à´²àµà´§à´¿à´¯à´¾à´¨ കോടതിയിലàµâ€ à´¸àµâ€Œà´«àµ‹à´Ÿà´¨à´‚; à´°à´£àµà´Ÿàµ മരണം
ചണ്ഡീഗഢ് : പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്ഫോടനമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കോടതി നടപടികള്‍ നടക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. സ്ഫോടനമുണ്ടായ മുറിയുടെ ജനല്‍ച്ചില്ലുകളും ഭിത്തിയും തകര്‍ന്നു കോടതി സമുച്ചയത്തിനുള്ളില്‍ നിന്നും പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെത്തിയതായി വിവരമുണ്ട്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊലീസും അഗ്‌നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തി കോടതി പരിസരത്തുനിന്നും എല്ലാവരേയും ഒഴിപ്പിച്ചു. സ്ഫോടനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
സ്ഫോടനത്തില്‍ കുളിമുറിയുടെ ഭിത്തിയും തൊട്ടടുത്തുള്ള മുറികളിലെ ജനലുകളും തകര്‍ന്നു.
More »
à´¦àµà´°àµ‚ഹതയàµà´Ÿàµ† നാലൠവരàµâ€à´·à´™àµà´™à´³àµâ€: ഉതàµà´¤à´°à´‚ à´²à´à´¿à´•àµà´•ാതെ à´† കാറàµà´‚ ദമàµà´ªà´¤à´¿à´•à´³àµà´‚
കോട്ടയം : ദുരൂഹതയുടെ നാല് വര്‍ഷങ്ങള്‍ അടുക്കവേ കോട്ടയത്തെ ദമ്പതിമാര്‍ക്കും അവരുടെ കാറിനും എന്ത് സംഭവിച്ചെന്ന ചോദ്യത്തിന് ഉത്തരമായില്ല. അറുപറയില്‍ നിന്ന് 2017-ല്‍ കാണാതായ ദമ്പതിമാര്‍ക്കായി ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നാട്ടകം മറിയപ്പള്ളിക്ക് സമീപത്തെ പാറക്കുളത്തില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി.
2017 ഏപ്രില്‍ ആറിന് ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42) ഭാര്യ ഹബീബ (37) എന്നിവരെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കോട്ടയം നഗരത്തില്‍ നിന്ന് ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞാണ് ദമ്പതിമാര്‍ വീട്ടില്‍നിന്നിറങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ രജിസ്റ്റര്‍ ചെയ്യാത്ത കാറിലായിരുന്നു യാത്ര. എന്നാല്‍ പിന്നീട് ഇവര്‍ തിരിച്ചെത്തിയില്ല. ആ പുതിയ കാറും ആരും കണ്ടില്ല.
മൊബൈല്‍ ഫോണ്‍,
More »
കേനàµà´¦àµà´°à´¤àµà´¤àµ† à´®àµà´Ÿàµà´Ÿàµà´•àµà´¤àµà´¤à´¿à´šàµà´šàµ à´•à´°àµâ€à´·à´• വീരàµà´¯à´‚
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ ഒരുവര്‍ഷത്തിലേറയായി സമരം ചെയ്യുന്ന കര്‍ഷകര്‍ ഡിസംബര്‍ 11ന് സമരം അവസാനിപ്പിച്ച് തിരിച്ചു വീടുകളിലേക്ക് പോകും. കര്‍ഷക സംഘടനകള്‍ ഇന്ന് വിജയ പ്രാര്‍ത്ഥനയും ഡിസംബര്‍ 11 ന് രാവിലെ 9 മണിയോടെ ഡല്‍ഹി അതിര്‍ത്തിയിലെ സിംഘു , ടിക്‌റി സമരകേന്ദ്രങ്ങളില്‍ വിജയ മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബിലെ കര്‍ഷക നേതാക്കള്‍ ഡിസംബര്‍ 13ന് അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ പ്രണാമം അര്‍പ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച ഡിസംബര്‍ 15 ന് ഡല്‍ഹിയില്‍ മറ്റൊരു യോഗം നടത്തും.
സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുക, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ച
More »