ബര്‍മിങ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഈ മാസം 29നു നടക്കുന്ന 18-ാമത് യുകെകെസിഎ കണ്‍വന്‍ഷനു മുന്നോടിയായി കൂടുതല്‍ വിവരങ്ങള്‍ക്കും കഴിവുറ്റ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായി ംംം.ൗസസരമ.രീാനെ ഇന്നു മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലും പ്രവര്‍ത്തന ക്ഷമമാക്കുന്നു. യുകെകെസിഎയുടെ 51 യൂണിറ്റുകള്‍ക്കും അതിന്റെ പോഷക സംഘടനകള്‍ക്കും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നേരെ പിടിക്കുന്ന കണ്ണാടിയായി പ്രവര്‍ത്തിക്കും. കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.