ബിസിനസ്‌

സ്വര്‍ണവില പവന് 28000 പിന്നിട്ടു; 30 ലെത്തുമെന്ന് സൂചന


കൊച്ചി: സ്വര്‍ണവില സകല റെക്കോഡുകളും തിരുത്തി മുന്നേറുകയാണ്. എങ്കിലും മലയാളിയുടെ സ്വര്‍ണ പ്രേമത്തിന് തെല്ലും കുറവില്ല. പവന് 200 രൂപ കൂടി പവന് 28,000 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയായി. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ണവില തുടരെ കുതിച്ചുയരുകയാണ്. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ആഗോളവിപണിയിലെ വിലവര്‍ദ്ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണ വില കൂടുന്നത്. 2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ വില അടുത്തെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

വിവാഹസീസണ്‍ ആരംഭിച്ചതും ആഭ്യന്തര വിപണിയില്‍ ഡിമാന്റ് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അത്യാവശ്യക്കാരല്ലാത്തവര്‍ വിപണിയില്‍ നിന്നും മാറിനില്‍ക്കുന്നത് ചെറുകിട വ്യാപാരികളുടെ കച്ചവടത്തേയും ബാധിക്കുന്നുണ്ട്. പവന് 30000 പിന്നിടാന്‍ വൈകില്ലെന്നാണ് വിലയിരുത്തല്‍ .

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions