ഇമിഗ്രേഷന്‍

തത്കാല്‍ പാസ്‌പോര്‍ട്ട് കിട്ടാന്‍ രണ്ട് രേഖകള്‍ മതി; കുട്ടികള്‍ക്ക് ഇളവ്


കൊച്ചി: തത്കാല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി. ഇനിമുതല്‍ തത്കാല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ റേഷന്‍ കാര്‍ഡ് ഒരു ആധികാരിക രേഖയായി പരിഗണിക്കും. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ കോളേജ് തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ മതി. ഒപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുമ്പ് വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതുക്കിയ നിയമത്തില്‍ ആധാര്‍ കാര്‍ഡിനൊപ്പം റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും രണ്ട് രേഖകള്‍ ഹാജരാക്കിയാല്‍ മതി.
18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡിനൊപ്പം സ്‌കൂളിലെയോ കോളേജിലെയോ തിരിച്ചറിയല്‍ രേഖകള്‍, ജനന സര്‍ട്ടിഫിക്കേറ്റ്, റേഷന്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒരു രേഖ നല്‍കിയാല്‍ മതിയാവും.ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിച്ച നമ്പര്‍ നല്‍കാം.
പാന്‍ കാര്‍ഡ്, വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഇല്ലാത്തതിനാല്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് തത്കാലില്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ മുമ്പ് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, പുതിയപരിഷ്‌കാരത്തിലൂടെ ഇനി എളുപ്പം പാസ്പോര്‍ട്ട് നേടാം.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions