വിദേശം

ബ്രിട്ടീഷ് എയര്‍വെയ്സ് കെയ്റോ സര്‍വീസ് ഒരാഴ്ചത്തേക്ക് റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍

സുരക്ഷാ ഭീഷണിയുടെ ഭാഗമായി ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിലേക്കുള്ള എല്ലാ ബ്രിട്ടീഷ് എര്‍വെയ്സ് വിമാനങ്ങളും ഒരാഴ്ചത്തേക്ക് റദ്ദാക്കി. ഹീത്രു വിമാനത്താവളത്തില്‍ നിന്ന് കെയ്റോയിലേക്ക് വിമാനം കയറാന്‍ എത്തിയ യാത്രക്കാരോട് ഫ്ലൈറ്റ് റദ്ദാക്കിയതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് റദ്ദാക്കിയതെങ്കിലും എന്താണ് കൃത്യമായ കാരണം എന്നതിന് വ്യക്തതയില്ല. ഒരാഴ്ചത്തേക്ക് കെയ്റോയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. കെയ്റോ എയര്‍പോര്‍ട്ടിന് ഇതുവരെ ബ്രിട്ടീഷ് എയര്‍ലൈന്‍സ് നിന്നും സൂചനകളൊന്നും ലഭിച്ചിട്ടില്ല എന്ന് അവര്‍ അറിയിച്ചു.


ബ്രിട്ടീഷ് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നത് സുരക്ഷയുടെ ഭാഗമായി തങ്ങള്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ടെന്നാണ്. എന്നാല്‍ ഈജിപ്തിലെ ഐഎസ് പ്രര്‍ത്തനങ്ങളും ഭീഷണിയുമാണ് സുരക്ഷാ ഭീതിയ്ക്കു കാരണമെന്ന് സൂചനയുണ്ട്.

പെട്ടെന്ന് വിമാനം റദ്ദാക്കിയത് ഇരുവശത്തേക്കും ആറ് സര്‍വീസുകളിലായി ടിക്കറ്റ് ബുക്ക് ചെയ്ത 2400 യാത്രക്കാരെ ഇത് ബാധിക്കും. അത്യാവശ്യ യാത്രക്കാര്‍ക്ക്ഈജിപ്ത് എയറിന്റെ സേവനം ഉപയോഗിക്കാമെന്നാണ് അധികൃതരുടെ ഉപദേശം. ജൂലൈ 31ഓടെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍സ് അറിയിച്ചതായി യാത്രക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജര്‍മന്‍ എയര്‍ലൈനായ ലുഫ്താന്‍സയും കെയ്റോ യിലേക്കുള്ള ഫ്ലൈറ്റുകള്‍ ശനിയാഴ്ച റദ്ദാക്കിയിരുന്നു. എന്നാല്‍ അവര്‍ ഞായറാഴ്ച സര്‍വീസുകള്‍ പുനരാരംഭിച്ചു.

2015 ല്‍ തീവ്രവാദികള്‍ ഈജിപ്തിലെ ഷാര്‍ എല്‍ -ഷെയ്ഖ് വിമാനത്താവളത്തിലെ റഷ്യന്‍ മെട്രോജെറ്റിനു ബോംബിട്ടു 224 പേരെ കൊലപ്പെടുത്തിയിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions