Don't Miss

പ്രവാസികള്‍ വിവാഹം ഒരുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കും

ന്യൂഡല്‍ഹി : പ്രവാസികളുമായി ബന്ധപ്പെട്ട വിവാഹ തട്ടിപ്പു കേസുകള്‍ തടയാന്‍ പുതിയ നിയന്ത്രണങ്ങളുമായി വിദേശകാര്യ മന്ത്രാലയം. പ്രവാസികളായ പുരുഷന്മാര്‍ വിവാഹം നടന്ന് 30 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂറത്തിയാക്കണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ വ്യവസ്ഥ. ഇക്കാര്യം വ്യക്തമാക്കുന്ന വ്യവസ്ഥ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു.


വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനും സമന്‍സ് നല്‍കി കോടതി നടപടികളിലേയ്ക്ക് കടക്കുന്നതിനും ബില്‍ അധികാരം നല്‍കുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരായ പുരുഷന്മാര്‍ ഇന്ത്യക്കാരിയെയോ, പ്രവാസിയായ ഇന്ത്യക്കാരിയെയോ വിവാഹം ചെയ്താലും ബില്ലിലെ വ്യവസ്ഥകള്‍ ബാധകമാകും.

ഇന്ത്യക്കാര്‍ തമ്മില്‍ വിദേശത്തുവച്ച് നടക്കുന്ന വിവാഹത്തിനും പുതിയ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ ബാധകമാണ്. വിദേശ വിവാഹ നിയമപ്രകാരം ചുമതലപ്പെടുത്തിയിട്ടുള്ള വിവാഹ ഓഫീസര്‍ മുമ്പാകെ വേണം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions