വിദേശം

വിവാഹത്തിന് മുമ്പ് സെക്സ്; ജനക്കൂട്ടത്തിനു മുന്നില്‍ കമിതാക്കള്‍ക്ക് 100 ചാട്ടവാറടി

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടന്ന കുറ്റം ആരോപിക്കപ്പെട്ടു പിടിയിലായ കമിതാക്കള്‍ക്ക് 100 ചാട്ടവാറടി ശിക്ഷ നടപ്പാക്കി. ഇന്തോനേഷ്യയിലെ ബന്ദ അസേഹ് പ്രവിശ്യയിലാണ് ശിക്ഷ നടപ്പിലാക്കിയത്. 22കാരിയായ യുവതിക്കും കാമുകനുമാണ് ചാട്ടവാറടി കിട്ടിയത്. 100 അടിയാണ് ശിക്ഷ. അടിയേറ്റു ചോര തെറിച്ച് വേദന സഹിക്കാനാവാതെ യുവതി കരഞ്ഞു. 22കാരിയായ യുവതിയും 19കാരനായ യുവാവുമാണ് ശിക്ഷ അനുഭവിച്ച കമിതാക്കള്‍.

യുവാവിന്റെയും യുവതിയുടെയും വെളുത്ത വസ്ത്രങ്ങള്‍ അടിയേറ്റ് ശരീരം പൊട്ടിയ രക്തത്തില്‍ മുങ്ങി. ഇരുവരും അടി നിര്‍ത്താനായി അധികാരികളോട് യാചിച്ചു. അടിയേറ്റത് കൂടാതെ അഞ്ച് വര്‍ഷം വീതം ജയില്‍ ശിക്ഷയും ഇവര്‍ അനുഭവിക്കണം. ഇവരുടെ കേസില്‍ ഇതുവരെ തീര്‍പ്പ് ഉണ്ടായിട്ടില്ല.

നിരവധി കാണികള്‍ക്ക് മുന്നില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്. എന്നാല്‍ കാഴ്ചക്കാരില്‍ നിന്നും കുട്ടികളെ ഒഴിവാക്കിയിരുന്നു. ലോകത്തെ ഏറ്റവും അധികം മുസ്ലീങ്ങള്‍ ഉള്ള രാജ്യമാണ് ഇന്തോനേഷ്യ. അസേഹില്‍ മാത്രമാണ് ഇപ്പോഴും ഇസ്ലാമിക നിയമങ്ങളില്‍ ശിക്ഷ നടപ്പാക്കുന്നത്.

മനുഷ്യാവകാശ നിയമ സംരക്ഷകര്‍ ഈ ശിക്ഷാ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് രണ്ട് യുവാക്കള്‍ക്ക് ഇതേ ശിക്ഷ ലഭിച്ചിരുന്നു. ഡിസംബറിലായിരുന്നു സംഭവം.
കമിതാക്കള്‍ക്കുള്ള ശിക്ഷയോടൊപ്പം ചൂതാട്ടം നടത്തിയവരുടെയും, മദ്യപിച്ചവരുടെയും, സ്വവര്‍ഗ ലൈംഗികബന്ധത്തിലേര്‍പ്പെട്ടവരുടെയും ശിക്ഷ നടപ്പാക്കി.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions