Don't Miss

'ഞാന്‍ പൊളിറ്റിക്കല്‍ ടാര്‍ഗറ്റ്; രാഷ്ട്രീയനേതാക്കളുടെ പേര് പറയാത്തതുകൊണ്ടാണ് അറസ്റ്റ്- ഇഡിക്കെതിരെ ശിവശങ്കര്‍ കോടതിയില്‍
കൊച്ചി : രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കോടതിയില്‍. താന്‍ ഒരു പൊളിറ്റിക്കല്‍ ടാര്‍ഗറ്റാണ്. കുറ്റകൃത്യമായി തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവുമില്ല. ഇഡി നുണകള്‍ പ്രചരിപ്പിക്കുന്നുവെന്നും ശിവശങ്കര്‍ പറഞ്ഞു. താന്‍ ഒരു കസ്റ്റംസ് ഓഫീസറെയും

More »

കേരളം ആസ്ഥാനമായി പുതിയ ഐപിഎല്‍ ടീമിനായി മോഹന്‍ലാല്‍!
ദൃശ്യം 2 ഷൂട്ടിങ് പാക്കപ്പ് ആയശേഷം ധൃതിപിടിച്ചു, അതും ഈ കോവിഡ് കാലത്തു മോഹന്‍ലാല്‍ ദുബായില്‍ ഐപിഎല്‍ ഫൈനല്‍ കാണാന്‍ പോയത് പലരിലും അമ്പരപ്പ് ഉളവാക്കിയിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ ആ ദുബായ് യാത്രയ്ക്ക് പിന്നില്‍ കാര്യമുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. അഞ്ചുമാസത്തിനപ്പുറം നടക്കുന്ന അടുത്ത ഐപിഎല്‍ സീസണില്‍ പുതിയ ടീമിനു സാധ്യത തെളിഞ്ഞതോടെ അതിന്റെ ഉടമസ്ഥാവകാശം

More »

ലിവിങ് ടുഗെതര്‍, 21 വയസ് കഴിഞ്ഞാല്‍ മദ്യപിക്കാം, യുഎഇ നിയമങ്ങള്‍ പൊളിച്ചെഴുതി, പ്രവാസികള്‍ക്ക് ഇളവുകള്‍
ദുബായ് : രാജ്യത്തെ കര്‍ശനമായ ഇസ്‌ലാമിക സിവില്‍, ക്രിമിനല്‍ ശിക്ഷാനിയമങ്ങളിലെ സമഗ്രമാറ്റത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. 21 വയസ് പൂര്‍ത്തിയായവരുടെ മദ്യപാനം, അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് എന്നിവ കുറ്റകരമല്ലാതാക്കി കൊണ്ടുള്ള സുപ്രധാന മാറ്റങ്ങളാണ് നടപ്പില്‍ വരുത്തുന്നത്. ലൈംഗിക കേസുകളുമായി

More »

മയക്കുമരുന്ന് കേസില്‍ ബിനീഷിന്റെ കസ്റ്റഡിക്കായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും
ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ നടപടി കടുപ്പിച്ചു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും(എന്‍സിബി). എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേ ബിനീഷിന്റെ കസ്റ്റഡിക്കായി എന്‍സിബി കോടതിയില്‍ അപേക്ഷ നല്‍കി. ബിനീഷ് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളതായും ലഹരി

More »

രഹസ്യരേഖകള്‍ വാട്‌സ്‌ആപ്പിലൂടെ സ്വപ്നക്ക് കൈമാറി; ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി
പല രഹസ്യരേഖകളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വപ്ന സുരേഷിന് വാട്‌സ്‌ആപ്പ് വഴി കൈമാറിയിട്ടുണ്ടെന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ലൈഫ് മിഷന്‍, കെഫോണ്‍ വിവരങ്ങളാണ് കൈമാറിയത്. സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്‌നയ്ക്ക് നല്‍കിയെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നും ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

More »

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വിജയി താനെന്നു ട്രംപ്; സുപ്രീം കോടതിയെ സമീപിക്കും
വാഷിങ്ടണ്‍ : യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമ പോരാട്ടത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിക്കുന്നത്. വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. തന്റെ

More »

കോവിഡ് ബാധിച്ചു മരിച്ചവരുടെ മുഖം അവസാനമായി കാണാന്‍ അവസരം നല്‍കും
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം ഇരുപത്തിലേറെയുണ്ട് . ആകെ മരണം ആയിരത്തിമുന്നൂറിനോട് അടുക്കുന്നു. ഇപ്പോള്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ മുഖം പ്രിയപ്പെട്ടവര്‍ക്ക് അവസാനമായി ഒരു നോക്ക് കാണാന്‍ അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്

More »

പിണറായി മന്ത്രിസഭയിലേക്ക് ഇപ്പോഴില്ലെന്നു ജോസ് കെ മാണി
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് ഉടന്‍ തന്നെ മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ജോസ് കെ മാണി. മന്ത്രി സഭയില്‍ ഇപ്പോള്‍ ചേരും എന്നത് ഊഹാപോഹം മാത്രമാണെന്ന് ജോസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക്

More »

ജോസ് കെ. മാണിക്കെതിരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറാണ്: മാണിയുടെ മരുമകന്‍
കോട്ടയം : ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനെതിരെ കെ.എം മാണിയുടെ മകളുടെ ഭര്‍ത്താവ് എം.പി ജോസഫ്. സി.പി.എം സഹകരണം കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ജോസഫ് പറഞ്ഞു. ജോസ് കെ. മാണിക്ക് എല്‍.ഡി.എഫില്‍ ഭാവിയില്ലെന്നും അധികം വൈകാതെ തന്നെ മുന്നണി വിടേണ്ടി വരുമെന്നും ജോസഫ് പറഞ്ഞു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions