വിദേശം

എടാ കള്ളാ വിജയ് മല്ല്യയെ കൂകിയോടിച്ച് ഇന്ത്യക്കാര്‍ !

ഓവല്‍: ഇന്ത്യ - ഓസ്ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയ വിജയ് മല്ല്യയ്ക്കെതിരെ ഓവലില്‍ ഇന്ത്യന്‍ ആരാധകരുടെ പ്രതിഷേധം. മത്സരശേഷം സ്റ്റേഡിയത്തിന് പുറത്തിറങ്ങിയ മല്ല്യയെ ഹിന്ദിയില്‍ 'കള്ളന്‍ കള്ളന്‍' എന്ന വിളികളോടെയാണ് കാണികള്‍ എതിരേറ്റത്.
'ആണാണെങ്കില്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് ' പ്രതിഷേധത്തിനിടെ ആളുകള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. സ്റ്റേഡിയത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ മല്ല്യയോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. കളിക്കിടെ ഓവന്‍ സ്റ്റേഡിയത്തില്‍ മകന്‍ സിദ്ധാര്‍ത്ഥ് മല്യയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം വിജയ് മല്ല്യ തന്റെ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു.
ക്രിക്കറ്റ് മത്സരം കാണാനെത്തിയ മല്ല്യയുടെ ചിത്രങ്ങള്‍ വാര്‍ത്ത ഏജന്‍സികളാണ് പുറത്തുവിട്ടത്. എന്നാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ മല്ല്യ സ്ഥിരം സാന്നിധ്യമാണെന്നാണ് റിപ്പോര്‍ട്ട്. മത്സരവേദിക്ക് പുറത്ത് വിജയ് മല്ല്യയെ കണ്ട ഇന്ത്യന്‍ മാധ്യമങ്ങളോട് താന്‍ മത്സരം കാണുവാന്‍ മാത്രം വന്നതാണെന്ന് മല്ല്യ പ്രതികരിച്ചിരുന്നു. അതേസമയം വായ്പ എടുത്ത് മുങ്ങിയ മല്ല്യയെ ഇന്ത്യയില്‍ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ മോദി സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്.
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions