à´¬àµà´¦àµà´§à´¿à´¶à´•àµà´¤à´¿à´¯à´¿à´²àµâ€ ഇനàµà´¤àµà´¯ à´¬àµà´•àµà´•ൠഓഫൠറെകàµà´•ോരàµâ€à´¡àµâ€Œà´¸à´¿à´²àµâ€ ഇടം പിടിചàµà´šàµ മലയാളിയായ മൂനàµà´¨à´° വയസàµà´•ാരനàµâ€
കോഴിക്കോട് : ബുദ്ധിശക്തിയില്‍ അല്‍ഭുതമായ മൂന്നര വയസ്സുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്. ഒരു മിനുട്ട് 51 സെക്കന്‍ഡില്‍ 38 ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞാണ് കോഴിക്കോട് വെള്ളിപറമ്പ് 6/2 ല്‍ കടയാപറമ്പത്ത് ബബീഷ്-രസ്‌ന ദമ്പതികളുടെ മകന്‍ ഇഷാന്‍ ബബീഷ് അംഗീകാരം നേടിയത്. ആഴ്ചയിലെ ദിവസങ്ങള്‍, മാസങ്ങള്‍, എണ്ണല്‍ സംഖ്യകള്‍, പൊതു വിജ്ഞാനം (104 ചോദ്യങ്ങള്‍), ഇംഗ്ലീഷ് അക്ഷരമാല, തെരഞ്ഞെടുത്ത സ്വരാക്ഷരങ്ങള്‍, 31 ഇന്ത്യന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഏറ്റവും ചുരുങ്ങിയ സമയത്തില്‍ ഇഷാന്‍ ഓര്‍ത്തു പറഞ്ഞത്. ശരീരത്തിലെ 39 ഭാഗങ്ങളെ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം നടത്തുന്നതും ഈ മിടുക്കന് അനായാസമാണ്. മലയാളം വാക്കുകളുടെ ഇംഗ്ലീഷും (141 വാക്കുകള്‍), മൃഗങ്ങള്‍ (35), പക്ഷികള്‍ (13), പഴങ്ങള്‍ (10), പച്ചക്കറികള്‍ (15), വര്‍ണ്ണങ്ങള്‍ (8) തുടങ്ങിയവയും ഈ കുഞ്ഞു മനസ്സില്‍ മിന്നിത്തെളിയുന്നത് നിമിഷ നേരം കൊണ്ടാണ്.
More »
കേരളതàµà´¤àµ† നടàµà´•àµà´•à´¿ à´ªàµà´°à´£à´¯ à´ªàµà´°à´¤à´¿à´•ാര à´…à´°àµà´‚ കൊലകളàµâ€ à´¤àµà´Ÿà´°àµà´¨àµà´¨àµ
പ്രണയം നിരസിച്ചതിന്റെ പേരില്‍ ജീവന്‍ പൊലിയുന്ന അനേകം പെണ്‍കുട്ടികളില്‍ ഏറ്റവും പുതിയ പേരാണ് നിഥിന മോള്‍. പ്രണയാഭ്യര്‍ഥന നിരസിക്കുമ്പോഴും പ്രണയം തകരുമ്പോഴും ഒരാള്‍ മറ്റൊരാളുടെ ജീവിതം തകര്‍ത്തുകളയുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് ആദ്യമല്ല. കൊല്ലപ്പെടുന്നതെപ്പോഴും പെണ്‍കുട്ടികളാണ്.
കോതമംഗലത്ത് ഡന്റല്‍ വിദ്യാര്‍ഥിനിയെ കണ്ണൂര്‍ സ്വദേശിയായ മാനസ(24) ദാരുണമായി കൊല്ലപ്പെട്ടത് രണ്ടു മാസം മുമ്പാണ്. മാനസയെ കോളേജ് ഹോസ്റ്റലില്‍ കടന്നു ഇവരുടെ സുഹൃത്തായിരുന്ന രാഗിന്‍ വെടിവെച്ചു കൊന്ന് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു .
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളേജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയാണ് മാനസ. പെണ്‍കുട്ടി പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്തെത്തിയ രാഗിന്‍ മുറിയില്‍ കടന്നു കയറി മാനസയെ വെടിവെച്ച് വീഴ്ത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍
More »
മോനàµâ€à´¸à´¨àµ à´•àµà´Ÿà´ªà´¿à´Ÿà´¿à´•àµà´•ാനàµâ€ വിവിà´à´ªà´¿à´•à´³àµà´Ÿàµ† നിര
കൊച്ചി : പുരാവസ്തു ശേഖരത്തിന്റെ മറവിലുള്ള കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ അടുപ്പം രാഷ്ട്രീയ -സിനിമാ -പോലീസ് രംഗത്തെ ഉന്നതരുമായി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം എന്നിവര്‍ക്കൊപ്പമുള്ള മോന്‍സന്റ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. തനിക്ക് മോന്‍സണുമായി നേരിട്ട് ബന്ധമില്ലെന്ന് ജിജി തോംസണ്‍ വ്യക്തമാക്കി. മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണയൊഴിക്കുന്ന റാന്തല്‍ വിളക്ക്, ക്രിസ്തുവിന്റെ വെള്ളി നാണയങ്ങള്‍, ഈസയുടെ അംശവടി എന്നീ പുരാവസ്തുക്കല്‍ തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു മോന്‍സന്റെ തട്ടിപ്പുകള്‍.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാന്‍
More »
ആരാണൠഇയാളെയൊകàµà´•െ ജയിപàµà´ªà´¿à´šàµà´šà´¤àµ? യോഗികàµà´•െതിരെ à´¯àµà´Žà´‡ രാജകàµà´®à´¾à´°à´¿
ഷാര്‍ജ : ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെതിരെ യു.എ.ഇ രാജകുമാരി ഷെയ്ഖ ഹെന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. യോഗി ആദിത്യനാഥിന്റെ പഴയ സ്ത്രീവിരുദ്ധ ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു രാജകുമാരിയുടെ പ്രതികരണം.
'ആരാണിയാള്‍ ? എങ്ങനെയാണിയാള്‍ക്കിത് പറയാന്‍ പറ്റുന്നത്. ആരാണിയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്,' രാജകുമാരി ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍ എന്ന പേരില്‍ തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ യോഗി എഴുതിയ ലേഖനമാണ് രാജകുമാരിയെ ചൊടിപ്പിച്ചത്. സ്ത്രീകള്‍ സ്വാതന്ത്രത്തിന് അര്‍ഹരല്ലെന്നും അവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.
യുഎഇ രാജകുമാരിയുടെ പരാമര്‍ശം വൈറലായിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ പിടിച്ചു നിൽക്കാനുള്ള തത്രപ്പാടിലാണ്
More »