പ്രകൃതിദുരന്തം ഏറ്റവും കൂടുതല്‍ ജീവനെടുത്ത മലപ്പുറത്തെ കവളപ്പാറയിലെ മനുഷ്യരെയും വയനാട്ടിലെ പുത്തുമലയിലെ മനുഷ്യരെയും സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 2274 പൗണ്ട് ലഭിച്ചു. കളക്ഷന്‍ 30 വരെ തുടരും. എല്ലാവര്‍ക്കും ശമ്പളം ലഭിക്കുന്നത് ഈ മാസം അവസാനമാണ് എന്നുള്ളതുകൊണ്ടാണ് കളക്ഷന്‍ 30 വരെ നീട്ടിയതെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.
ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സുനില്‍ മേനോനോടും ഈ രണ്ടു സ്ഥലങ്ങളില്‍ താമസിക്കുന്ന ഏറ്റവും അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നിര്‍ദേശിച്ചിട്ടുണ്ട് . സഹായം ആളുകള്‍ക്ക് ഉടനടി ആവശ്യമായതുകൊണ്ട് കളക്ഷന്‍ 25ാം തീയതി കൊണ്ട് അവസാനിക്കും.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് , ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ് എന്നിവരാണ്.
സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 2050.82
BANK BARCLAYS.