Don't Miss

മെരുങ്ങാതെ പുടിന്‍; മൂന്നാം ലോകയുദ്ധം ആസന്നം!
ഇനിയൊരു ലോക യുദ്ധം താങ്ങാന്‍ കഴിയില്ലെന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ് രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഐക്യരാഷ്ട്ര സഭ നിലവില്‍ വന്നത്. പിന്നീട് പല രാജ്യങ്ങളും തമ്മില്‍ യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും വിനാശകരമായ ലോക യുദ്ധമായി പരിണമിച്ചിട്ടില്ല . ശീതയുദ്ധ കാലത്തു അമേരിക്കയുടെ പാശ്ചാത്യ ചേരിയും സോവിയറ്റ് ചേരിയും ശക്തി സംഭരണം നടത്തിയിട്ടും വലിയ ഭീഷണിയിലേയ്ക്ക് കാര്യങ്ങള്‍ പോയില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവകരമാണ്. റഷ്യയും അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോയും യുക്രൈനിന്റെ പേരില്‍ നടത്തുന്ന ബലാബലം ലോകത്തെ വിനാശകരമായ ഒരു യുദ്ധത്തിലെത്തിക്കുമോ എന്ന ആശങ്കയാണ് എങ്ങും. അത് ആണവായുദ്ധത്തിലേയ്ക്ക് പോലും നീങ്ങാം. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈനെ നിരായുധീകരിക്കുന്നതിനും പാശ്ചാത്യ ചേരിയുമായി അകറ്റുന്നതിനും വേണ്ടി വര്‍ഷങ്ങളായി റഷ്യ നടത്തുന്ന നീക്കങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ

More »

നാലംഗ കുടുംബത്തിന്റെ കൂട്ട മരണം; ഗുരുതര ആരോപണവുമായി ബന്ധു
തൃശൂര്‍ : കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ വീടിനുള്ളില്‍ നാലംഗകുടുംബത്തെ വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൃഹനാഥന്റെ സഹോദരങ്ങള്‍ക്കെതിരേ ആരോപണം. മരിച്ച ആഷിഫിന്റെ സഹോദരങ്ങളുടെ സമ്മര്‍ദ്ദമാണ് കുടുംബത്തെ മരണത്തില്‍ എത്തിച്ചതെന്ന് ആഷിഫിന്റെ ഭാര്യാസഹോദരന്‍ ആദില്‍ പറഞ്ഞു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആഷിഫ് ആത്മഹത്യ ചെയ്തതാകുമെന്നും ആഷിഫിന്റെ സഹോദരങ്ങള്‍ക്കെതിരേ പരാതി നല്‍കുമെന്നും ഭാര്യാസഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞദിവസമാണ് കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവിലെ കാടാംപറമ്പത്ത് ഉബൈദിന്റെ മകന്‍ ആഷിഫ് (41), ഭാര്യ അബീറ (37), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്നുന്നിസ (7) എന്നിവരെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ വാതകം ശ്വസിച്ച് നാലുപേരും മരിച്ചെന്നാണ് പോലീസിന്റെ നിഗമനം. കമ്പ്യൂട്ടര്‍ എന്‍ജിനീയറായ ആഷിഫ്‌ ആത്മഹത്യക്കുള്ള രാസവസ്‌തുക്കള്‍

More »

കോവിഡിന് മുമ്പുള്ള ദിനങ്ങളിലേയ്ക്ക് ഇംഗ്ലണ്ട്; പ്രഖ്യാപനം തിങ്കളാഴ്ച
അവശേഷിച്ച എല്ലാ കോവിഡ് നിയന്ത്രണങ്ങളും റദ്ദാക്കി കോവിഡിന് മുമ്പുള്ള ദിനങ്ങളിലേയ്ക്ക് ഇംഗ്ലണ്ട്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ജീവിതങ്ങളെ നിയന്ത്രിച്ച് നിര്‍ത്തിയിരുന്ന ബാക്കിയുള്ള നിയന്ത്രണങ്ങളാണ് നീക്കുന്നതെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിക്കും. തിങ്കളാഴ്ച പ്രധാനമന്ത്രി തന്റെ 'കോവിഡിനൊപ്പം ജീവിക്കാനുള്ള' പദ്ധതി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഒമിക്രോണ്‍ കേസുകള്‍ താഴേക്ക് പോകുന്നതിനിടെയാണ് എല്ലാ നിബന്ധനകളും പ്രതീക്ഷിച്ചതിലും ഒരു മാസം മുന്‍പ് അവസാനിപ്പിക്കാന്‍ ബോറിസ് തയാറാകുന്നത്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായി അടുത്ത വ്യാഴാഴ്ച മുതല്‍ ഇംഗ്ലണ്ടില്‍ യാതൊരു നിയന്ത്രണവുമില്ലാതെ, സാധാരണ നിലയിലേക്ക് മടങ്ങാം. വൈറസ് പിടിപെടുന്നവര്‍ക്കുള്ള സെല്‍ഫ് ഐസൊലേഷന്‍ നിബന്ധന റദ്ദാക്കുന്നതാണ് പ്രധാന പ്രഖ്യാപനം. ഐസൊലേഷനുമായി

More »

സിപിഎം സംസ്ഥാന സമ്മേളനത്തിനായി കോവിഡിന് താല്‍ക്കാലിക ബ്രേക്ക്!
തിരുവനന്തപുരം : ആദ്യ രണ്ടു കോവിഡ് തരംഗങ്ങളിലും മികച്ച പ്രതിരോധവുമായി മാതൃകയായ കേരളം ഒമിക്രോണും ഡെല്‍റ്റായും ഒന്നിച്ചു വന്ന മുന്നാമത്തെ തരംഗത്തില്‍ മുങ്ങിപ്പോയിരുന്നു. പരിശോധിക്കുന്ന രണ്ടിലൊരാള്‍ കോവിഡ് പോസിറ്റിവാകുന്ന അത്യന്തം അപകടകരമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോയത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമായിരുന്നു. യാതൊരു നിയന്ത്രണവും ഇല്ലാതെ നടത്തിയ പാര്‍ട്ടി സമ്മേളനങ്ങളും മെഗാ തിരുവാതിരയുമൊക്കെ കോവിഡിന്റെ വ്യാപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കോവിഡ് പിടിവിട്ടു ടിപിആര്‍ പിന്നിട്ടു രാജ്യത്തു ഒന്നാമതെത്തുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമ്മേളനങ്ങള്‍ നടത്തിയതിന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ കോടതി വിധി കൂടി വന്നതോടെ ആലപ്പുഴ ജില്ലാ സമ്മേളനം നീട്ടിവെക്കുകയായിരുന്നു. 500 പേരെ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് തിരുവാതിര നടത്തിയത് വന്‍

More »

എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കും. ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ ഇതിനുള്ള അപേക്ഷ കോടതിയില്‍ നല്‍കാനിരുന്നതാണ്. എന്നാല്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരുന്നതിനാലാണ് വൈകിയത്. ഇന്നോ, അടുത്ത ദിവസമോ തന്നെ കോടതിയില്‍ ഇത് നല്‍കുമെന്നും രാമന്‍ പിള്ള പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കുന്നതിനു വേണ്ടി മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ കെട്ടിച്ചമച്ച കഥയാണ് ഗൂഢാലോചനക്കേസ്. എഫ്‌ഐആറില്‍ ആരോപിച്ച ഒന്നും നിലനില്‍ക്കുന്നതല്ല എന്നു ബോധ്യപ്പെട്ടതിനാലാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണു ദിലീപിന് ജാമ്യമനുവദിച്ചുള്ള വിധി പറഞ്ഞത്. നിലവിലെ

More »

ഇതിഹാസ ഗായികയ്ക്ക് രാജ്യം കണ്ണീരോടെ വിട നല്‍കി
മുംബൈ : ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്‌കര്‍ക്കു രാജ്യം കണ്ണീരോടെ വിട നല്‍കി. ആയിരങ്ങളെ സാക്ഷിനിര്‍ത്തി രാജ്യത്തിന്റെ നാദവിസ്മയത്തിന്റെ ഭൗതികശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പാര്‍ക്കിലെത്തിയാണ് പ്രധാനമന്ത്രി ആദരമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് പരിപാടികള്‍ മാറ്റിവെച്ചാണ് പ്രധാനമന്ത്രി ഇതിഹാസ ഗായികയെ ഒരുനോക്ക് കാണാനെത്തിയത്. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാര്‍ക്കിലെത്തി ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച അദ്ദേഹം, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.സംഗീതത്തിനപ്പുറം ഉയര്‍ന്ന പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്നും നികത്താനാവാത്ത വിടവാണെന്നുമാണ് നേരത്തെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി അനുസ്മരിച്ചത്. മുംബൈ ശിവാജി പാര്‍ക്കില്‍ ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു

More »

13കാരനെ പീഡിപ്പിച്ച കേസില്‍ പ്രമുഖ മനോരോഗവിദഗ്ധന് ആറുവര്‍ഷം കഠിന തടവ്
തിരുവനന്തപുരത്ത് പതിമൂന്ന് വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പ്രമുഖ മനോരോഗ വിദഗ്ധന് ആറ് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. മനോരോഗവിദഗ്ദനും വ്‌ലോഗറും സെക്‌സോളജിസ്റ്റുമായ ഡോ.ഗിരീഷിനെയാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതി ഒരു ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. സര്‍ക്കാര്‍ മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായിരുന്നു ഗിരീഷ്. പഠനത്തില്‍ ശ്രദ്ധ കുറവാണെന്ന് അധ്യാപകര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. ഇവിടെ വച്ചാണ് പീഡനം നടന്നത്. പീഡന വിവരം പുറത്ത് പറയരുതെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും, ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

More »

പാന്റും ഷര്‍ട്ടും ബെന്‍സ് കാറും, ദുബായില്‍ അടിപൊളി ലുക്കില്‍ പിണറായി വിജയന്‍
ദുബായ് : പതിവ് രീതിയിലുള്ള ഖദര്‍ ഷര്‍ട്ടും വെള്ള മുണ്ടും മാറ്റി അടിപൊളി ലുക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച ദുബായില്‍ തകങ്ങുകയാണ്. യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിച്ച ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. ഭാര്യ കമലയും ഒപ്പമുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആദ്യമായിട്ടാണ് പിണറായി യുഎഇയില്‍ എത്തുന്നത്. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമമാണ്. ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഫെബ്രുവരി ഏഴിനായിരിക്കും തിരുവനന്തപുരത്ത് അദ്ദേഹം മടങ്ങിയെത്തുക.

More »

സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം ക്രിസ്തീയ വിഭാഗത്തിന്റെ ആരാധനാവകാശങ്ങളെ ഹനിക്കുന്ന തീരുമാനമെന്ന്- കെസിബിസി
കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പേരില്‍ ഞായാഴ്ച മാത്രം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെതിരെ കെസിബിസി. ഞായറാഴ്ച മാത്രമുള്ള നിയന്ത്രണങ്ങള്‍ ക്രിസ്തീയ വിഭാഗത്തിന്റെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്നും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു. കോവിഡ് വ്യാപന നിരക്ക് വീണ്ടും ഉയര്‍ന്നതോടെയാണ് സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇതില്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനും വിശ്വാസികള്‍ ദൈവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റേത് യുക്തിസഹമല്ലാത്ത നിലപാടാണെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികള്‍ അനുവദിക്കുമ്പോള്‍ കോവിഡ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions