Don't Miss

രണ്ടാം മത്സരത്തിലും കീവിസിനെ നിലം തൊടീക്കാതെ ഇന്ത്യയ്ക്ക് 'ഹാപ്പി റിപ്പബ്ലിക് ഡേ'


ബാറ്റിങ്ങിലും ബോളിങ്ങിലും ന്യൂസിലന്‍ഡിനെ നിലം പരിശാക്കി തുടരെ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 90 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ന്യൂസിലന്‍ഡ് കേവലം 234 റണ്‍സിന് പുറത്താകുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപാണ് ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടത്. 10 ഓവറില്‍ 45 റണ്‍സ് വങ്ങിയാണ് കുല്‍ദീപ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഭുവനേശ്വറും ചഹലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മുഹമ്മദ് ഷമി, കേദര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അര്‍ധ സെഞ്ച്വറി നേടിയ ബ്രെസ്വെല്‍ (57) മാത്രമാണ് കിവീസ് നിരയില്‍ തിളങ്ങിയത്. മുണ്ട്‌റോ (31), ഗപ്റ്റില്‍ (15), വില്യംസണ്‍ (20) ടെയ്‌ലര്‍ (22) ലാഥമം (34) നിക്കോളാസ് (28) ഗ്രാന്‍ഡ് ഹോം (3) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 324 റണ്‍സാണ് അടിച്ച് കൂട്ടിയത്. അര്‍ധസെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മ്മ(87) , ശിഖര്‍ ധവാന്‍ (66) എന്നിവരുടെ മികവിലാണ് ടീം ഇന്ത്യയുടെ മുന്നേറ്റം.
രോഹിത്ത് ശര്‍മ്മ 96 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്സും പറത്തി. 67 പന്തില്‍ ഒന്‍പത് ഫോര്‍ സഹിതം ആണ് ധവാന്റെ 66 റണ്‍സ് ഇരുവരും ഒന്നാം വിക്കറ്റില്‍ 151 റണ്‍സാണ് ചേര്‍ത്തത്. കോലി 43ഉം അമ്പാടി റായി 47ഉം റണ്‍സെടുത്ത് പുറത്തായി.
ധോണി 33 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും അടക്കം 48ഉം കേദര്‍ ജാദവ് 10 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും അടക്കം 22 റണ്‍സുമായി പുറത്താകാതെതെ നിന്നു. ന്യൂസിലന്‍ഡിനായി ബോള്‍ും ഫെര്‍ഗൂസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേപ്പിയറിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ന്യൂസീലന്‍ഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി। സാന്റ്‌നര്‍ക്ക് പകരം ഇഷ് സോധിയും ടീം സൗത്തിക്ക് പകരം കോളിന്‍ ഗ്രാന്‍ഡ്‌ഹോമും ടീമിലെത്തി.
അഞ്ച് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുളളത്. ഇന്ത്യ ഇപ്പോള്‍ 2-0 നു മുന്നിലാണ്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions