അസോസിയേഷന്‍

കാരുണൃത്തിന്റെ തിരിതെളിച്ചു ലിവര്‍പൂള്‍ ACAL, നേഴ്സ്സ് ഡേയും കെങ്കേമമായി ആഘോഷിച്ചു

ലിവര്‍പൂളില്‍ വൃതൃൃസ്തമായ പ്രവര്‍ത്തനത്തില്‍കൂടി എന്നും ജനശ്രദ്ധ നേടിയിട്ടുള്ള മലയാളി അസോസിയേഷനായ ,ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ (ACAL ) ഈ വര്‍ഷം ലിവര്‍പൂളില്‍ പട്ടിണി അനുഭവിക്കുന്ന കുട്ടികള്‍ക്കു വേണ്ടി 800 പൗണ്ട് അംഗങ്ങളില്‍നിന്നും ശേഖരിച്ച് ലിവര്‍പൂള്‍ ഫസക്കെര്‍ലി കൗണ്‍സിലര്‍ ലിന്‍സി മെലിയ എല്പിച്ചുകൊണ്ടാണ് അവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത്

അകാല്‍ പ്രസിഡണ്ട് ജിജിമോന്‍ മാത്യു വില്‍ നിന്ന് ചെക്ക് സ്വികരിച്ചു കൊണ്ട് കൗണ്‍സിലര്‍ ലിണ്ട്‌സി മെലിയ ACAL അംഗങ്ങളെ അഭിനധിച്ചു .അകാല്‍ എല്ലാവര്‍ഷവും നടത്തുന്ന നേഴ്‌സ് ഡേ ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ വച്ചാണ് ചെക്ക് കൈമാറിയത് ,ലിവര്‍പൂളില്‍ മൂന്നില്‍ ഒന്ന് കുട്ടികള്‍ പട്ടിണി അനുഭവിക്കുന്നു എന്ന പത്ര വാര്‍ത്ത കണ്ടാണ് ACAL ഈ സദ്ഉദൃമത്തിനുതുനിഞ്ഞത്.
മലയാളി സമൂഹത്തിനു ലോകത്ത് എല്ല സ്ഥലത്തും എത്തിച്ചേരാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് നഴ്‌സിംഗ് എന്ന ജോലിയാണ്, അതിനു തുടക്കം കുറിച്ച ഫ്‌ലോറെന്‍സ് നൈറ്റിംഗെയിലിന്റെ ജന്മദിനമാണ് നേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നത് എല്ലാവര്‍ഷവും നേഴ്‌സ് ഡേ ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ കൂടിയാണ് അകാല്‍.
ഈ വര്‍ഷവും അതി മനോഹരമായി നേഴ്‌സ് ഡേ ആഘോഷം നടന്നു ചടങ്ങില്‍ വച്ച് ബ്രോഡ് ഗ്രീന്‍ ഹോസ്പിറ്റലില്‍ നിന്നും ബെസ്റ്റ് നേഴ്‌സ് ആയി തിരഞ്ഞെടുത്ത ഷേര്‍ലി ജെയിംസിനെ ആദരിച്ചു ,
ACAL എന്നാല്‍ ഒരു മലയാളി അസോസിയേഷന്റെ ഔദ്യോഗികതകള്‍ ഒന്നും ഇല്ലാതെ ഫാസക്കര്‍ലി മേഘലയില്‍ . പ്രവര്‍ത്തിക്കുന്ന ഒരു സൗഹൃത കുടുംബ കൂട്ടായ്മകൂടിയാണ് . ലിവര്‍പൂള്‍ സൈന്റ്‌റ് ഗിലിസ് ഹാളില്‍ മെയ് 25 നാണു ചടങ്ങുകള്‍ നടന്നത്.
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions