Don't Miss

കേന്ദ്രം വലിച്ചു താഴെയിട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചു

കേന്ദ്രസര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ അലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് രാജി. സിബിഐയില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര നിയമന സമിതിയാണ് അലോക് വര്‍മയെ പുറത്താക്കിയത്. സിബിഐ ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര റാവുവിന് വീണ്ടും ഡയറക്ടറുടെ ചുമതല നല്‍കി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രി, ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഗാര്‍ഗെ എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് തീരുമാനമെടുത്തത്. രണ്ടര മണിക്കൂറാണ് യോഗം ചേര്‍ന്നത്.
കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് സമിതിക്ക് മുമ്പില്‍ വെച്ചിരുന്നു. ഇതിനുമേല്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തിലെത്തിയത്. അഴിമതിയും ഗുരുതര കൃത്യവിലോപവും അടക്കം എട്ട് ഗുരുതര ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വര്‍മയെ പുറത്താക്കിയത്. പ്രധാനമന്ത്രിയും എ കെ സിക്രിയും തീരുമാനത്തോട് യോജിച്ചപ്പോള്‍ വിഷയത്തില്‍ മല്ലികാര്‍ജുന ഗാര്‍ഗെ വിയോജിപ്പ് പ്രകടിപ്പിച്ചു.
ഡിസംബര്‍ എട്ടിനായിരുന്നു അലോക് വര്‍മ്മയെ സിബിഐ തലപ്പത്ത് നിന്ന് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കിയത്. സിബിഐ ഡയറക്ടറെ മാറ്റണമെങ്കില്‍ ഉന്നതതല സമിതിയുടെ അനുമതി നിര്‍ബന്ധമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെയായിരുന്നു അദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.
2018 ഒക്ടോബര്‍ 24 അര്‍ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ഈ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മ്മയുടെ ഹര്‍ജി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അവധിയായതിനാല്‍ ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗളാണ് വിധി പ്രസ്താവിച്ചത്.
ഡല്‍ഹി പോലീസ് കമ്മീഷണര്‍ , ജയില്‍ ഡിജിപി എന്നീ പദവികള്‍ വഹിച്ച ശേഷമാണ് സിബിഐയുടെ തലപ്പത്തേക്കുള്ള അലോക് വര്‍മ്മയുടെ വരവ്. കേന്ദ്രഭരണപ്രദേശങ്ങളടങ്ങുന്ന കേഡറിലൂടെ 22ാം വയസ്സിലാണ് അലോക് വര്‍മ സിവില്‍ സര്‍വ്വീസിന്റെ ഭാഗമാകുന്നത്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions