അസോസിയേഷന്‍

യുക്മ കേരളാപൂരം: ആദ്യ ഹീറ്റ്‌സി മാറ്റുരയ്ക്കുന്നത് നാല് ജലരാജാക്കന്മാര്‍

യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24 ടീമുകളാണ്.

മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24 ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (12 ടീമുകള്‍) മൂന്നാം സ്ഥാനങ്ങള്‍ ലഭിക്കുന്ന ആറു ടീമുകളില്‍ മികച്ച സമയക്രമം അനുസരിച്ചു നാല് ടീമുകളും ചേര്‍ത്ത് ( 16 ടീമുകള്‍) സെമി-ഫൈനല്‍ മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. ആദ്യ ഹീറ്റ്സില്‍ പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.


ഹീറ്റ്സ് 1

1 തകഴി (ബി.സി.എംസി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം, - ജോളി തോമസ്
2 കരുവാറ്റ - ശ്രീവിനായക ബോട്ട് ക്ലബ് -ജഗദീഷ് നായര്‍
3 വേമ്പനാട്- ബര്‍ട്ടണ്‍ ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ് - ജിന്‍സ് ജോര്‍ജ്
4 ചമ്പക്കുളം - വാറിങ്ടണ്‍ ബോട്ട് ക്ലബ്, വാറിങ്ടണ്‍ -ജോജോ തിരുനിലം


യു.കെയിലെ കരുത്തന്മാരായ ബര്‍മ്മിങ്ഹാം ബി.സി.എംസിയുടെ സ്വന്തം ബോട്ട് ക്ലബ് മത്സരിക്കാനെത്തുന്നത് തകഴി വള്ളത്തിലാണ്. ജോളി തോമസ് ക്യാപ്റ്റനായ ടീമിന്റെ സ്പോണ്‍സേഴ്സ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയാണ് . യുക്മ കായിക മേളകളിലും ഓള്‍ യുകെ വടംവലി മത്സരങ്ങളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ബി.സി.എംസി കഴിഞ്ഞ വര്‍ഷത്തെ വള്ളംകളിയില്‍ അഞ്ചാം സ്ഥാനത്തു എത്തിയിരുന്നു.


കഴിഞ്ഞ തവണ അമ്പലപ്പുഴ ചുണ്ടനില്‍ തുഴഞ്ഞ ജഗദീഷ് നായരും സംഘവും ഇത്തവണ കരുവാറ്റ ചുണ്ടനിലാണ് മത്സരത്തിനെത്തുന്നത്. വള്ളം മാറിയതിനൊപ്പം ശ്രീവിനായക എന്ന പേരില്‍ പുതിയ പുതിയ ബോട്ട് ക്ലബും രൂപീകരിച്ചിരിക്കുകയാണ് എക്കാലവും യുക്മയുടെ സന്തത സഹചാരിയും വള്ളം കളി പ്രേമിയുമായ അദ്ദേഹം. ക്ലബ്ബിന്റെ സ്പോണ്‍സേഴ്സ് നോട്ടിംഗ്ഹാമില്‍ നിന്നുള്ള ആക്സിഡന്റ് സൊലൂഷന്‍സ് ആണ് .


കേരള കമ്യൂണിറ്റി ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ് ഇത്തവണത്തെ വള്ളം കളിയില്‍ ഇദം പ്രഥമമായി അരങ്ങേറുന്നത് വേമ്പനാട് ചുണ്ടനുമായാണ്. ജിന്‍സ് ജോര്‍ജ് നേതൃത്വം നല്‍കുന്ന സംഘത്തിലെ തുഴക്കാര്‍ ഏതൊരു ടീമിനോടും കിടപിടിക്കാന്‍ പോന്നവരാണ്.ക്ലബ്ബിന്റെ സ്പോണ്‍സേഴ്സ് സീക്കോം അകൗണ്ടന്‍സി സര്‍വീസസ് ആണ്.


ചരിത്രപ്രസിദ്ധമായ ചമ്പക്കുളം വള്ളം തുഴയാനിറങ്ങുന്നത് വാറിങ്ടണ്‍ ബോട്ട് ക്ലബിന്റെ ചുണക്കുട്ടികളാണ്. ജോജോ തിരുനിലം നയിക്കുന്ന ടീം കഠിനമായ പരിശീലനത്തിന്റെയും പരിചയ സമ്പത്തിന്റെയും പിന്‍ബലത്തില്‍ ഇത്തവണത്തെ കറുത്ത കുതിരകള്‍ ആകുവാനുള്ള ഉറച്ച തീരുമാനത്തിലാണ്. ക്ലബ്ബിന്റെ സ്പോണ്‍സേഴ്സ് ഗ്രീന്‍ പാം മറൈന്‍ കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ് ആണ്.


രണ്ടാം ഹീറ്റ്‌സിലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ നാളെ

  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  • ഐ ഒ സി ഇപ്‌സ്വിച്ച് റീജിയന്റെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions