വിദേശം

മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ മലയാളിയായ വളര്‍ത്തച്ഛന് ജീവപര്യന്തം തടവ്

ടെക്സാസ്: അമേരിക്കയില്‍ ഹൂസ്റ്റണില്‍ മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 30 വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ. മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്നു ഷെറിന്‍. 2016-ല്‍ ബിഹാറിലെ അനാഥാലയത്തില്‍നിന്നാണ് കേരളത്തില്‍നിന്നുള്ള ദമ്പതിമാര്‍ കുട്ടിയെ ദത്തെടുത്തത്. ഈസമയം നാലുവയസ്സുള്ള മറ്റൊരു കുഞ്ഞും ഇവര്‍ക്കുണ്ടായിരുന്നു.
2017 ഒക്ടോബര്‍ ഏഴിനാണ് ടെക്സസിലെ റിച്ചാര്‍ഡ്സണിലുള്ള വീട്ടില്‍നിന്ന് ഷെറിനെ കാണാതായെന്നുകാട്ടി വെസ്ലി പൊലീസില്‍ പരാതി നല്‍കുന്നത്. പാലുകുടിക്കാത്തതിന് വീടിന് പുറത്തുനിര്‍ത്തിയ കുട്ടിയെ മിനിറ്റുകള്‍ക്കകം കാണാതായെന്നായിരുന്നു മൊഴി. എന്നാല്‍, രണ്ടാഴ്ചയ്ക്കുശേഷം വീടിന്റെ അരക്കിലോമീറ്റര്‍ അകലെയുള്ള ചാലില്‍നിന്ന് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. കുട്ടിയുടെ ദേഹത്ത് മുറിവുകളും ഒടിവുകളും കണ്ടതാണ് അന്വേഷണ ഉദ്യോഗസ്ഥരെ സംശയത്തിലാക്കിയത്. ഇതോടെ ദമ്പതിമാരുടെ പേരില്‍ കേസെടുക്കുകയായിരുന്നു.കേസില്‍ വെസ്ലിയുടെ ഭാര്യ സിനി മാത്യൂസിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു.
കുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുമ്പത്തെ രാത്രി സ്വന്തംകുഞ്ഞിനെയും കൊണ്ട് ദമ്പതിമാര്‍ പുറത്തുപോകുമ്പോള്‍ ദത്തുപുത്രിയെ വീട്ടില്‍ ഒറ്റയ്ത്തുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വധശിക്ഷാ കുറ്റമാണ് ചുമത്തിയിരുന്നതെങ്കിലും പാല് കൊടുക്കുന്നതിനിടെ കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വെസ്ലി കോടതിയില്‍ പറഞ്ഞത്. രണ്ടാഴ്ചയ്ക്കു ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പുഴു തിന്നു തീര്‍ത്തതിനാല്‍ മരണ കാരണം കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അറിയിച്ചിരുന്നു. ഇതാണ് വധശിക്ഷയ്ക്കു പകരം ജീവപര്യന്തം തടവായി ശിക്ഷ ചുരുങ്ങാന്‍ കാരണം.
ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം തങ്ങള്‍ക്കുലഭിക്കുമ്പോള്‍ ആന്തരികാവയങ്ങളിലടക്കം പുഴുവരിച്ചുതുടങ്ങിയിരുന്നുവെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. 2017 ഒക്ടോബറില്‍ ഷെറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് നേതൃത്വം നല്‍കിയ ഫൊറന്‍സിക് പാത്തോളജിസ്റ്റ് എലിസബത്ത് വെന്‍ച്യൂറയാണ് ബുധനാഴ്ച ടെക്സസ് കോടതിയില്‍ മൊഴിനല്‍കിയത്. മൃതദേഹം വളരെയധികം ജീര്‍ണിച്ച നിലയിലായിരുന്നതിനാല്‍ മരണകാരണം കൃത്യമായി കണ്ടെത്താനായില്ലെന്നും വെന്‍ച്യൂറ കോടതിയില്‍ പറഞ്ഞു.
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions