Don't Miss

'മീ ടൂ എന്നൊരു ഊള വാക്കുമിട്ട് ജനത്തെ പറ്റിക്കുന്നു'; വെല്ലുവിളിച്ചു വീണ്ടും വിനായകന്‍
സമീപകാലത്തു ലോകത്തുണ്ടായ അഭിമാനകരമായ മുന്നേറ്റം ആയിരുന്നു 'മീ ടൂ' മൂവ്മെന്റ്. സിനിമാലോകത്തെയടക്കം ആളുകള്‍ തങ്ങള്‍ തൊഴിലിന്റെ പേരില്‍ അഭിമുഖീകരിക്കേണ്ടി വന്ന ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും അപമാനിക്കലുമെല്ലാം ധൈര്യപൂര്‍വം തുറന്നുപറയാന്‍ മുന്നോട്ടുവന്നത് പല പൊയ്മുഖങ്ങളും അഴിഞ്ഞുവീഴാനിടയാക്കി. ഇതിന്റെ ചുവട്പിടിച്ചു മലയാളത്തിലും മുന്നേറ്റമുണ്ടായി. 'കാസ്റ്റിംഗ് കൗച്ച്' ഒരവകാശം പോലെ ചോദിക്കുന്ന പ്രമാണിമാരെപ്പറ്റി പാര്‍വതിയാണ് ആദ്യം പറഞ്ഞത്. പിന്നീട് നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം മലയാളത്തില്‍ ഉണ്ടായ മുല്ലപ്പൂ വിപ്ലവമായിരുന്നു ഡബ്ലിയുസിസി. അതിന്റെ ശോഭ കെടുത്തുന്നതായിരുന്നു പിന്നീട് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ അടയിരിക്കല്‍. മീ ടൂ ആരോപണം നേരിട്ട വ്യക്തിയായ വിനായകന്‍ 'ഒരുത്തീ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂവിനെ

More »

സൈനിക സേവനത്തിന് കൗമാരക്കാരും; 'അഗ്നിപഥ്' പദ്ധതിക്ക് തുടക്കം
ഇന്ത്യയുടെ സൈനിക സേവനത്തിലേയ്‌ക്ക് യുവാക്കളെ കൂടുതലായി എത്തിക്കാനുള്ള 'അഗ്നിപഥ്' പദ്ധതിക്ക് തുടക്കം. കൗമാരക്കാര്‍ക്ക് നാലുവര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന സമഗ്രപദ്ധതിക്കാണ് ഇന്ന് തുടക്കമായത്. ഇതിലൂടെ യുവതലമുറയ്ക്ക് സൈന്യത്തില്‍ ചേരാന്‍ കഴിയും. അഗ്നിവീര്‍ എന്നാണ് കൗമാര സേനയ്‌ക്ക് സൈന്യം പേരിട്ടിരിക്കുന്നത്.(Agneepath New Avenues For Youth In Military Recruitment) പതിനേഴര വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരെ 4 വര്‍ഷത്തേക്ക് സായുധ സേനയില്‍ കരസേന, നാവികസേന, വ്യോമസേന അഗ്‌നിവീരന്മാരായി ഉള്‍പ്പെടുത്തും. ഈ വര്‍ഷം 46,000 അഗ്‌നിവീരന്മാരെ റിക്രൂട്ട് ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ 40,000 രൂപ വരെ പ്രതിമാസ ശമ്പളം നല്‍കും. ഈ കാലയളവില്‍ അവര്‍ക്ക് 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. അഗ്‌നിവീരന്മാര്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത സേനയിലെ സ്ഥിരം തസ്തികകളുടെ മാനദണ്ഡം തന്നെയായിരിക്കും. നിശ്ചിത

More »

വാരാണസി സ്‌ഫോടന പരമ്പര: വാലിയുള്ള ഖാന് വധശിക്ഷ
പതിനെട്ടു പേരുടെ മരണത്തിനും നൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത 2006 ലെ വാരാണസി സ്‌ഫോടന പരമ്പര കേസില്‍ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. ഗാസിയാബാദ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2006 മാര്‍ച്ച് 7 ന് സങ്കട് മോചന്‍ ക്ഷേത്രത്തിലും കന്റോന്‍മെന്റ് റെയില്‍വേ സ്റ്റേഷനിലുമുണ്ടായ സ്‌ഫോടനത്തിലാണ് ഇത്രയേറെപ്പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തത്. 16 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് വാലിയുള്ള ഖാന് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2006 മാര്‍ച്ച് 7 ന് വെകുന്നേരം 6.20 ഓടെ സങ്കട് മോചന്‍ ക്ഷേത്രത്തിലാണ് ആദ്യ സ്ഫോടനമുണ്ടായത്. ക്ഷേത്ര ഗേറ്റിനടുത്ത് സ്ഥാപിച്ചിരുന്ന കണ്ടൈനര്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. 10 പേര്‍ തല്‍ക്ഷണം മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയായതിനാല്‍ ഹനുമാന്‍ പൂജകള്‍ക്കായി ക്ഷേത്രത്തില്‍ വലിയ തിരക്കുണ്ടായിരുന്നു. പതിനഞ്ചു മിനിട്ടുകള്‍ക്ക് ശേഷം വാരണാസി കന്റോണ്‍മെന്റ്

More »

കരണം പൊട്ടിച്ചു ജനം; ക്യാപ്റ്റനും പരിവാരങ്ങളും മടങ്ങി
കൊച്ചി : തൃക്കാക്കരയില്‍ സെഞ്ചുറിയടിക്കാന്‍ വന്ന ക്യാപ്റ്റനെയും പരിവാരങ്ങളെയും ജനം കരണത്തടിച്ചു തലസ്ഥാനത്തേക്ക് മടക്കിയയച്ചു. മണ്ഡലത്തില്‍ സിപിഎമ്മോ കോണ്‍ഗ്രസോ സ്വപ്നം പോലും കാണാത്ത കാല്‍ലക്ഷത്തിന്റെ ഭൂരിപക്ഷം പ്രബുദ്ധ കേരളത്തിലെ വോട്ടര്‍മാര്‍ നല്‍കുന്ന വലിയ സന്ദേശമാണ്. കെ റെയിലെന്നും സില്‍വര്‍ലൈന്നുമൊക്കെ പറഞ്ഞു പാവങ്ങളുടെ അടുക്കളയില്‍ വരെ കല്ലിടുകയും ജനവിരുദ്ധതയുടെയും ദാര്‍ഷ്ട്യത്തിന്റെയും സ്വരവുമായി ഒരു പരിപ്പും വേവിക്കാനാവില്ലെന്നു ഒരിക്കല്‍ക്കൂടി അടിവരയിട്ടു പറഞ്ഞിരിക്കുകയാണ് കേരള ജനത. ഇത് വെറും ഉപതെരഞ്ഞെടുപ്പോ, തൃക്കാക്കരയിലെ ജനങ്ങളുടെ വൈകാരികതയോ ആയി കുറച്ചു കാണേണ്ടതില്ല. കൊച്ചി നഗരത്തെ പ്രതിനിധാനം ചെയ്യുന്ന വലിയൊരു സമൂഹത്തിന്റെ സമകാലിക ഭരണത്തോടും നയങ്ങളോടും ഉള്ള പ്രതിഷേധം കൂടിയാണിത്. ഒപ്പം പിടി തോമസ് എന്ന ജനാധിപത്യ, മതേതര വാദിയോടുള്ള സ്നേഹവും പ്രതിഫലിച്ചു.

More »

'കെകെ'യുടെ മുഖത്തും തലയിലും മുറിവുകള്‍; കേസെടുത്ത് പോലീസ്
കൊല്‍ക്കത്ത : സംഗീത പരിപാടി കഴിഞ്ഞതിനു തൊട്ടുപിന്നാലെ ഹോട്ടലില്‍ കുഴഞ്ഞുവീണു മരിച്ച ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കേസെടുത്തു. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കെകെയുടെ മൃതദേഹം ഇന്നു പോസറ്റ്‌മോര്‍ട്ടം ചെയ്യും. കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.ഡല്‍ഹിയില്‍ പൊതുദര്‍ശനത്തിന് ശേഷമാകും സംസ്‌കാരം. കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്കിടെ കെകെയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. കെകെ കുഴഞ്ഞുവീണ ഹോട്ടല്‍ മുറിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാന്‍

More »

സന്യാസി സ്വാമിക്കെതിരെ പീഡന പരാതിയുമായി പ്രവാസി നഴ്സ്
കേരളത്തിലെ പ്രമുഖ മഠത്തിലെ സന്യാസി സ്വാമിക്കെതിരെ ലൈംഗിക പീഡനമാരോപിച്ച് അമേരിക്കന്‍ മലയാളിയായ യുവതി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി. 2019 ജൂലൈ 19 ന് ടെക്സാസിലെ അവരുടെ വീട്ടില്‍ അതിഥിയായി താമസിക്കവേ സ്വാമി ഇവരെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സഭവമുണ്ടായത് എന്ന് പറയുന്നു. സ്വാമിയുടെ തുണികള്‍ ഇസ്തരിയിട്ടുകൊണ്ടിരുന്ന അവസരത്തില്‍ ഇയാള്‍ അവരെ കടന്ന് പിടിക്കുകയും ബലമായി കിടക്കയിലെത്തിച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയുമാണ് ചെയ്തതെന്ന് നഴ്‌സായ യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പരാതിക്കാരിയായ സ്ത്രീയുടെ ഭര്‍ത്താവുമായും അവരുടെ നാട്ടിലുള്ള കുടംബവുമായും സ്വാമിക്കു അടുത്ത ബന്ധമുണ്ടായിരുന്നു. 2019 ജൂലൈ 19 ന് സ്ത്രീയുടെ ഭര്‍ത്താവിന് ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് കുറെ

More »

തൃക്കാക്കരയ്ക്ക് തിരഞ്ഞെടുപ്പിന് മുമ്പ് പി സിയെ പൊക്കാന്‍ കൊച്ചി പോലീസ് വീട്ടില്‍
വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ കൊച്ചി പോലീസിന്റെ റെയ്ഡ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പി.സി ജോര്‍ജിന്റെ വീട്ടില്‍ പരിശോധനക്കെത്തിയത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോര്‍ജ് വീട്ടില്‍ നിന്ന് മാറിയിരുന്നു. അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് പോയെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് വീട്ടിലെത്തിയെങ്കിലും ജോര്‍ജിനെ കാണാന്‍ കഴിഞ്ഞില്ല. പിസി ജോര്‍ജിന്റെ സഹോദരന്‍ ചാര്‍ളിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്ന് പിസി ജോര്‍ജിന്റെ അപേക്ഷ തള്ളിയത്. പിസി ജോര്‍ജിനെതിരെ ചുമത്തിയ വകുപ്പുകള്‍ അനാവശ്യമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുന്‍കൂര്‍

More »

നഷ്ടം നികത്താന്‍ കൊച്ചി മെട്രോ വിവാഹ ഫോട്ടോഷൂട്ടിന്
നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് വീഴുന്ന കൊച്ചി മെട്രോ രക്ഷപ്പെടുത്തിയെടുക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍. കൊച്ചി മെട്രോ വിവാഹ ഫോട്ടോഷൂട്ടിന് കൊടുക്കുന്നു എന്നതാണ് അതില്‍ പ്രധാനം. മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതല്‍ വിവഹാ ഷൂട്ടിന് അനുമതി. വിവാഹ ഷൂട്ടിനായി മെട്രോയെ വാടകയ്ക്ക് നല്‍കുന്നതിലൂടെ ഈ രംഗത്തെ പുതിയ പരീക്ഷണങ്ങളായിരിക്കും വരും ദിവസങ്ങളില്‍ സംഭവിക്കുക. ഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക്ക് ചെയ്യാം. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും സഞ്ചരിക്കുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാം. ആലുവയില്‍ നിന്നു പേട്ടയിലേക്കും തിരിച്ചും സഞ്ചരിച്ചു ഷൂട്ട് ചെയ്യാം. ഓരോന്നിനും പ്രത്യേക നിരക്കുകള്‍ നല്‍കണമെന്നു മാത്രം. നിശ്ചലമായ ട്രെയിനിലെ ഒരു കോച്ചില്‍ 2 മണിക്കൂര്‍ നേരം ഷൂട്ട് ചെയ്യണമെങ്കില്‍ 5,000 രൂപയാണു നിരക്ക്. മൂന്നു കോച്ചാണെങ്കില്‍ 12,000 രൂപ. സഞ്ചരിക്കുന്ന ട്രെയിനാണെങ്കില്‍ ഒരു

More »

താലിബാന്‍ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍ ഡാനിഷ് സിദ്ദീഖിക്ക് രണ്ടാം പുലിസ്റ്റര്‍
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം തവണയും പുലിറ്റ്‌സര്‍ പുരസ്‌കാരം. ഇന്ത്യയിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ ചിതകള്‍ കൂട്ടത്തോടെ എരിയുന്ന ഡാനിഷിന്റെ ചിത്രം ലോക മന :സാക്ഷിയെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു. ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് മരണാനന്തര ബഹുമതിയായി സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്. അദ്ദേഹത്തെ കൂടാതെ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരായ അദ്‌നാന്‍ ആബിദി, സന ഇര്‍ഷാദ്, അമിത് ദവെ എന്നിവരും ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായി. ഇതിന് മുമ്പ് 2018ലാണ് ഡാനിഷ് പുലിസ്റ്റര്‍ പുരസ്‌കാരം നേടിയത്. റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ദുരിത ജീവിതം ക്യാമറയില്‍ പകര്‍ത്തിയതിനാണ് അന്ന് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. വാര്‍ത്താ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions