വിദേശം

എട്ടു വര്‍ഷത്തിനുള്ളില്‍ ചൈനയെ പിന്തള്ളി ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തും! ജനസംഖ്യ വര്‍ധിക്കുമ്പോഴും പ്രത്യുത്പാദന നിരക്ക് കുറയുന്നു

ന്യൂയോര്‍ക്ക്: എട്ടു വര്‍ഷത്തിനുള്ളില്‍ ചൈനയെ പിന്തള്ളി ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്നു യു.എന്‍. റിപ്പോര്‍ട്ട്. 2019 മുതല്‍ 2050 വരെയുള്ള കാലത്ത് ചൈനീസ് ജനസംഖ്യ 3.14 കോടിയോളം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ടസ് -2019 എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ജനസംഖ്യ ആഗോളവ്യാപകമായി വര്‍ധിക്കുമ്പോഴും പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

1990 ല്‍ ഒരു സ്ത്രീയ്ക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം ശരാശരി 3.2 ആയിരുന്നവെങ്കില്‍ 2019 ആകുമ്പോള്‍ അത് 2.2 ആയി കുറഞ്ഞു. 2050 ആകുമ്പോഴേക്കും ഇത് 2.1 ലേക്ക് താഴും. അതേസസമയം, മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യവും കൂടിയിട്ടുണ്ട്. 1990 ല്‍ 64.2 ആയിരുന്നു ശരാശരി ആയുര്‍ദൈര്‍ഘ്യമെങ്കില്‍ 2019 ആയപ്പോള്‍ അത് 72.6 ആയി ഉയര്‍ന്നു. 2050 ആകുമ്പോഴേക്കും ഇത് 77.1 ആയി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions