ഇമിഗ്രേഷന്‍

ജോലി ചെയ്യാതെ ബെനഫിറ്റ്‌സില്ല, ഒടുവില്‍ യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് മൂക്കുകയറുമായി കാമറൂണ്‍



ലണ്ടന്‍ : നിയന്ത്രണങ്ങളില്ലാതെ ബ്രിട്ടനിലേയ്ക്ക് യൂറോപ്യന്‍ കുടിയേറ്റക്കാര്‍ പ്രവഹിക്കുന്നതിന്റെ പ്രത്യാഘാതം ഉള്‍ക്കൊണ്ട്‌ കര്‍ശന നിബന്ധന ഏര്‍പ്പെടുത്താന്‍ കാമറൂണ്‍ സര്‍ക്കാര്‍ . ജോലി ചെയ്യാതെ ബെനഫിറ്റ്‌സ് മാത്രം സ്വന്തമാക്കാന്‍ ഇനി യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരെ അനുവദിക്കില്ലെന്ന് കാമറൂണ്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റവും ബെനഫിറ്റ്‌ സ്വന്തമാക്കുന്നതും യുകെയിലെ അഞ്ചില്‍ നാല് പേര്‍ക്കും താല്പര്യമില്ല. ഇത് മുന്നില്‍ക്കണ്ട് യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ ബ്രിട്ടനിലെ ആനുകൂല്യങ്ങള്‍ സ്വന്തമാക്കുന്നത് തടയുകയാണ് പുതിയ നിബന്ധനകളുടെ ലക്ഷ്യം.

ജോലി ചെയ്യാതെ ബെനഫിറ്റ്‌സ് മാത്രം സ്വന്തമാക്കാന്‍ ഇയു കുടിയേറ്റക്കാരെ ഒരു രീതിയിലും അനുവദിക്കില്ലെന്ന് കാമറൂണ്‍ പറഞ്ഞു. ആദ്യ മൂന്നുമാസങ്ങളില്‍ ബെനഫിറ്റ്‌സ് അനുവദിക്കില്ലെന്നും കാലങ്ങളോളം ബെനഫിറ്റുകള്‍ കൈപറ്റി ജീവിക്കാന്‍ ഈ കുടിയേറ്റക്കാരെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബെനഫിറ്റ് നല്‍കാന്‍ യോഗ്യരാണോ എന്നും കൃത്യമായി അന്വേഷിക്കാനും അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്.


പുതിയതായി എത്തുന്ന ഇയു കുടിയേറ്റക്കാര്‍ അലസരായി അലഞ്ഞു നടക്കുന്നതിനും ഭിക്ഷ യാചിക്കുന്നതിനും ഇറങ്ങി തിരിച്ചാല്‍ ഇവരെ പുറത്താക്കുമെന്നും 12 മാസത്തേക്ക് യുകെയിലേക്ക് പ്രവേശിക്കാന്‍ അനുമതി നിഷേധിക്കുമെന്നും കാമറൂണ്‍ പറഞ്ഞു. ഭൂരിപക്ഷം യൂറോപ്യന്‍ കുടിയേറ്റക്കാരും ബ്രിട്ടനിലെ ബെനഫിറ്റുകളും, എന്‍എച്ച്എസ് സൗകര്യങ്ങളും ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് എത്തുന്നത്. യൂറോപ്യന്‍ തൊഴില്‍ അന്വേഷകര്‍ക്ക് ഹോം ബെനഫിറ്റ് പോലുള്ള സൗകര്യങ്ങള്‍ ലഭ്യമായിരിക്കില്ലെന്നാണ് സര്‍ക്കാര്‍ നല്കുന്ന സൂചന.


യൂറോപ്യന്‍ യൂണിയന്റെ സ്വതന്ത്ര സഞ്ചാര നിബന്ധനകള്‍ പ്രകാരമാണ് ബ്രിട്ടന്‍ അതിര്‍ത്തി തുറക്കാന്‍ നിര്‍ബന്ധിതമായത്. എന്നാല്‍ ജനുവരി ഒന്ന് മുതല്‍ ഈ ആനുകൂല്യം മുതലെടുത്ത്‌ റൊമാനിയ, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ അനിയനത്രിത ഒഴുക്ക് ഉണ്ടാവുമെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ നിബന്ധന കടുപ്പമാണെന്ന് കാമറൂണ്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് രാജ്യത്തെ ജനങ്ങളുടെ ആശങ്കകള്‍ മനസ്സിലാക്കി കാമറൂണ്‍ പുതിയതായി യൂറോപ്യന്‍ യൂണിയനില്‍ നിന്നെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്.

  • പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • സ്റ്റുഡന്റ് വിസക്കാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത പിഴ
  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions