സ്പിരിച്വല്‍

സ്വാമി ചിദാനന്ദപുരികള്‍ നേതൃത്വം നല്കുന്ന ആത്മീയ പ്രഭാഷണം 15,16 തിയതികളില്‍ ലെസ്റ്ററിലും

യുകെയിലെ ഹൈന്ദവ സമാജങ്ങളുടെ യൂണിയന്‍ ആയ നാഷണല്‍ കൌന്‍സില്‍ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്റെയും പ്രാദേശിക ഹിന്ദു സമാജങ്ങളുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ ആഴ്ചത്തെ വിവിദ ആത്മീയ പരിപാടികള്‍ക്ക് പൂജനീയ സ്വാമി ചിദാനന്ദപുരികള്‍ നേതൃത്വം നല്‍കും

ശബരിമല കര്‍മ്മ സമതി രക്ഷാധികാരിയും കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി 2019സന്ദര്‍ശനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ക്കാണ് യു കെ യിലെ വിവിധ നഗരങ്ങള്‍ ഈയാഴ്ച സാക്ഷ്യം വഹിക്കുന്നത് . ജൂണ്‍ 11നു മാഞ്ചസ്റ്ററില്‍ നടത്തിയ സത്സംഗത്തിനു തുടര്‍ച്ചയായി പ്രിയ ആചാര്യന്റെ പ്രഭാഷണ പരമ്പരകള്‍ യുകെയില്‍ ഇനി 2 വേദികളില്‍ കൂടിയുണ്ടായിരിക്കുന്നതാണ് .ജൂണ്‍ 15 ,16 തീയതികളില്‍ ലെസ്റ്റെറിലെ ബ്യൂമനോര്‍ പാര്‍ക്കില്‍ വച്ച് തികച്ചും ഗുരുകുല ശൈലിയില്‍ വിഭാവനം ചെയ്തിട്ടുള്ളതും* ആശ്രമ അന്തരീക്ഷത്തില്‍ നടത്തപെടുന്നതുമായ സുദര്‍ശനം വ്യക്തിത്വ വികസന ശിബിരം എന്നീ പരിപാടികള്‍ക്കാണ് യു കെ ഹൈന്ദവ സമൂഹം വരും നാളുകളില്‍ സാക്ഷ്യം വഹിക്കുന്നത് .
ലാഭേച്ഛയും വ്യക്തി താത്പര്യങ്ങളും ഇല്ലാതെ ജാതി വര്‍ണ്ണ ചിന്തകള്‍ക്ക് അതീതതമായി ഇത്തരം കര്‍മ്മ പദ്ധതികളില്‍ അണി ചേരുവാന്‍ എല്ലാ ഹൈന്ദവ സഹോദരങ്ങളും മുന്നോട്ടു വരണം എന്ന് ഓര്‍മ്മിപ്പിക്കുവാനും ഈ അവസ്സരം വിനിയോഗിക്കുന്നു .വ്യക്തി താത്പര്യങ്ങള്‍ക്ക് അതീതമായി സമൂഹ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള മേല്പറഞ്ഞ സത്സംഗങ്ങള്‍ , സുദര്‍ശനം വ്യക്തിത്വ വികസന ശിബിരം' എന്നീ പരിപാടികള്‍ക്കായി എല്ലാ ഹിന്ദു കുടുംബാംഗങ്ങളും ഒത്തുചേരണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു .
നാഷണല്‍ കൌണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ്, യു കെ
For more details please contact
Suresh G @ 07940 658142 / Gopakumar@07932 672467 /Prashant Ravi@ 07863 978338
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ശനിയാഴ്ച
  • വിവാഹ കൂദാശയ്ക്ക് കാനോനിക മാര്‍ഗനിര്‍ദേശം: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍ പുറത്തിറക്കി
  • വി. ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions