വിദേശം

ഫേസ് ബുക്ക് ഓഫിസിന് മുന്നില്‍ മുനന്നൂറോളം പേര്‍ നഗ്നരായി പ്രതിഷേധിച്ചു; വേറിട്ട പ്രതിഷേധത്തില്‍ ഞെട്ടി ഫേസ് ബുക്ക്

ഇന്‍സ്റ്റഗ്രാം കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് സമാനമായി ഫേസ്ബുക്ക് നഗ്‌നത സെന്‍സെര്‍ ചെയ്യുന്നു. ഇതനുസരിച്ച് കലാപരമായ നഗ്‌നതയും സെന്‍സെര്‍ചെയ്യും. നടപടിയില്‍ പ്രതിഷേധിച്ച് മുന്നോറോളം പേര്‍ നഗ്‌നരായി ഫേസ്ബുക്ക് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു.

'വി ദ നിപ്പിള്‍' എന്ന പേരിലറിയപ്പെടുന്ന സമരം പ്രതിഷേധ സമരം അമേരിക്കന്‍ കലാകാരനായ സ്‌പെന്‍സര്‍ ട്യൂണിക്കും നാഷണല്‍ കോഅലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പും (എന്‍.സി.എ.സി.) ചേര്‍ന്നാണ് സംഘടിപ്പിച്ചത്. പുരുഷ 'ചെസ്റ്റ് പോയിന്റിന്റെ' ചിത്രം കൊണ്ട് നഗ്‌നത മറച്ചു കൊണ്ടും ഫേസ്ബുക്കിന്റെ ഓഫീസിനു മുന്നില്‍ കിടന്നുകൊണ്ടാുമാണ് പ്രതിഷേധക്കാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്.
എന്നാല്‍ ഇന്‍സ്റ്റാഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നഗ്‌നത ഇന്‍സ്റ്റാഗ്രാമില്‍ അനുവദിക്കില്ല. സമൂഹത്തില്‍ ചിലയാളുകള്‍ക്ക് ഇത്തരം ഉള്ളടക്കങ്ങള്‍ സ്വീകാര്യമല്ല. എന്നാണ് ഫേസ്ബുക്ക് സെന്‍സറിനു നല്‍കുന്ന ന്യായീകരണം. മാത്രമല്ല, സെന്‍സര്‍ ചെയ്യല്‍ നടപടിയെത്തുടര്‍ന്ന് മാതൃദിനത്തില്‍ തയ്യാറാക്കിയ ചിത്രവും ഇത്തരത്തില്‍ നീക്കം ചെയ്തിരുന്നു. മാത്രമല്ല, കലാപരമായി നിര്‍മ്മിക്കപ്പെട്ട വീഡിയോകളും ഇത്തരത്തില്‍ നീക്കം ചെയ്തിരുന്നു.
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions