വിദേശം

63 കോടിയുടെ കൊട്ടേഷന്‍: 18കാരി കൂട്ടുകാരിയെ കൊന്നുതള്ളി.. ഓണ്‍ലൈനില്‍ പരിചയപ്പെട്ട കോടീശ്വരനാണ് ക്വട്ടേഷന്‍ നല്‍കിയത്

ലോസ് ഏഞ്ചല്‍സ്: ഓണ്‍ലൈന്‍ സുഹൃത്ത് വാഗ്ദാനം ചെയ്ത 90 ലക്ഷം ഡോളറിന് 18 കാരി ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയെ കൊന്നുതള്ളി. അമേരിക്കയിലെ അലാസ്‌ക്ക സ്വദേശിനിയായ ഡെനാലി ബ്രെമറാണ് കൊലപാതകം നടത്തിയത്. ഓണ്‍ലൈനില്‍ പരിചയപ്പെട്ട 21 വയസ്സുള്ള ഡാരിന്‍ ഷില്‍മില്ലര്‍ എന്ന ഇത്യാനക്കാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.
ക്വട്ടേഷന്‍ തുക ഏകദേശം 63 കോടി രൂപയായിരുന്നു. ഇത്യാനക്കാരനായ ഡാരിന്‍ സ്‌കില്‍മില്ലര്‍ ഡെനാലി പരിചയപ്പെട്ടത് ഓണ്‍ലൈന്‍ വഴിയാണ്. സിന്തിയ ഹോഫ്മാന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അടുത്ത സുഹൃത്തുകൂടിയായ സിന്തിയയെ ഡെനാലി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കൊലപ്പെടുത്തിയത്.
ഡെനാലി സുഹൃത്തിനോടൊപ്പം വിനോദയാത്രയ്ക്കായി സിന്തിയയെ ക്ഷണിച്ചു. തണ്ടര്‍ബോര്‍ഡ് വെള്ളച്ചാട്ടം കാണാനായിരുന്നു വിനോദയാത്ര. ഇവിടെയെത്തിയപ്പോള്‍ ഡെനാലിയും സുഹൃത്തും ചേര്‍ന്ന് സിന്തിയുടെ കൈകാലുകള്‍ ബന്ദിച്ചശേഷം തലയിലേക്ക് വെടിവെച്ചു. ശേഷം വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിട്ടു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഡെനാലി ഇവ സ്‌നാപ് ചാറ്റിലൂടെ ഡാരിന് അയച്ചുകൊടുത്തു.
ജൂണ്‍ നാലിന് സിന്തിയയുടെ മൃതദേഹം പുഴയില്‍നിന്നു ലഭിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
കോടിപതിയായ 'ടൈലര്‍' എന്ന പേരില്‍ വ്യാജ വിലാസം ഉണ്ടാക്കിയാണ് ഡാരിന്‍ ഡെനാലിയുമായി സംസാരിച്ചിരുന്നത്. ഡെനാലിയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡെനാലി ഡാരിന് കൈമാറിയിരുന്നു. മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊല്ലാനും ഇരുവരും ചേര്‍ന്ന് പദ്ധതി ഇട്ടിരുന്നു.
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions