അസോസിയേഷന്‍

യുക്മ കേരളാപൂരം വള്ളംകളി 2019 നാലാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍

യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് നാലുദിവസം മാത്രം ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയുംഎതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്.

പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24 ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്‌സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (12 ടീമുകള്‍ ) മൂന്നാം സ്ഥാനങ്ങള്‍ ലഭിക്കുന്ന ആറു ടീമുകളില്‍ മികച്ച സമയക്രമം അനുസരിച്ചു നാല് ടീമുകളും ചേര്‍ത്ത് ( 16 ടീമുകള്‍) സെമിഫൈനല്‍ മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. .

പ്രാഥമിക ഹീറ്റ്‌സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. നാലാം ഹീറ്റ്‌സില്‍ പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.

ഹീറ്റ്‌സ് 4


1 തായങ്കരി ജവഹര്‍ ബോട്ട് ക്ലബ് ലിവര്‍പൂള്‍ തോമസുകുട്ടി ഫ്രാന്‍സീസ്

2.വെള്ളം കുളങ്ങര TMA ബോട്ട് ക്‌ളബ്ബ് ട്രഫോര്‍ഡ് ഡോണി ജോണ്‍

3.നടുഭാഗം യുനൈറ്റഡ് ബോട്ട് ക്‌ളബ്ബ് ഷെഫീല്‍ഡ് രാജു ചാക്കോ


4.ആയാ പറമ്പ് വെയ്ക്ക്ഫീല്‍ഡ് ബോട്ട് ക്ലബ്ബ് ജോസ് പരപ്പനാട്ട്


പ്രശസ്തമായ തായങ്കരി വള്ളം തുഴയാനെത്തുന്നത് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍ ആണ്. 1990ലെ നെഹൃട്രോഫിയില്‍ ജവഹര്‍ തായങ്കരിചുണ്ടനിലും, പമ്പാബോട്ട്‌റേസില്‍ ചമ്പക്കുളംചുണ്ടനിലും ക്യാപ്റ്റനായിരുന്ന കുട്ടനാട് പച്ച സ്വദേശി തോമസുകുട്ടി ഫ്രാന്‍സീസ്, കാല്‍ നൂറ്റാണ്ടിനുശേഷം തുഴയെറിയലിനു പരിശീലനവും നേതൃത്വവും കൊടുത്ത് ആദ്യ വര്‍ഷം ടീമിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചപ്പോള്‍ രണ്ടാം തവണ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയാണ് മടങ്ങിയത്. ചിട്ടയായ പരിശീലനത്തിലൂടെ മെയ്യും മനവും സജ്ജമാക്കി ഇത്തവണ ലിവര്‍പൂളിന്റെ ചുണക്കുട്ടന്മാരുടെ ലക്ഷ്യം കിരീടം നിലനിര്‍ത്തുക എന്നതുതന്നെയാണ് .ലവ് ടു കെയര്‍ നഴ്‌സിംഗ് എജെന്‍സിയാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.

നെഹ്‌റു ട്രോഫിയില്‍ വിജയികളായ വെള്ളംകുളങ്ങര എന്ന മഹത്തായ പാരമ്പര്യമുള്ള വള്ളം തുഴയുന്നത് TMA ബോട്ട് ക്‌ളബ്ബ് ട്രഫോര്‍ഡ് ആണ്. ഡോണി ജോണ്‍ ആണ് ടീം ക്യാപ്റ്റന്‍. ഇത്തവണത്തെ വള്ളം കളി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആദ്യം രെജിസ്റ്റര്‍ ചെയ്ത ടീമാണ് TMA ബോട്ട് ക്‌ളബ്ബ് ട്രഫോര്‍ഡ്. മുന്നോരുക്കങ്ങളുടെ കാര്യത്തില്‍ വെള്ളംകുളങ്ങര ഒരു വള്ളപ്പാട് മുന്നില്‍ തന്നെയാണെന്ന് വേണം മനസിലാക്കുവാന്‍. Health Skills Training ആണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്

വള്ളംകളിയില്‍ പരിചയസമ്പന്നനായ കുട്ടനാട്ട് സ്വദേശി കൂടിയായ രാജു ചാക്കോയുടെ നേതൃത്വത്തിലാണ് നടുഭാഗം വള്ളത്തില്‍ ട്രോഫി സ്വന്തമാക്കുമെന്ന വാശിയോടെ യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ് പോരാട്ടത്തിനെത്തുന്നത്.

യോര്‍ക്ക്‌ഷെയറിലെ ഏറ്റവും കരുത്തുറ്റ അസോസിയേഷനായ ഷെഫീല്‍ഡ് എസ്.കെ.സി.എയില്‍ നിന്നുള്ള കരുത്തന്മാരാണ് നടുഭാഗത്തിന്റെ പോരാട്ടവീര്യത്തിന് ചാമ്പ്യന്‍ പട്ടം നേടാനാകുമെന്ന പ്രതീക്ഷയേകുന്നത്.

കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തിന് സെമിഫൈനലില്‍ അടിയറവ് പറയേണ്ടി വന്ന നടുഭാഗം ആറാം സ്ഥാനത്താണ് എത്തിയത്. എന്നാല്‍ ഇത്തവണ എല്ലാ പഴുതുകളുമടച്ച് ഒന്നാം സ്ഥാനം നേടുമെന്ന വാശിയില്‍ പരിശീലനം നടത്തിയാണ് ഷെഫീല്‍ഡിന്റെ താരങ്ങളെത്തുന്നത് ,പോള്‍ ജോണ്‍ സോളിസ്റ്റെഴ്‌സ് ആണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.

കേരളത്തിലെ മത്സരവള്ളംകളികളില്‍ പലവട്ടം ചാമ്പ്യന്മാരായിട്ടുള്ള പ്രശസ്തമായ ആയാപറമ്പ് വള്ളത്തില്‍ തുഴയെറിയാനെത്തുന്നത് വെയ്ക്ക്ഫീല്‍ഡ് ബോട്ട് ക്ലബ്ബ് ആണ്. യുകെയിലെ മലയാളി കായിക പ്രേമികള്‍ക്ക് പ്രിയങ്കരനായ വോളിബോള്‍ താരം ജോസ് പരപ്പനാട്ട് ആണ് ടീമിന്റെ ക്യാപ്റ്റന്‍ . മികച്ച മുന്നൊരുക്കങ്ങളോടെ മത്സരത്തിനെത്തുന്ന വെസ്റ്റ് യോര്‍ക്ക് ഷെയറിലെ ഈ ഈ കരുത്തുറ്റ ടീം തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ടീമിന്റെ സ്‌പോണ്‍സേഴ്‌സ്. തറവാട് റെസ്റ്റോറന്റെ ഗ്രൂപ്പ് ആണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.

യുക്മ കേരളപൂരം 2019 വള്ളംകളിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക :

മനോജ് കുമാര്‍ പിള്ള 07960357679

അലക്‌സ് വര്‍ഗ്ഗീസ് 07985641921

എബി സെബാസ്റ്റ്യന്‍ 07702862186


വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

MANVERS LAKE,

STATION ROAD,

WATH UPON DEARNE,

ROTHERHAM,

SOUTH YORKSHIRE,

S63 7DG.


അഞ്ചാം ഹീറ്റ്‌സിലെ ജലരാജാക്കന്മാരെ കുറിച്ചുള്ള വിവരങ്ങള്‍ നാളെ...


  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  • ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
  • ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
  • യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
  • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ അഭിനയ പരിശീലന കളരി 27, 28 തീയതികളില്‍
  • ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫിനും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും സ്വീകരണം
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
  • ഐ ഒ സി (യു കെ) - ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions