വിദേശം

പക്ഷിയിടിച്ച് എഞ്ചിന്‍ നിന്നു; 233 പേരുമായി പാടത്ത് വിമാനത്തിന്റെ അത്ഭുത ലാന്റിംഗ്


മോസ്‌കോ: 233 പേരുമായി പറന്നുയര്‍ന്ന യാത്രാ വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് പാടത്ത് അത്ഭുതകരമായി ഇറക്കി. മോസ്‌കോയുടെ തെക്ക്-കിഴക്കന്‍ പാടത്താണ് യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയത്. കടല്‍പക്ഷിയെ ഇടിച്ച വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും തകരുകയായിരുന്നു

അപകടഘട്ടത്തിലും മനസാന്നിദ്ധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി ഇറക്കിയ പൈലറ്റിന് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമാണ്. പൈലറ്റിന്റെ മനസ്സാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായത്.


മോസ്‌കോയില്‍ നിന്ന് ക്രിമിയയിലേക്ക് പോവുകയായിരുന്നു വിമാനം. വ്യാഴാഴ്ച രാവിലെ മോസ്‌കോയിലെ സുകോവ്‌സ്‌കി വിമാനത്തവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. റണ്‍വേയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ലാന്റിംഗ് വേണ്ടിവന്നു. തുടര്‍ന്ന് സമീപത്തെ കൃഷിപ്പാടത്ത് അടിയന്തിര ലാന്റിംഗ് നടത്തുകയായിരുന്നു. പ്രവര്‍ത്തിപ്പിക്കുന്നതിനിടെ നിന്നുപോയ എഞ്ചിനുമായാണ് വിമാനം പാടത്ത് ലാന്റ് ചെയ്തത്. 226 യാത്രക്കാരും ഏഴു വിമാന ജീവനക്കാരും ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.


വിമാനം ലാന്റ് ചെയ്തപ്പോള്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാള്‍ക്ക് മാത്രമാണ് സാരമായ പരിക്കുള്ളത്. 41 കാരനായ ദാമിര്‍ യൂസുപോവായിരുന്നു വിമാനത്തിന്റെ പൈലറ്റ്. 'റൊമന്‍സ്‌കിലെ മഹത്ഭുതം' എന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

പൈലറ്റ് ദാമിര്‍ യൂസുപവ് വീര നായകനാണെന്ന് റഷ്യന്‍ മാധ്യമമായ പ്രാവ്ദ വിശേഷിപ്പിച്ചു. 233 പേരുടെ ജീവന്‍ രക്ഷിച്ച യൂസുപോവും സഹപ്രവര്‍ത്തകരും നായകന്മാരാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions