ഇമിഗ്രേഷന്‍

പ്രവാസി ഡോക്ടര്‍മാര്‍ക്കും പിഎച്ച്ഡിക്കാര്‍ക്കും 10 വര്‍ഷം കാലാവധിയുളള വീസ


ഡോക്ടര്‍മാര്‍ക്കും പിഎച്ച്ഡി ബിരുദധാരികള്‍ക്കും പത്തു വര്‍ഷം കാലാവധിയുളള വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം.

ഡോക്ടര്‍മാര്‍ക്കും പിഎച്ച്ഡി ബിരുദക്കാര്‍ക്കുമാണ് വീസ നല്‍കുന്നത്. ഡോക്ടര്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും പത്ത് വര്‍ഷം കാലാവധിയുള്ള വീസ ലഭിക്കും. ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിങ്ങനെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കാണ് വീസ ലഭ്യമാകുക.

പത്ത് വര്‍ഷം കാലാവധിയുള്ള വീസ ലഭിക്കാന്‍ ഏഴ് വ്യവസ്ഥകളാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിനു മന്ത്രിസഭ നല്‍കിയിട്ടുള്ളത്. ഇതില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ അപേക്ഷകനു യോഗ്യത ഉണ്ടായാല്‍ വീസ ലഭിക്കും.

ലോകത്തെ ഏറ്റവും മികച്ച 500 സര്‍വകലാശാലകളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നുള്ള വൈദ്യബിരുദം, നിര്‍ദിഷ്ട വിഷയത്തില്‍ മികവ് തെളിയിച്ചതിന്റെ തൊഴില്‍ സാക്ഷ്യപത്രമോ പുരസ്‌കാരമോ, വൈദ്യ ഗവേഷണത്തിലാ വൈജ്ഞാനിക മേഖലയിലോ തന്റേതായ പങ്ക് വഹിച്ചതായുള്ള തെളിവ്, തൊഴില്‍ മേഖലയ്ക്ക് അനുഗുണമായ വൈജ്ഞാനിക, ശാസ്ത്ര ഗ്രന്ഥത്തിന്റെയോ പ്രബന്ധങ്ങളോ പ്രസിദ്ധീകരണം, തൊഴിലുമായി ബന്ധപ്പെട്ട സമിതിയില്‍ അംഗത്വം, (അംഗത്വം നേടാന്‍ ആവശ്യമായ ക്രിയാത്മക സൃഷടിയും സമര്‍പ്പിക്കണം), നിശ്ചിത മേഖലയില്‍ പത്ത് വര്‍ഷമെങ്കിലും സേവനപരിചയം , യുഎഇയില്‍ പ്രാധാന്യമുള്ള ഗവേഷണ മേഖല തുടങ്ങിയവയാണ് യോഗ്യതാ മാനദണ്ഡങ്ങളില്‍ ചിലത്.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions