Don't Miss

അന്‍സി കബീറിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയില്‍
കൊച്ചി : കൊച്ചിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മുന്‍ മിസ് കേരളയും മോഡലുമായ മകള്‍ അന്‍സി കബീര്‍ മരണപ്പെട്ടതറിഞ്ഞ് മാതാവ് റസീന (48) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ റസീനയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ എറണാകുളം വൈറ്റിലയില്‍ ഉണ്ടായ അപകടത്തിലാണ് അന്‍സിയും മിസ് കേരള റണ്ണറപ്പ് ആയ അഞ്ജന ഷാജനും (26) സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു മരണമടഞ്ഞത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. അന്‍സിയുടെ സുഹൃത്താണ് മരണവിവരം അടുത്തുള്ള വീട്ടില്‍ വിളിച്ചറിയിച്ചത്. എന്നാല്‍ മറ്റാരില്‍ നിന്നോ വിവരമറിഞ്ഞ റസീന വിഷം കഴിക്കുകയായിരുന്നു. അയല്‍വാസികളെത്തി വിളിച്ചിട്ടും വാതില്‍ തുറക്കാഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് റസീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ്റിങ്ങല്‍ ആലങ്കോട്, പാലാകോണം

More »

ദമ്പതിമാരെകൊലപ്പെടുത്തിയ അയല്‍വാസിയെ 5 വര്‍ഷത്തിനുശേഷം പോലീസ് തന്ത്രപൂര്‍വം കുടുക്കി
പാലക്കാട് : കേരള പോലീസിന് വലിയ തലവേദനയായ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ ഇരട്ടക്കൊലയിലെ പ്രതിയെ 5 വര്‍ഷത്തിനുശേഷം പോലീസ് തന്ത്രപൂര്‍വം പിടികൂടി. ദമ്പതിമാരെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ കടമ്പഴിപ്പുറം കണ്ണുക്കുറിശ്ശി ഉണ്ണീരിക്കുണ്ടില്‍ യു.കെ. രാജേന്ദ്രനെ (രാജു-49) ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദമ്പതിമാരുടെ അയല്‍വാസിയായിരുന്ന പ്രതി ചെന്നൈയില്‍ ചായക്കട നടത്തിവരികയായിരുന്നു. കേസിന്റെ തുടക്കത്തില്‍ സംശയിച്ചിരുന്നവരുടെ പട്ടികയിലില്ലാതിരുന്ന ഇയാളെ ക്രൈംബ്രാഞ്ച് കടമ്പഴിപ്പുറത്ത് ക്യാമ്പ് ചെയ്ത് മൂന്നുവര്‍ഷമായി നടത്തിയ നിരന്തര പരിശോധനകള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു. ദമ്പതിമാരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ അറിയിച്ചതായി പോലീസ് പറഞ്ഞു. 2016 ജനുവരി 15 നാണ് കടമമ്പഴിപ്പുറം

More »

ഇന്ത്യന്‍ വംശജ അനിത ആനന്ദ് കനേഡിയന്‍ പ്രതിരോധ മന്ത്രി
ഒട്ടാവ : കനേഡിയന്‍ പ്രതിരോധമന്ത്രിയായി ഇന്ത്യന്‍ വംശജയായ അനിത ആനന്ദിനെ നിയമിച്ചു. പ്രതിരോധ വകുപ്പ് ഏല്പിച്ച് തന്നില്‍ വിശ്വാസമര്‍പ്പിച്ച പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നന്ദി പറയുന്നതായി അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ജീവിതം സമര്‍പ്പിച്ചിരിക്കുന്ന സായുധ സേനയെ സുരക്ഷിതവും ആരോഗ്യപരവുമായ സാഹചര്യത്തിലൂടെ നയിക്കുമെന്നും അവര്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് ജസ്റ്റീന്‍ ട്രൂഡോയുടെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. റിഡ്യൂ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 39 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിയാളാണ് അനിത ആനന്ദ്. ഇത്തവണയും ഇന്ത്യന്‍

More »

പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വിലക്കണമെന്ന് തിയറ്റര്‍ ഉടമകള്‍
പൃഥ്വിരാജിനെതിരെ വിലക്ക് ഭീഷണിയുമായി തിയറ്റര്‍ ഉടമകള്‍. ഈ മാസം 25 ന് തിയേറ്റര്‍ തുറക്കുന്നതിനു മുന്നോടിയായി ശനിയാഴ്ച നടന്ന യോഗത്തിലാണ് പൃഥ്വിരാജിന്റെ സിനിമകള്‍ തിയേറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി ചില തിയേറ്റര്‍ ഉടമകള്‍ രംഗത്ത് വന്നത്. നിരന്തരം ഒ.ടി.ടിയില്‍ മാത്രമായി സിനിമകള്‍ റിലീസ് ചെയ്യുന്നു എന്ന് കാണിച്ചാണ് തിയേറ്റര്‍ ഉടമകള്‍ പൃഥ്വിയുടെ സിനിമകള്‍ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കഴിഞ്ഞ മൂന്ന് സിനിമകളും ഒ.ടി.ടിയിലാണ് റിലീസ് ചെയ്തിട്ടുള്ളത്. 'കോള്‍ഡ് കേസാ'ണ് ഒ.ടി.ടിയിലെത്തിയ പൃഥ്വിയുടെ ആദ്യ ചിത്രം. പിന്നാലെയെത്തിയ 'കുരുതി'യും 'ഭ്രമ'വും തിയേറ്റര്‍ കാണാതെ പോവുകയായിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് മൂന്ന് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വിലക്കുക പ്രായോഗികമല്ലെന്നതാണ് സത്യം . മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്തു

More »

അനുപമയുടെ കുഞ്ഞെവിടെ? ഒളിച്ചുകളിക്കു പിന്നില്‍...
തിരുവനന്തപുരം : ഒരമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ കുഞ്ഞിനെ ദത്തു കൊടുക്കുക. അതിനു പാര്‍ട്ടി സംവിധാനവും അധികാരവും ഉപയോഗിക്കുക.. കുഞ്ഞിനായുള്ള അമ്മയുടെ ഓട്ടം തുടരുക.... ഇതൊക്കെ ഉത്തരേന്ത്യയിലല്ല പ്രബുദ്ധ കേരളത്തില്‍ നടക്കുന്നതാണ്.തിരുവനന്തപുരം സ്വദേശിനിയായ അനുപമ ചന്ദ്രന്റെ കുഞ്ഞിനെയാണ് അവരറിയാതെ മാറ്റിയത്. പരാതിയുമായി മുഖ്യമന്ത്രി മുതല്‍ താഴോട്ടുള്ളവരുടെ മുന്നിലെത്തിയിട്ടും അലിവുണ്ടായില്ല. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെയാണ് ഇതിന്റെ ഗൗരവം പുറത്തറിയുന്നത്. അജിത്തും അനുപമയും സ്‌നേഹത്തിലായിരുന്നു. വിവാഹിതരാവാതെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ പ്രസവിച്ച് മൂന്നുദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും, അമ്മയും സഹോദരിയും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം മാറ്റിയെന്നായിരുന്നു അനുപമ നല്‍കിയ പരാതി. പേരൂര്‍ക്കട പോലീസ് മുതല്‍ മുഖ്യമന്ത്രിക്കും സിപിഎം. നേതാക്കള്‍ക്കും വരെ പരാതി നല്‍കിയിരുന്നു. ഭാര്യയും

More »

മനുഷ്യശരീരത്തില്‍ പന്നിയുടെ വൃക്ക മാറ്റിവെച്ചു; അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് നിര്‍ണായക ചുവടുവയ്പ്പ്
ന്യൂയോര്‍ക്ക് : മനുഷ്യശരീരത്തിലേക്ക് പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവെച്ചു. ന്യൂയോര്‍ക്കിലെ എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്ത് ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് നിര്‍ണായക ചുവടുവയ്പ്പ് ആണിത്. മസ്തിഷ്‌കമരണം സംഭവിച്ച സ്ത്രീയില്‍ ആണ് വൃക്ക മാറ്റിവെക്കല്‍ പരീക്ഷിച്ചത്. സ്ത്രീയുടെ വൃക്കയും പ്രവര്‍ത്തനരഹിതമെന്നുള്ള ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മാറ്റുന്നതിന് മുന്‍പായി ഇത്തരമൊരു പരീക്ഷണത്തിന് ആ വ്യക്തിയുടെ കുടുംബം പരിപൂര്‍ണ്ണ സമ്മതം അറിയിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൃക്കദാതാവായ പന്നിയുടെ ജീനുകളില്‍ മാറ്റം വരുത്തിയതിനാല്‍ സ്വീകര്‍ത്താവിന്റെ ശരീരം വൃക്കയെ ഉടനെ തള്ളുന്നില്ല എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പുതിയ വൃക്ക സ്വീകര്‍ത്താവിന്റെ രക്തക്കുഴലുകളിലേക്ക്

More »

ഓസ്ട്രിയന്‍ ചാന്‍സലറുടെ മീഡിയ പൊളിറ്റിക്സ് തലവനായി മലയാളി യുവാവ്
വിയന്ന : ഓസ്ട്രിയയുടെ ചാന്‍സലര്‍ ആസ്ഥാനത്തെ മാധ്യമ വിഭാഗത്തിന്റെ (മീഡിയ പൊളിറ്റിക്സ്) തലവനായി മലയാളി യുവാവ്. ചങ്ങനാശ്ശേരിക്കാരന്‍ ഷില്‍ട്ടന്‍ ജോസഫ് പാലത്തുങ്കല്‍ ആണ് ചാന്‍സലര്‍ ആസ്ഥാനത്തെ മാധ്യമ വിഭാഗത്തിന്റെ തലവനായത്. ഏതാനും നാളുകളായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അവിടെനിന്നുമാണ് ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമ പ്രധാനിയായുള്ള പദവി ലഭിച്ചത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ അതും ഒരു മലയാളി ഓസ്ട്രിയന്‍ ഭരണകൂടത്തിന്റെ ഏറ്റവും ഉന്നതിയില്‍ സ്ഥാനം പിടിക്കുന്നത്. ഓസ്ട്രിയയില്‍ ജനിച്ചു വളര്‍ന്ന ഷില്‍ട്ടന്‍ വിദ്യാഭ്യാസകാലത്തും മിടുക്കനായിരുന്നു. സ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് വാങ്ങി വിയന്ന മെര്‍ച്ചന്റ്സ് അസോസിയേഷന്റെ വക സ്വര്‍ണ്ണമോതിരത്തിനു അര്‍ഹനായിട്ടുണ്ട്. വീനര്‍ നോയ്സ്റ്റാറ്റ് (ഓസ്ട്രിയ), ഓക്സ്ഫോര്‍ഡ് (യുകെ), ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി (യുഎസ്),

More »

ട്രെയിനില്‍ കൊള്ള നടത്തിയ കവര്‍ച്ചാസംഘം യാത്രക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു
മുംബൈ : മഹാരാഷ്ട്രയില്‍ ട്രെയിനില്‍ കവര്‍ച്ചാസംഘത്തിന്റെ അഴിഞ്ഞാട്ടം. യാത്രക്കാരെ കൊള്ളയടിച്ച കവര്‍ച്ചാസംഘം ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. ചെറുത്തുനില്‍പ്പിന് ശ്രമിച്ച ആറ് യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ലഖ്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസിലാണ് യാത്രക്കാരെ നടുക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. മഹാരാഷ്ട്രയിലെ ഇഗത്പുരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കവര്‍ച്ചാസംഘം ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളിലൊന്നില്‍ കയറിയത്. ആയുധങ്ങളുമായി എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ട്രെയിന്‍ യാത്ര തുടരുന്നതിനിടെ ഇവര്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ തുടങ്ങി. ഓരോ യാത്രക്കാരില്‍നിന്നും പണവും സ്വര്‍ണവും കവര്‍ന്നു. ചെറുത്തുനില്‍പ്പിന് ശ്രമിച്ചവരെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ആറ് യാത്രക്കാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇതിനിടെ, കോച്ചിലുണ്ടായിരുന്ന ഒരു സ്ത്രീയെ

More »

ടാങ്കര്‍ ലോറിയുമായി 300 കിലോമീറ്റര്‍ പായുന്ന തൃശൂരിലെ ഡെലീഷ്യയ്ക്ക് ദുബായിലെ ട്രെയിലര്‍
12,000 ലിറ്റര്‍ ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയുമായി 300 കിലോമീറ്റര്‍ ദൂരം പോയിരുന്ന 23കാരി ഡെലീഷ്യയ്ക്ക് ഇനി ദുബായ് നിരത്തിലെ കൂറ്റന്‍ ട്രെയിലര്‍ ഓടിക്കാം. 60,000 ലിറ്റര്‍ കാപ്പാസിറ്റിയുള്ള ട്രെയിലര്‍ ഓടിക്കാനാണ് അവസരം ലഭിച്ചിരിക്കുന്നത്. കൊച്ചിയിലെ ഇരുമ്പനത്ത് നിന്ന് തിരൂരിലേക്ക് ലോറിയോടിച്ച് എത്തിയിരുന്ന 23കാരിയുടെ വാര്‍ത്ത വൈറലായതോടെയാണ് ഈ അവസരം കൈവന്നിരിക്കുന്നത്. തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശിയാണ് ഡെലീഷ്യ. ഡെലീഷ്യയുടെ പിതാവായ ഡേവിസ് ടാങ്കര്‍ ലോറി ഡ്രൈവറാണ്. അച്ഛന്റെ കൂടെ നടത്തിയ യാത്രകളാണു ഡെലീഷ്യയെ ഡ്രൈവിങ് സീറ്റിലേക്കെത്തിച്ചത്. തിരക്ക് കുറഞ്ഞ റോഡിലൂടെയുള്ള പരിശീലനം ഡെലീഷ്യയെ മികച്ച ഡ്രൈവറാക്കി മാറ്റുകയായിരുന്നു. പിന്നീട് ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സും സ്വന്തമാക്കി. കേരളത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് ഡെലീഷ്യക്കു മാത്രമാണ്. കഴിഞ്ഞ ദിവസമാണ് പുതിയ അവസരം അറിയിച്ചുള്ള കോള്‍ ഡെലീഷ്യയെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions