Don't Miss

ഓസ്‌ട്രേലിയയില്‍ മലയാളിക്കെതിരെ 16കാരിയുടെ പീഡനക്കേസ്

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബൈനില്‍ പതിനാറുകാരിയായ യാത്രക്കാരിയെ പീഡിപ്പിച്ചുവെന്നു മലയാളിയായ ഊബര്‍ ഡ്രൈവര്‍ക്കെതിരെ കേസ്. എന്നാല്‍ കേസില്‍ പെണ്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരമുള്ള ലൈംഗിക പ്രവൃത്തികളാണുണ്ടായതെന്ന് മലയാളിയായ ഊബര്‍ ഡ്രൈവര്‍ അനില്‍ ഇലവത്തുങ്കല്‍ തോമസ് കോടതിയെ അറിയിച്ചതായി എസ്ബിഎസ് റിപ്പോര്‍ട്ട് ചെയ്തു.


കേസില്‍ പെണ്‍കുട്ടി ആരോപിക്കുന്ന പോലെ ബലാത്സംഗം നടന്നിട്ടില്ലെന്നും, പെണ്‍കുട്ടിയുടെ പ്രലോഭനം തടയാനാകാതെയാണ് താന്‍ ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതെന്നും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അനില്‍ തോമസ് പറഞ്ഞു. കരഞ്ഞുകലങ്ങിയ കണ്ണുകളും, കാലുകളില്‍ നിറയെ ചെളിയുമായാണ് സംഭവ ദിവസം 16കാരി തന്റെ കാറില്‍ കയറിയത്. കാമുകനുമായി വഴക്കിട്ടെന്ന് പറഞ്ഞ പെണ്‍കുട്ടി, മദ്യപിക്കാനായി പല തവണ തന്നോട് പണം ആവശ്യപ്പെട്ടെന്നും അനില്‍ തോമസ് പറഞ്ഞു.


കൈയില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടി രോഷാകുലയായി. ഇറങ്ങേണ്ട സ്ഥലത്തിന് അടുത്തെത്തിയപ്പോള്‍ കാര്‍ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടാനും, പണമില്ലാത്തതിനാല്‍ ഊബര്‍ അക്കൗണ്ട് ഓഫ് ചെയ്യാനും ആവശ്യപ്പെട്ടു. കാര്‍ ഒരു മരത്തിന് ചുവട്ടില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട പെണ്‍കുട്ടി, താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചതായി അനില്‍ ഇലവത്തുങ്കല്‍ തോമസ് പറഞ്ഞു.


തന്നെ നിര്‍ബന്ധമായി സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടമായെന്നും അനില്‍ തോമസ് വാദിച്ചു.


ഐസ്ക്രീം വാങ്ങാന്‍ പോയി മടങ്ങിയ 16കാരിയെ കാറിനുള്ളില്‍ വച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് അനില്‍ തോമസ് വിചാരണ നേരിടുന്നത്. വിചാരണയുടെ ആദ്യ ദിവസം അനില്‍ തോമസ് കുറ്റം നിഷേധിച്ചിരുന്നു.


നേരത്തേ പെണ്‍കുട്ടിയുടെ അമ്മയെയും കോടതി വിസ്തരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ ആ സമയത്ത് നല്ല ബന്ധത്തിലല്ലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ മറുപടി നല്‍കിയതായി റിപ്പോര്‍ട്ട് പറയുന്നു. കേസിലെ വിചാരണ നടപടികള്‍ തുടരുകയാണ്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions