കുമ്പസാര രഹസ്യം വൈദികര്‍ പൊലീസില്‍ അറിയിക്കണം; ഇല്ലെങ്കില്‍ അകത്താവും!
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിന് പുതിയ നിയമവുമായി ക്വീന്‍സ് ലാന്റ്. ലൈംഗിക അതിക്രമം അടങ്ങുന്ന കുമ്പസാര രഹസ്യം വൈദികര്‍ പൊലീസില്‍ അറിയിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. കുറ്റകൃത്യം അടങ്ങുന്ന കുമ്പസാര രഹസ്യം മറച്ചുവെക്കുന്ന വൈദികരെ മൂന്ന് വര്‍ഷം വരെ തടവിന് ശിക്ഷിക്കാമെന്നും നിയമത്തില്‍ പറയുന്നു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനാണ്
More »
40 വര്‍ഷത്തിനുശേഷം ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്
ന്യൂഡല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ (എല്‍.എസി) മറികടന്ന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിര്‍ത്തുവെന്ന് ചൈന ആരോപിച്ചു. തങ്ങള്‍ പ്രത്യാക്രമണം നടത്തി എന്നും ചൈന അറിയിച്ചു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ചൈനയാണ് ആദ്യം
More »
സുശാന്തിന് മയക്കുമരുന്ന് നല്‍കി; റിയ ചക്രബര്‍ത്തിയുടെ കുറ്റസമ്മതം, അറസ്റ്റ്
മുംബൈ : ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ കാമുകി നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ലഹരി മരുന്ന് കേസിലാണ് അറസ്റ്റ്. സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് റിയ ചക്രബര്‍ത്തി ചോദ്യം ചെയ്യലില്‍
More »
കേശവാനന്ദ ഭാരതി വെറുമൊരു സ്വാമിയല്ല
കേരളത്തിന്റെ വടക്കേ മൂലയിലുള്ള കാസര്‍ഗോഡ് നിന്നും രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ ഒരു വിധിയ്ക്കു അടിസ്ഥാനമായ ഹര്‍ജി നല്‍കി ദേശീയ ശ്രദ്ധ നേടിയ ആളാണ് ഞായറാഴ്ച പുലര്‍ച്ച അന്തരിച്ച കാസര്‍ഗോഡ് എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി(79). ഇഎംഎസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമത്തിന് എതിരെ നിയമപോരാട്ടം നടത്തിയാണ് സ്വാമി ശ്രദ്ധേയനായത്. അത് മൗലികാവകാശ സംരക്ഷണത്തിനായി
More »
ഫ്ലൂവും കോവിഡും: വിന്ററില്‍ യുകെയില്‍ 85,000 മരണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
യുകെയില്‍ വിന്ററില്‍ കൊറോണയുടെ രണ്ടാം തരംഗമുണ്ടായാല്‍ ചുരുങ്ങിയത് 85,000 പേരെങ്കിലും മരിച്ചേക്കാമെന്നും അത്തരമൊരു സാഹചര്യത്തെ നേരിടാന്‍ തക്കവണ്ണമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും രേഖ. സയന്റിഫിക്ക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസിന്റെ (സാജ്) രേഖയാണ് ഇത് പറയുന്നത്. മഞ്ഞുകാലത്തെ കോവിഡ് വ്യാപനവും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും
More »
70 ദിവസം, 18 രാജ്യങ്ങള്‍; ഡല്‍ഹി-ലണ്ടന്‍ ബസ് യാത്രയ്ക്ക് അവസരം
റോഡ് മാര്‍ഗം ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബസ് യാത്ര എങ്ങനെയുണ്ടാവും ? 70 ദിവസം കൊണ്ട് 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കെത്താന്‍ ഇതാ അവസരം. ഹരിയാനയിലെ ഗുരുഗ്രാമം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡെന്ന കമ്പനിയാണ് ഈ അവിസ്മരണീയ യാത്ര ഒരുക്കുന്നത്. യാത്ര ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതൊരു പ്രത്യേക അനുഭവമായിരിക്കും. ബസ് ടു
More »