Don't Miss

കണ്‍സര്‍വേറ്റീവുകള്‍ക്ക് എതിരെ ലേബര്‍ പാര്‍ട്ടി 28 പോയിന്റ് ലീഡ് നിലനിര്‍ത്തുന്നു
വിപണിയിലെ തകര്‍ച്ചയും, മോര്‍ട്ട്‌ഗേജ് ആശങ്കകളും വോട്ടര്‍മാരെ കണ്‍സര്‍വേറ്റീവുകള്‍ക്ക് എതിരാക്കി. ലേബര്‍ പാര്‍ട്ടി 28 പോയിന്റ് ലീഡ് നിലനിര്‍ത്തുന്നതായി സര്‍വെകള്‍ . വിപണിയില്‍ തിരിച്ചടികള്‍ നേരിടുകയും, മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ സകല നിയന്ത്രണങ്ങളും വിട്ട് കുതിക്കുകയും ചെയ്യുമെന്ന ഭീതി പരന്നതോടെ ലേബര്‍ പാര്‍ട്ടിക്ക് വന്‍മുന്നേറ്റമാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞത്.

More »

ചങ്ങനാശ്ശേരിയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; വീടിന്റെ തറക്കുള്ളില്‍ യുവാവിന്റെ മൃതദേഹം
കോട്ടയം : ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം നടന്നിട്ടുണ്ടെന്ന് സംശയിച്ച വീട്ടിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. വീടിന്റെ തറ തുരന്നുള്ള പരിശോധനയിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശി ബിന്ദുകുമാറിന്റെ(40) മൃതദേഹമാണ് കണ്ടെത്തിയത്. എസി റോഡിലെ രണ്ടാം പാലത്തിന് സമീപമുളള വീട്ടില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. സഹോദരി ഭര്‍ത്താവ് ബിന്ദു കുമാറിനെ

More »

ഊരാക്കുടുക്കില്‍ നിന്ന് രക്ഷ തേടി ബിനോയിയുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥ
മുംബൈ : ബിനോയ് കോടിയേരിയുടെ സ്വത്തില്‍ ബിഹാര്‍ സ്വദേശിനിയുടെ കുട്ടി ഭാവിയില്‍ അവകാശമുന്നയിക്കരുതെന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥ. ബലാത്സംഗക്കേസിലെ പ്രധാന ഒത്തുതീര്‍പ്പ് വ്യവസ്ഥയാണിത്. പൈതൃകസ്വത്തിലും പാരമ്പര്യത്തിലും അവകാശവാദമുന്നയിക്കരുതെന്നും പരാമര്‍ശമുണ്ട്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ക്ഷേമം, സന്തോഷം, സംരക്ഷണം, വളര്‍ച്ച എന്നീ

More »

ഗര്‍ഭഛിദ്രത്തിന് അവിവാഹിതരായ സ്ത്രീകള്‍ക്കും അര്‍ഹതയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി : ഉഭയസമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്ന് അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താന്‍ അര്‍ഹതയുണ്ടെന്ന് സുപ്രധാനമായവിധിയുമായി സുപ്രീം കോടതി. 20 മുതല്‍ 24 വരെ ആഴ്ച പ്രായമായ ഭ്രൂണം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിലൂടെ ഒഴിവാക്കാം. ലിവ്ഇന്‍ ബന്ധത്തില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന അവിവാഹിതരായ സ്ത്രീകളെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി

More »

ഇരവാദം മറയാക്കി വേട്ടക്കിറങ്ങിയപ്പോള്‍....
പോപ്പുലര്‍ ഫ്രണ്ടും എസ് ഡി പി ഐയും ദേശീയതലത്തിലേയ്ക്ക് 'മാന്തി'തുടങ്ങിയതോടെ അനിവാര്യമായ നടപടിയിലേയ്ക്ക് അമിത ഷായും അജിത് ഡോവലും അടങ്ങുന്ന സംഘം എത്തി. അതിന്റെ ഭാഗമായാണ് നേരം ഇരുട്ടി വെളുക്കുമ്പോഴയ്ക്കും കേന്ദ്ര സേനയെ അ ണിനിരത്തി 'ഓപ്പറേഷന്‍ നീരാളി'യിലൂടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ബഡാ നേതാക്കളെയെല്ലാം വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് തൂക്കിയെടുത്തു ഡല്‍ഹിക്കു കൊണ്ടുപോയി. കേരള പോലീസിനെയോ പിണറായി സര്‍ക്കാരിനെയോ അറിയിക്കാതെയുള്ള 'മിന്നലാക്രമണം' ആയിരുന്നു എന്‍ഐഎ നടത്തിയത്. അതിന്റെ പരിഭ്രാന്തിയിലാണ് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യാപക അക്രമം അരങ്ങേറിയത്. എന്‍.ഐ.എ. പറയുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രം ആണ് കേരളം എന്നാണു. വിവിധ സംസ്ഥാനങ്ങളില്‍നിന്നു യുവാക്കളെ കേരളത്തിലെത്തിച്ചു പോപ്പുലര്‍ ഫ്രണ്ട് പരിശീലനം നല്‍കുന്നതായി വിവരം ലഭിച്ചെന്ന് എന്‍.ഐ.എ പറയുന്നു. താലിബാന്‍

More »

ഇരകളാവുന്നത് പാവങ്ങള്‍; ജപ്തി എന്ന 'ഷോ'
വമ്പന്മാര്‍ സഹസ്രകോടികള്‍ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഞെളിഞ്ഞു നടക്കുകയും വിദേശത്തു സസുഖം വാഴുകയും ചെയ്യുമ്പോള്‍ നിവൃത്തികേടുകൊണ്ടു വായ്പ തിരിച്ചടവിന്റെ തവണ മുടങ്ങുന്ന പാവങ്ങളുടെ കുത്തിന് പിടിക്കുകയും മാനംകെടുത്തുകയും ചെയ്യുന്ന ബാങ്കുകളുടെ വിനോദം ഒരു വിലപ്പെട്ട ജീവന്‍ കൂടി കവര്‍ന്നു. ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനം നൊന്ത് കൊല്ലത്തു ആത്മഹത്യ ചെയ്ത അഭിരാമിയുടെ അവസ്ഥ കേരളത്തിലെ സാധാരണക്കാര്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. പണം തിരിച്ച് അടയ്ക്കാന്‍ കേരള ബാങ്കിനോട് വീട്ടുകാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ബാങ്ക് അധികൃതര്‍

More »

ഗതാഗതകുരുക്ക്: ശസ്ത്രക്രിയക്കായി ഡോക്ടര്‍ കാര്‍ ഉപേക്ഷിച്ച് ഓടിയത് 3 കിലോമീറ്റര്‍
ജീവന്റെ വില ഏറ്റവും നന്നായി അറിയാവുന്നവരാണ് ഡോക്ടര്‍മാരും നഴ്‌സുമാരും. അത്തരക്കാര്‍ക്കിടയിലെ ഒരു ഡോക്ടര്‍ ആണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഗതാഗത കുരുക്കില്‍ കുടുങ്ങിയ ഡോക്ടര്‍ രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാന്‍ മൂന്നു കിലോമീറ്റര്‍ ഓടി. മണിപ്പാല്‍ ആശുപത്രിയിലെ ഡോ ഗോവിന്ദ് നന്ദകുമാറാണ് ബംഗളൂരുവിലെ ഗതാഗത കുരുക്കില്‍ കുടുങ്ങി രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാന്‍ മൂന്നു കിലോമീറ്റര്‍ ഓടിയത്. വഴിയില്‍ കാര്‍ ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഒടുക്കം ആശുപത്രിയില്‍ കൃത്യസമയത്തെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാനും ഡോക്ടര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞാഴ്ചയുണ്ടായ സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. ആശുപത്രിയിലെത്താന്‍ മൂന്നു കിലോമീറ്റര്‍ ബാക്കിയുള്ളപ്പോഴാണ് കാര്‍ ഗതാഗത കുരുക്കില്‍പ്പെട്ടത്. സാധാരണ നിലയില്‍ ഇവിടെ നിന്ന് ആശുപത്രിയിലെത്താന്‍ പത്തുമിനിറ്റാണ് വേണ്ടത്. എന്നാല്‍ ഗൂഗിള്‍

More »

അബുദാബിയില്‍ രണ്ടരവര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഡെന്‍സിയുടെ മൃതദേഹം പുറത്തെടുക്കും
തൃശൂര്‍ : രണ്ടരവര്‍ഷം മുമ്പ് അബുദാബിയിലുണ്ടായ ഇരട്ടക്കൊലപാതകത്തില്‍ മരണപ്പെട്ട ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹം വ്യാഴാഴ്ച പുറത്തെടുക്കും. ചാലക്കുടി സെന്റ് ജോസഫ്‌സ് പള്ളിയിലെ കല്ലറ തുറന്ന് മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഇരിങ്ങാലക്കുട ആര്‍ഡിഒ അനുമതി നല്‍കിയിരുന്നു. വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതിയ ഡെന്‍സിയുടെ (38) മരണം ആസൂത്രിത കൊലപാതകമായിരുന്നെന്ന വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതികള്‍ നല്‍കിയ മൊഴിയാണ് വഴിത്തിരിവായിരിക്കുന്നത്. അബുദാബിയില്‍ ജോലി ചെയ്തുവരവെയാണ് ഡെന്‍സിയുടെ മരണം. ആദ്യം വാഹനാപകടത്തില്‍ മരിച്ചു എന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പിന്നീട് ഹൃദയാഘാതം മൂലമാണ് മരണമെന്നും അറിയിച്ചു. നാട്ടിലെത്തിച്ച യുവതിയുടെ മൃതദേഹം സെന്റ് ജോസഫ്സ് പള്ളിയില്‍ സംസ്കരിക്കുകയും

More »

ഇന്ത്യയിലെ ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ് ചാവേര്‍ ബോംബര്‍ റഷ്യയില്‍ പിടിയില്‍
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയിലായി. ഐഎസ് ഭീകര സംഘടനയിലെ അംഗമായ ചാവേര്‍ ബോംബറിനെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായി റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) തിങ്കളാഴ്ച അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലെടുത്തയാളെ തുര്‍ക്കിയിലെ ചാവേര്‍ ബോംബറായി ഐഎസ് റിക്രൂട്ട് ചെയ്തതാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയിലെ ഉന്നത നേതാവ് ആയിരുന്നു ഭീകരന്റെ ലക്ഷ്യമെന്നാണ് റഷ്യന്‍ ഏജന്‍സികള്‍ വ്യക്തമാക്കിയത്. എന്നാല്‍ ആരെയാണ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടതെന്ന കാര്യം എഫ്.എസ്.ബി. വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെയാണ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ചില റഷ്യന്‍ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വയം പൊട്ടിത്തെറിച്ച്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions