സ്പിരിച്വല്‍

ഐല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനവും ദൈവദാസന്‍ മാര്‍ ഇവാനിയോസ് ഓര്‍മയാചരണവും


ലണ്ടന്‍ : സീറോ മലങ്കര കത്തോലിക്കാ സഭ ലണ്ടന്‍ കേന്ദ്രമാക്കിയുള്ള മിഷന്റെ ആഭിമുഖ്യത്തിലുള്ള ഐല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനവും ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മപ്പെരുന്നാളും നാളെ ശനിയാഴ്ച ക്രമീകരിച്ചിരിക്കുന്നു. പുനരൈക്യ ശില്പിയും സഭയുടെ പ്രഥമ തലവനുമായ ദൈവദാസന്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ അറുപത്തിയാറാമത് ഓര്‍മപ്പെരുന്നാളാണ് ജൂലൈ 15 ന് സഭ ആചരിക്കുന്നത്. ഇതോടനുബന്ധിച്ചാണ് ഐല്‍സ്‌ഫോര്‍ഡില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഓര്‍മയാചരണത്തോടനുബന്ധിച്ചുള്ള പദയാത്ര ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, അനുസ്മരണ പ്രാര്‍ത്ഥന, അനുസ്മരണ സമ്മേളനം എന്നിവ നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് സഭാ യു കെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. മലങ്കര കത്താേലിക്കാ സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന

ഐല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നു.

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

The Friars Pilgrim Cetnre,

Aylesford,

Kent,

ME20 7BY.

  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ശനിയാഴ്ച
  • വിവാഹ കൂദാശയ്ക്ക് കാനോനിക മാര്‍ഗനിര്‍ദേശം: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍ പുറത്തിറക്കി
  • വി. ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions