താല്‍ക്കാലിക വിസയില്‍ ഓസ്‌ട്രേലിയയില്‍ എത്തിയവര്‍ക്ക് സുവര്‍ണ്ണാവസരം; സബ്ക്ലാസ് 400 ടെമ്പററി വര്‍ക്ക് വിസയുടെ കാലാവധി നീട്ടി
താല്‍ക്കാലിക വിസയില്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ക്ക് ഒരുസുവര്‍ണ്ണാവസരം. താല്‍ക്കാലിക വിസയില്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ കാലാവധി നീട്ടിയ ഓസ്‌ട്രേലിയന്‍ സബ്ക്ലാസ് 400 ടെമ്പററി വര്‍ക്ക് വിസയിലേക്ക് മാറാം. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സബ്ക്ലാസ് 400 ടെമ്പററി വര്‍ക്ക് വിസയുടെ കാലാവധി ആറുമാസമായി നീട്ടി. നേരത്തെ ഈ വിസയില്‍ എത്തുന്നവര്‍ക്ക് മൂന്ന് മാസം മാത്രമേ രാജ്യത്ത് തങ്ങാന്‍ അവസരം ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ നവംബര്‍ 23നാണ് പുതിയ മാറ്റം നടപ്പിലായത്.
ഷോര്‍ട്ട് ടേം വിസയായ 400 ടെമ്പററി വര്‍ക്ക് വിസ ഓസ്‌ട്രേലിയയുടെ സ്‌പെഷ്യലിസ്റ്റ് മേഖലയില്‍ ഉണ്ടാകുന്ന തൊഴിലാളികളുടെ ക്ഷാമം പെട്ടെന്ന് പരിഹരിക്കാനും അടിയന്തിരമായി വേണ്ട തൊഴിലാളികളെ വിദേശ രാജ്യങ്ങളില്‍ നിന്നും കണ്ടെത്താനും പെട്ടെന്ന് നല്‍കാനുമുള്ള വിസയാണ് ഇത്. സബ്ക്ലാസ് 457 ടെമ്പററി സ്‌കില്‍ഡ് വര്‍ക്ക് വിസ ലഭിക്കുന്നതിലും എളുപ്പത്തില്‍ ലഭിക്കുന്ന വിസയാണിത്.
അപേക്ഷകന്റെ ശമ്പളം,ജോലിയുടെ സ്വഭാവവും കാലാവധിയും തുടങ്ങി പല കാര്യങ്ങള്‍ പരിഗണിച്ച ശേഷം മാത്രമായിരിക്കും ആറു മാസം നീട്ടിയ 400 സബ്ക്ലാസ് ടെമ്പററി വിസ അനുവദിക്കുകയുള്ളൂ.