ബിസിനസ്‌

ശത കോടീശ്വരന്മാരുടെ പട്ടികയില്‍ 8 മലയാളികള്‍ ; ഒന്നാമന്‍യൂസഫലി, അംബാനിയുടെ ആസ്തി ഒരു വര്‍ഷം കൊണ്ട് 25% ഉയര്‍ന്നു


കൊച്ചി: ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ പട്ടികയില്‍ ഇത്തവണ എട്ടു മലയാളികള്‍ ഇടം പിടിച്ചു . 470 കോടി ഡോളറി (33,135 കോടി രൂപ) ന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് മലയാളികളില്‍ ഒന്നാം സ്ഥാനത്ത്. ബ്രിട്ടനിലടക്കം 22 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന് 160- ഓളം ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളുമുണ്ട്. ഹോട്ടല്‍ , കണ്‍വെന്‍ഷന്‍ സെന്റര്‍ മേഖലകളിലും വന്‍തോതില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ അതിസമ്പന്നരില്‍ ആദ്യ ഇരുപതില്‍ ഇടംപിടിച്ച ഒരേയൊരു മലയാളിയാണ് യൂസഫലി. ആഗോളതലത്തില്‍ 394-ാം സ്ഥാനത്താണ് അദ്ദേഹം.

ആര്‍.പി. ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. 390 കോടി ഡോളര്‍ (27,495 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി (16,920 കോടി രൂപ/240 കോടി ഡോളര്‍), ഇന്‍ഫോസിസ് മുന്‍ വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (15,510 കോടി രൂപ/220 കോടി ഡോളര്‍), ഇന്‍ഫോസിസ് മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്.ഡി. ഷിബുലാല്‍ (9,870 കോടി രൂപ/140 കോടി ഡോളര്‍), വി.പി.എസ്. ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍ (9,870 കോടി രൂപ/140 കോടി ഡോളര്‍), കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ (8,460 കോടി രൂപ/120 കോടി ഡോളര്‍), ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി.മേനോന്‍ (7,755 കോടി രൂപ/110 കോടി ഡോളര്‍) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍ .

ലോകത്തിലെ ശത കോടീശ്വരന്മാരുടെ പട്ടികയില്‍ ആഗോള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ‘ആമസോണി’ന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഓഹരി നിക്ഷേപകന്‍ വാറന്‍ ബഫെറ്റ് എന്നിവരെ പിന്നിലാക്കിയാണ് 55-കാരനായ ജെഫ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 13,100 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത്, ഏതാണ്ട്, 9.23 ലക്ഷം കോടി രൂപ.
9,650 കോടി ഡോളറുമായി ബില്‍ ഗേറ്റ്‌സ് രണ്ടാം സ്ഥാനത്തും 8,250 കോടി ഡോളറുമായി ബഫെറ്റ് മൂന്നാം സ്ഥാനത്തുമാണ്.

ഇന്ത്യക്കാരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് മുന്നില്‍ . ഒരു വര്‍ഷം കൊണ്ട് അദ്ദേഹത്തിന്റെ ആസ്തി 25 ശതമാനം ഉയര്‍ന്നു. 2018-ലെ പട്ടികയില്‍ 4,010 കോടി ഡോളറുമായി 19-ാം സ്ഥാനത്തായിരുന്ന അദ്ദേഹം 2019-ല്‍ 5,000 കോടി ഡോളറുമായി 13-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യയില്‍നിന്ന് ഇത്തവണ 106 ശത കോടീശ്വരന്മാരാണ് പട്ടികയില്‍ ഇടംപിടിച്ചത്.

വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി (2,260 കോടി ഡോളര്‍), എച്ച്.സി.എല്‍. സ്ഥാപകന്‍ ശിവ് നാടാര്‍, ആഴ്‌സലര്‍ മിത്തല്‍ ചെയര്‍മാന്‍ ലക്ഷ്മി മിത്തല്‍ എന്നിവര്‍ ആഗോള പട്ടികയില്‍ ആദ്യ 100 പേരില്‍ ഇടം പിടിച്ചു. ഇത്തവണ മൊത്തം 2,153 ശത കോടീശ്വരന്മാരാണ് പട്ടികയിലുള്ളത്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions