വിദേശം

വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു , 37 പേര്‍ക്ക് പരിക്കേറ്റു


യാത്രാ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു 37 പേര്‍ക്ക് പരിക്കേറ്റു. വാന്‍കോവറില്‍ നിന്ന് സിഡ്‌നിയിലേക്ക് പോവുകയായിരുന്ന എയര്‍കാനഡ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ഇവരില്‍ 9 പേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് വിമാനം ഹോനോലുലു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.


36000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് എയര്‍കാനഡയുടെ ബോയിങ് 777-200 വിമാനം ആകാശച്ചുഴിയില്‍ കുടുങ്ങിയത്. 269 യാത്രക്കാരും 15 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ടതോടെ വലിയ കുലുക്കം സംഭവിച്ചെന്നും യാത്രക്കാരില്‍ മിക്കവരും സീറ്റില്‍ നിന്ന് ഉയര്‍ന്ന് സീലിങ്ങില്‍ തലയടിച്ചെന്നും യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട മിക്കവര്‍ക്കും സീലിങ്ങില്‍ തല ഇടിച്ചാണ് പരിക്കേറ്റത്.


സംഭവ സമയം വിമാനത്തിലുണ്ടായിരുന്ന മിക്കരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നും ആഘാതത്തില്‍ യാത്രക്കാര്‍ ഉയര്‍ന്നുപൊങ്ങിയെന്നും കുട്ടികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായെന്നും യാത്രക്കാരന്‍ പറയുന്നു. വിമാനം ഹോനോലുലു വിമാനത്താവളത്തിലിറക്കി ശേഷം പരിക്കേറ്റവര്‍ക്കെല്ലാം ചികിത്സ നല്‍കി. യാത്ര തടസ്സപ്പെട്ടവര്‍ക്ക് താമസ സൗകര്യവും നല്‍കിയതായി വിമാനക്കമ്പനി അറിയിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions