വിദേശം

ടോയ്ലറ്റാണെന്ന് തെറ്റിദ്ധരിച്ച് യുവതി വിമാനത്തിന്റെ എക്സിറ്റ് വാതില്‍ തുറന്നു; ഒഴിവായത് വന്‍ ദുരന്തം

ഇസ്ലാമാബാദ്: ശുചിമുറിയാണെന്നു തെറ്റിദ്ധരിച്ചു യുവതി യുവതി തുറന്നത് പാക് വിമാനത്തിന്റെ എക്‌സിറ്റ് വാതില്‍ സംഭവം യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ഉടനെ വിമാന ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. യുകെയിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിലാണു സംഭവം.വിമാനം നീങ്ങിത്തുടങ്ങാത്തതിനാല്‍ അപകടമൊഴിവായെന്ന് എയര്‍ലൈന്‍ വക്താവ് അറിയിച്ചു.

നാല്‍പതോളം യാത്രക്കാരുമായി റണ്‍വേയില്‍ കിടക്കുകയായിരുന്നു പികെ 702 വിമാനം. ഇതിലെ യാത്രക്കാരി അബദ്ധത്തില്‍ വിമാനത്തിന്റെ എക്‌സിറ്റ് വാതില്‍ തുറന്നു. ഇതോടെ വിമാനത്തിലെ എമര്‍ജന്‍സി സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായി. പരിഭ്രാന്തരായ ജീവനക്കാര്‍ യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി.
മാഞ്ചസ്റ്ററില്‍നിന്ന് ഇസ്ലാമാബാദിലേക്കു സര്‍വീസ് നടത്തുന്ന വിമാനം ഇതേത്തുടര്‍ന്ന് 7 മണിക്കൂര്‍ വൈകിയാണു പറന്നത്. സുരക്ഷാപ്രശ്‌നങ്ങള്‍ പരിശോധിച്ചു വിലയിരുത്താനാണ് ഇത്രയും സമയമെടുത്തത്. യാത്രക്കാര്‍ക്കു മറ്റു വിമാനങ്ങളില്‍ സൗകര്യമൊരുക്കി കൊടുത്തതായി പിഐഎ വക്താവ് അറിയിച്ചു.
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions