHER CHURCH, 52 BARRACK HILL, ROMILEY, SK6

More »

കെന്റ് ഹിന്ദുസമാജത്തിന്റെ മഹാശിവരാത്രി ആചരണം
ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. കെന്റ് ഹിന്ദുസമാജം ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച്, നാളെ (വെള്ളിയാഴ്ച) വൈകുന്നേരം ആറു മണി മുതല്‍ ശനിയാഴ്‌ച രാവിലെ ആറു മണി വരെ നടക്കും. സോമര്‍സെറ്റില്‍ നിന്നുള്ള ജതീഷ് പണിക്കര്‍ ശിവ മാഹാത്മ്യം വിശദീകരിച്ചു പ്രത്യേക പ്രഭാഷണം നടത്തും. സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS. Ads By Datawrkz For more information : EMail : kenthindusamajam@gmail.com Website : www.kenthindusamajam.org & www.kentayyappatemple.org Twitter : https ://twitter.com/KentHinduSamaj Tel : 07838 170203 / 07753 188671

More »

ഹൈ വൈക്കോമ്പില്‍ 20 മുതല്‍ 22 വരെ ഇവാഞ്ചലിസ്റ്റ്‌ സാജു ജോണ്‍ നയിക്കുന്ന ബൈബിള്‍ ക്ലാസും ഫാമിലി കോണ്‍ഫറന്‍സും സുവിശേഷയോഗവും
ഹൈ വൈക്കോമ്പ് പ്രയര്‍ സെന്റര്‍ ഒരുക്കുന്ന ബൈബിള്‍ ക്ലാസ്സും, ഫാമിലി കോണ്‍ഫറന്‍സും സുവിശഷയോഗവും. 20 മുതല്‍ 22 വരെ നടക്കും. ഇവാഞ്ചലിസ്റ്റ്‌ സാജു ജോണ്‍ മാത്യു നയിക്കും. സ്ഥലം വൈക്കോമ്പ് ക്രസക്സ് കമ്മ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയം. Venue : Cressex Community School, Holmers Lane, High Wycombe, Bucks, HP12 4QA, Date & Time : 20/02/20 6 :30 Pm (Bible Study) 21/02/20 6 :30 Pm (Bible Study) 22/02/20 10 :00 Am (Bible Study) 2 :00 Pm (Family Conference) 6 :30 Pm ( Gospel Meeting) കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക Pr. ഫിന്നി ജോണ്‍ 07956 424509, ബ്ലസ്സന്‍ തോമസ്‌ 07703 416885, ബിനു

More »

വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഫെബ്രുവരി 19 ന് മരിയന്‍ ദിനശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തി നടത്തുന്ന മരിയന്‍, പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം വൈകിട്ട് 6.15 ന് ജപമാല , 6.45 ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, മരിയന്‍ പ്രദക്ഷിണവും, പരി.പരമ ദിവ്യകാരുണ്യ ആരാധനയും. പള്ളിയുടെ വിലാസം : Our Lady and

More »

വചന വ്യാഖ്യാനത്തിന്റെ ഉറവിടം തിരുസഭ- മാര്‍ ജോസഫ് സ്രാമ്പിക്കല്‍
റാംസ്‌ഗേറ്റ് . തിരുവചന വ്യാഖ്യാനത്തിന്റെ ഉറവിടം തിരുസഭയാണെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ മിഷനുകളിലെയും , പ്രപ്പോസ്ഡ് മിഷനുകളിലെയും കൈക്കാരന്‍മാര്‍ക്കും ,മതബോധനാധ്യാപകര്‍ക്കുമായി റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ മൂന്നു ദിവസമായി നടന്നു വരുന്ന ധ്യാനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .പ്രശസ്ത ധ്യാന ഗുരുവായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ആണ് ധ്യാനം നയിക്കുന്നത് . രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ഇരുന്നൂറ്റി അന്‍പതോളം പ്രതിനിധികളാണ് ഈ ത്രിദിന ദാനത്തില്‍ പങ്കെടുക്കുന്നത് . വെള്ളിയായാഴ്ച വൈകുന്നേരം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ ബലിയോടെയാണ് ധ്യാനം ആരംഭിച്ചത് . രൂപതാ വികാരി ജെനറല്‍മാരായ മോണ്‍ . ആന്റണി ചുണ്ടെലിക്കാട്ട് ,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions