മലപ്പുറത്തെ കവളപ്പറയില്‍ നിന്നും വയനാട്ടിലെ പുത്തുമലയില്‍ നിന്നും മണ്ണിനടിയില്‍ ഉയരുന്ന നിലവിളികള്‍ നമുക്ക് കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല ,ഈ രണ്ടുസ്ഥലനങ്ങള്‍ക്കുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സമാഹരിക്കുന്ന പ്രളയ ദുരിതാശ്വാസ സഹായം 1094 പൗണ്ട് പിന്നിട്ടു
ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സുനില്‍ മേനോനോടും ഈ രണ്ടു സ്ഥലങ്ങളില്‍ താമസിക്കുന്ന ഏറ്റവും ആര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നിര്‍ദേശിച്ചിട്ടുണ്ട് . സഹായം ആളുകള്‍ക്ക് ഉടനടി ആവശ്യമായതുകൊണ്ട് കളക്ഷന്‍ 25ാം തീയതി കൊണ്ട് അവസാനിക്കും.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് , ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ് എന്നിവരാണ്.
സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 2050.82
BANK BARCLAYS.