Don't Miss

ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യും; ഫോണിലെ വിവരങ്ങള്‍ മാറ്റിയ ഐ-മാക് സിസ്റ്റം പിടിച്ചെടുത്തു
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്. അഭിഭാഷകര്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ച് വരികയാണെന്ന് ക്രൈംബ്രാഞ്ച് എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മാറ്റാന്‍ ഉപയോഗിച്ച ഐ-മാക് സിസ്റ്റം പിടിച്ചെടുത്തതായും എസ്.പി പറഞ്ഞു. സായ് ശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നില്ലെങ്കിലും ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ല. കോവിഡ് ലക്ഷണമുണ്ടെന്നാണ് കാരണമായി പറഞ്ഞത്. പൊലീസ് പീഡനമാരോപിച്ച് കാവ്യ മാധവന്റെ മുന്‍ ജോലിക്കാരന്‍ സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ

More »

ലോകത്തെ അമ്പരപ്പിച്ചു ഡി.ആര്‍.ഡി.ഒ: 45 ദിവസം കൊണ്ട് ഏഴ് നില കെട്ടിടം!
വെറും നാല്‍പ്പത്തഞ്ച് ദിവസം കൊണ്ട് ഏഴ് നില കെട്ടിടം പണിത് റെക്കോര്‍ഡ് നേട്ടം ഇന്ത്യയില്‍ നിന്ന്. ബെംഗളൂരുവില്‍ ഡി.ആര്‍.ഡി.ഒ.(ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍) ആണ് ഈ നേട്ടം സ്വന്തമായിക്കിയിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഈ കെട്ടിടം വ്യാഴാഴ്ച രാജ്യത്തിന് സമര്‍പ്പിച്ചു. ഡി.ആര്‍.ഡി.ഒ ഫിഫ്ത്ത് ജനറേഷന്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന് വേണ്ടിയാണ് കെട്ടിടം നിര്‍മ്മിച്ചത്. ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതിയില്‍ പങ്കാളികളായ എല്ലാവരെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. സാധാരണ നിലയില്‍ ഇത്തരമൊരു കെട്ടിടം പണിയാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നിരിക്കെ ഡി.ആര്‍.ഡി.ഒ ഒരു അത്ഭുതമാണ് സൃഷ്ടിച്ചതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അഡ്വാന്‍സ്ഡ് മീഡിയം കോംപാക്ട് എയര്‍ക്രാഫ്റ്റ്

More »

ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം: സുജീഷിനെതിരേ പരാതിയുമായി സ്പാനിഷ് യുവതിയും
കൊച്ചി : സെലിബ്രിറ്റികളുടെയടക്കം ടാറ്റൂ ചെയ്യുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ കൂടുതല്‍ ലൈംഗികാതിക്രമ പരാതികള്‍. സുജീഷിനെതിരേ സ്പാനിഷ് വനിതയും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പീഡന നല്‍കി. കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ ടാറ്റൂ ചെയ്യാന്‍ എത്തിയപ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് സ്പാനിഷ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പരാതിക്കാരിയായ സ്പാനിഷ് യുവതി കൊച്ചിയിലെ ഒരു കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ഈ സമയത്താണ് സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയില്‍ എത്തിയത്. ഇവിടെവെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. സുജേഷിനെതിരെ ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്‌റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാള്‍ക്കെതിരെ

More »

മലയാളി ഐഎസ് ഭീകരന്‍ വിവാഹിതനായി മണിക്കൂറുകള്‍ക്കകം ചാവേറായി പൊട്ടിത്തെറിച്ചു!
ന്യൂഡല്‍ഹി : മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനിസ്ഥാനില്‍ സ്വന്തം വിവാഹ ദിവസം ചാവേറായി പൊട്ടിത്തെറിച്ചെന്ന് റിപ്പോര്‍ട്ട്. ഐഎസ് ഖൊറാസന്‍ ഘടകത്തിന്റെ മുഖപത്രമാണ് 'നജീബ് അല്‍ ഹിന്ദി' കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ചാവേറാക്രമണത്തിനിടെയാണ് മരണമെന്നും 'വോയ്‌സ് ഓഫ് ഖൊറാസന്‍' പറയുന്നു. 23 വയസുകാരനും കേരളത്തില്‍ നിന്നുള്ള എം ടെക് വിദ്യാര്‍ത്ഥിയുമാണ് നജീബ് അല്‍ഹിന്ദിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തിയതെന്നും പാകിസ്താന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തില്‍ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിട്ടുണ്ട്. അഫ്ഗാനില്‍ വച്ച് മറ്റ് ഭീകരരുമായി

More »

'ഏറ്റവും മികച്ച ഇന്ത്യക്കാരന്' വധുവിനെ ആവശ്യമുണ്ട്; ലണ്ടനില്‍ ഇന്ത്യന്‍ യുവാവിന്റെ പരസ്യം
അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ കിട്ടാന്‍ എന്തൊക്കെ ചെയ്യാം ? അതിനായി വീമ്പു പറയുന്നവരും പൊങ്ങച്ചം കാണിയ്ക്കുന്നവരും കുറവല്ല. അപ്രകാരം മനസിനിണങ്ങിയ വധുവിനെ കണ്ടെത്താന്‍ ഇന്ത്യന്‍ വംശജനും ലണ്ടനില്‍ താമസക്കാരനുമായ ജീവന്‍ ഭച്ചു ഇത്തിരി സാഹസത്തിനു തന്നെ മുതിര്‍ന്നു. പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് മുന്നില്‍ 'താന്‍ ഒരു നല്ല ഭര്‍ത്താവാണ്' എന്ന് പരസ്യപ്പെടുത്താന്‍ ലണ്ടന്‍ ട്യൂബ് സ്റ്റേഷനില്‍ രണ്ട് കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍ സ്ഥാപിച്ചു. 'ജീവന് ഭാര്യയെ കണ്ടെത്തുക' എന്ന കാമ്പെയ്നിന്റെ ഭാഗമായി ഓക്സ്ഫോര്‍ഡ് സര്‍ക്കസിന്റെ സെന്‍ട്രല്‍, ബേക്കര്‍ലൂ ലൈനുകളിലെ പ്ലാറ്റ്ഫോമുകളില്‍ രണ്ടാഴ്ചയായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മാര്‍ക്കറ്റിംഗില്‍ ജോലി ചെയ്യുന്ന 31 വയസുള്ള ജീവന്‍ പരസ്യങ്ങള്‍ക്കായി 2000 പൗണ്ട് ചിലവഴിച്ചതായാണ് റിപ്പോര്‍ട്ട്. പിങ്ക് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം,

More »

എക്‌സിറ്റ് പോള്‍ ഫലം: പഞ്ചാബില്‍ എഎപി; യുപിയില്‍ ബിജെപി
ന്യൂഡല്‍ഹി : ഡല്‍ഹിക്കു പിന്നാലെ പഞ്ചാബിലും എഎപി ഭരണം പിടിക്കുമെന്നു എക്‌സിറ്റ് പോള്‍. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ ഫലം. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ഭരിക്കുന്ന കോണ്‍ഗ്രസിന് 19 മുതല്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. അകാലി ദള്‍ 7 മുതല്‍ 11 സീറ്റുകള്‍ നേടും. പഞ്ചാബില്‍ ബിജെപി ഒന്ന് മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിലെ അടിയാണ് അവര്‍ക്കു അവിടെ ഭരണം നഷ്ടപ്പെടുത്തുന്നത്. അതേസമയം, ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 262 മുതല്‍ 277 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് റിപബ്ലിക് ടിവി സര്‍വേ

More »

10 ലക്ഷം പേരുടെ പലായനം കൈയുംകെട്ടി ലോകം
ലോകത്തെ വെല്ലുവിളിച്ചു യുക്രൈനില്‍ റഷ്യ നടത്തുന്ന അതിക്രമം പത്തു ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രാണരക്ഷാര്‍ത്ഥം അയല്‍രാജ്യങ്ങളിലേയ്ക്ക് ഓടിപ്പോയത് പത്തുലക്ഷം പേരാണ്. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആറിന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. സമ്പാദ്യവും വീടും നാടും ഉപേക്ഷിച്ചുള്ള ഈ മഹാ പലായനം പക്ഷെ ലോകം കണ്ടില്ലെന്നു നടിക്കുകയാണ്. ഐക്യരാഷ്ട്ര സഭ വെറും നോക്കുകുത്തിയായി മാറുന്ന കാഴ്ച. നാറ്റോ നേതൃത്വത്തിന്റെ വാചകമടി ഒഴിച്ചാല്‍ അവര്‍ മാളത്തിലേക്ക് ഒന്നുകൂടി തലവലിച്ചുകയറ്റി. റഷ്യയെ പ്രതിരോധിക്കാന്‍ യുക്രൈന്‍ ജനത മാത്രം. ആയിരങ്ങള്‍ മരിക്കുകയും എല്ലാം തച്ചുതകര്‍ക്കുകയും ചെയ്തിട്ടും റഷ്യയെ പിന്തിരിപ്പിക്കാന്‍ കാര്യമായ ഒരു ഇടപെടലും നടക്കുന്നില്ല എന്നതാണ് സത്യം. യുക്രൈനിലെ യുദ്ധമുഖത്ത്

More »

സോഷ്യല്‍ മീഡിയയിലൂടെ യുക്രൈന്‍ പ്രഥമവനിതയുടെ പോരാട്ടം
റഷ്യ- യുക്രൈന്‍ യുദ്ധം ഒരാഴ്ച പിന്നിട്ടപ്പോള്‍ വ്ലാദിമിര്‍ പുടിന്‍ കൊടും വില്ലനും വ്ലാദിമിര്‍ സെലന്‍സ്കി വീരനായകനുമായി മാറുകയാണ്. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന അവസ്ഥയിലും സെലന്‍സ്കിയും കുടുംബവും കീവിലെ തങ്ങളുടെ വസതിയില്‍ തുടര്‍ന്ന് കൊണ്ട് യുക്രൈന്‍ പ്രതിരോധത്തിന് കരുത്തുപകരുകയാണ്. വ്ലാദിമിര്‍ സെലന്‍സ്കി മാത്രമല്ല പ്രഥമവനിത ഒലീന സെലന്‍സ്കിയും യുക്രൈന്‍ ജനതയ്ക്കു ആത്മവിശ്വാസവും കരുത്തും പകര്‍ന്നുകൊണ്ട് കൂടെയുണ്ട്. ശത്രു അതി ശക്തനായിട്ടും, അവര്‍ തൊട്ടടുത്തെത്തിയിട്ടും ഒളിച്ചോടാതെ പോരാട്ടം നയിക്കുകയാണ് ഇവര്‍. യുക്രൈന്‍ പ്രതിരോധത്തിന്റെ 'മുഖം' ആയ 'സ്ത്രീകളെ ഒലീന സോഷ്യല്‍മീഡിയയിലൂടെ പ്രശംസിക്കുകയും ആദരവ് അര്‍പ്പിക്കുകയും ചെയ്തു. മാത്രമല്ല, സോഷ്യല്‍ മീഡിയ വഴി ജനത്തിന് ആത്മവിശ്വാസം നല്‍കുകയാണ് ഒലീന. ഒപ്പം ആഗോള പിന്തുണ നേടാനും അവര്‍ വിശ്രമില്ലാതെ പ്രവര്‍ത്തനത്തിലാണ്.

More »

പുടിന്റെ ആണവഭീഷണി തള്ളി ബോറിസ്; യുക്രൈന് 40 മില്ല്യണ്‍ പൗണ്ട് ധനസഹായം
ആണവായുധ ഭീഷണി മുഴക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ വാക്കുകള്‍ തള്ളി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ .യുക്രൈയിനില്‍ നടക്കുന്ന സംഭവങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പുടിന്‍ ശ്രമിക്കുന്നതെന്ന് ബോറിസ് ചൂണ്ടിക്കാണിച്ചു. ക്രെംലിന്‍ പ്രതീക്ഷിച്ചതിലും ശക്തമായ രീതിയില്‍ പ്രതിരോധിക്കാന്‍ തയാറായ യുക്രൈയിന്‍ ജനതയെ ബോറിസ് പ്രശംസിച്ചു. യുക്രൈയിന് ആവശ്യമായ എല്ലാ സാമ്പത്തിക, സൈനിക പിന്തുണയും ഉറപ്പാക്കുമെന്ന് ബോറിസ് മേയ്‌ഫെയറിലെ ഹോളി ഫാമിലി കത്തീഡ്രലില്‍ യുക്രൈയിന്‍ സമൂഹത്തോട് പറഞ്ഞു. യുക്രൈയിന്‍ അഭയാര്‍ത്ഥികളെ വരവേല്‍ക്കാന്‍ തയാറായേക്കുമെന്നും സൂചനയും പ്രധാനമന്ത്രി നല്‍കി. ആവശ്യമുള്ള സമയത്ത് യുകെ പുറംതിരിഞ്ഞ് നില്‍ക്കില്ലെന്നും ബോറിസ് വ്യക്തമാക്കി. യുക്രൈയിന് 40 മില്ല്യണ്‍ പൗണ്ട് സഹായധനം ബ്രിട്ടന്‍ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions