അസോസിയേഷന്‍

സി കെ സി യുടെ രണ്ടാം ഘട്ട കായികമേള കോവന്‍ട്രിയില്‍


ഒരു ദശാബ്ദ ത്തിലേറെയായി കോവന്‍ട്രി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഏകോപന ശക്തിയായി പ്രവര്‍ത്തിക്കുന്ന സി കെ സി യുടെ, നടപ്പുവര്‍ഷത്തെ രണ്ടാമത്തെ പൊതുപരിപാടിയായ ഏകദിന ഉല്ലാസയാത്രയും വിജയകരമായി പൂര്‍ത്തിയാക്കി. 2019 ഓഗസ്റ്റ് മുന്നിനായിരുന്നു സ്കാര്‍ബ്രൗ കടല്‍ത്തീരത്തേക്കുള്ള ഏകദിന ഉല്ലാസ യാത്ര സംഘടിക്കപ്പെട്ടത് .

നൂറ്റിഅന്‍പത്തിലധികം അംഗങ്ങള്‍ യാത്രയുടെ ഭാഗമായി. രണ്ടു ബസുകളിലായി രാവിലെ പുറപ്പെട്ട സംഘം അന്നേദിവസം രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത് . കൂട്ടായ്മ പുതുക്കലും , കളിയും താമശയുമായി ഒരുകൂട്ടരും ,പ്രകൃതിയെ തൊട്ടറിഞ്ഞും , ചിരിയും ചിന്തയുമായി മറ്റൊരുകൂട്ടരും ,ഒപ്പം കുട്ടികളും കൂടിച്ചേര്‍ന്നപ്പോള്‍ അക്ഷരത്തിലും അര്‍ത്ഥത്തിലും ഓഗസ്റ്റ് മുന്ന് അവര്‍ക്ക് ഉത്സവദിനമായി മാറി .

രാജു ജോസഫ് , റോബിന്‍ സ്കറിയ ,ജേക്കബ് സ്റ്റീഫന്‍ ,പോള്‍സണ്‍ മത്തായി എന്നിവര്‍ പ്രധാന സംഘടകരായപ്പോള്‍ , ജോണ്‍സന്‍ യോഹന്നാന്റെ നേതൃത്വ ത്തില്‍ ഭരണ സമതി എല്ലാറ്റിനും മേല്‍നോട്ടം വഹിച്ചു .

കായികമേളയുടെ രണ്ടാം ഘട്ടമായ (ഗയിംസ് ) മത്സരങ്ങള്‍ ഇന്ന് കോവന്‍ട്രിയില്‍ നടക്കും .ഫുട് ബോള്‍ ,ബാസ്കറ്റ് ബോള്‍ ,വോളി ബോള്‍ ,തുടങ്ങിയ മത്സരങ്ങളാണ് നാളെ നടക്കുക എന്ന് സെക്കറട്ടറി ബിനോയ് തോമസ് അറിയിച്ചു .

വേദിയുടെ വിലാസം.
Moat House Leisure and Neighbourhood Centre
Winston Avenue, Coventry,
CV2 1EA



  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions